25 C
Kochi
Wednesday, December 1, 2021
Home Tags Heavy Rain

Tag: Heavy Rain

വയനാട്ടിൽ വൻ ഉരുൾപൊട്ടലിൽ ആളുകൾ പുതഞ്ഞുപോയതായി സംശയം ; എത്താനാവാതെ രക്ഷാപ്രവർത്തകർ

വയനാട് : വയനാട്ടിൽ കനത്തമഴയെ തുടർന്നുണ്ടായ, വന്‍ ഉരുൾപൊട്ടലിൽ നിരവധിപേർ പുതഞ്ഞു പോയെന്ന് സംശയം. ഏകദേശം 40 ഓളം പേരെയാണ് മേപ്പാടി പുത്തുമലയിലുണ്ടായ ദുരന്തത്തിൽ കാണ്മാനില്ലാത്തത്. മൂന്നു പേരെ രക്ഷപ്പെടുത്തി. ഒരു എസ്റ്റേറ്റ് പാടി, മുസ്‌ലിം പള്ളി, ക്ഷേത്രം എന്നിവ പൂർണമായും മണ്ണിലായി.വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് എസ്റ്റേറ്റ് മേഖലയില്‍ ഭീതിയിലാഴ്ത്തുന്ന...

മഴ താണ്ഡവമാടുന്നു; ഇടുക്കിയിൽ വിനോദസഞ്ചാരവും രാത്രികാല ഹെവി വാഹന ഗതാഗതവും നിരോധിച്ചു

ഇടുക്കി : ശക്തമായ മഴയെ തുടർന്ന്, ഇടുക്കി ജില്ലയിൽ കളക്ടറും ദുരന്ത നിവാരണ അതോറിറ്റിയും വൻ നിയന്ത്രണങ്ങളേർപ്പെടുത്തി ഉത്തരവിറക്കി. ജില്ലയിൽ വിനോദ സഞ്ചാരവും രാത്രികാലങ്ങളിലുള്ള ഹെവി വാഹനങ്ങളുടെ ഗതാഗതവും പൂർണമായും നിർത്തിവയ്ക്കണമെന്നാണ് ഉത്തരവ്. ഇടുക്കി ജില്ലയിൽ ആഗസ്റ്റ് 8 നു റെഡ് അലേർട്ടും 9,10 തീയതികളിൽ ഓറഞ്ച് അലേർട്ടും...

കനത്ത മഴയിൽ ഡാമുകൾ തുറന്നു തുടങ്ങി; ജാഗ്രത പാലിക്കണമെന്ന്, ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത്, മഴ താണ്ഡവമാടുന്ന സാഹചര്യത്തിൽ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. പൊതുജനം ജാഗ്രത പാലിക്കണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.നിലവിൽ, തൃശ്ശൂർ - പെരിങ്ങല്‍ക്കുത്ത് , ഇടുക്കി മൂന്നാറിലെ കുണ്ടല, പാലക്കാട് - മംഗലം, (മണ്ണാർക്കാട്) കാഞ്ഞിരംപുഴ ഡാമുകളും പത്തനംതിട്ട - മണിയാര്‍ തടയണയും...

മഴ കനക്കുന്നു ; പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

എറണാകുളം: സംസ്ഥാനത്തു ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ (ആഗസ്റ്റ് 9 വെള്ളിയാഴ്ച) പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, മലപ്പുറം, ആലപ്പുഴ, പാലക്കാട്, വയനാട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ക​ള​ക്ട​ർ​മാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പ്രൊഫഷണല്‍...

കനത്ത മഴ തുടരുന്നു : രണ്ട് പേർ മരിച്ചു

തി​രു​വ​ന​ന്ത​പു​രം: കനത്ത നാശനഷ്ടവും ദുരിതവും വിതച്ച് കനത്ത മഴ തുടരുന്നു. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിൽ വെള്ളപ്പൊക്കമാണ്. ഇടുക്കിയിൽ മൂന്നിടത്തും കണ്ണൂരിൽ രണ്ടിടത്തും ഉരുള്‍പൊട്ടി. വയനാട് ചൂരമലയിലും മലപ്പുറം കരുളായിയിലും ഉരുൾപൊട്ടി. ഡാമുകളിലും വൻ തോതിൽ ജലനിരപ്പ് ഉയരുന്നതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ...

കനത്തമഴയും ഉരുള്‍പൊട്ടലും : നിലമ്പൂരില്‍ വെള്ളപ്പൊക്കം

  മലപ്പുറം: കനത്ത മഴയും ഉരുള്‍പൊട്ടലും ഉണ്ടായതിനെ തുടര്‍ന്ന് നിലമ്പൂരില്‍ വെള്ളപ്പൊക്കം. ടൗണും പരിസര പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. ശക്തമായ വെള്ളപ്പൊക്കത്തില്‍ നിലമ്പൂര്‍ ടൗണ്‍ ഒറ്റപ്പെട്ട നിലയിലാണ്. നിലമ്പൂര്‍ വഴിയുള്ള യാത്രകള്‍ ഒഴിവാക്കാന്‍ മുന്നറിയിപ്പുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിനും നിലമ്പൂരില്‍ വെള്ളപ്പൊക്കമുണ്ടായിരുന്നു.ടൗണിലെ പ്രധാന റോഡുകളില്‍ പത്തടിയിലധികം വെള്ളം ഉയര്‍ന്നിട്ടുണ്ട്. നഗരത്തിലെ...

കനത്ത മഴ : മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു

തി​രു​വ​ന​ന്ത​പു​രം:സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. കനത്ത മഴയും മഴക്കെടുതിയും തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. മൂന്നാറിലും, നിലമ്പൂരിലും നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (എൻ.ഡി.ആര്‍.എഫ്) സംഘം രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ നടത്തുന്നുണ്ട്....

കനത്ത മഴ തുടരുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തുപെയ്തുകൊണ്ടിരിക്കുന്ന മഴയെ തുടർന്നു, മൂന്ന് ജില്ലകളിലും ഒരു താലൂക്കിലും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലും കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം,കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ നേരത്തെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.വയനാട് ജില്ലയിൽ, പ്രൊഫഷണല്‍...

മുംബൈയിൽ കനത്ത മഴ

മുംബൈ: മുംബൈയിൽ നീണ്ടുനിൽക്കുന്ന കനത്ത മഴയെത്തുടർന്ന് 17 ഫ്ലൈറ്റുകളെങ്കിലും വഴിതിരിച്ചുവിട്ടിട്ടുണ്ട്. പല റോഡുകളിലും വെള്ളം നിറഞ്ഞതുകാരണം ഗതാഗതതടസ്സം നേരിടുകയാണ് മുംബൈയിലെ പല സ്ഥലങ്ങളും.താനെ, റായ്‌ഗഢ്, മുംബൈ എനിവിടങ്ങളിൽ ശക്തികൂടിയ മഴ തുടരാനുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാവിഭാഗം അറിയിച്ചു.കനത്ത മഴയെത്തുടർന്ന് കല്യാണിൽ നിന്നും കജ്‌റത്ത്, ഖോപ്പോളി എന്നിവിടങ്ങളിലേക്കുള്ള ട്രെയിൻ ഗതാഗതം നിർത്തിവെച്ചതായി...

മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി. അതേസമയം തിരുവനന്തപുരത്ത്‌ അരുവിക്കര ഡാം ഷട്ടര്‍ തുറന്നു. ഇതു മൂലം കരമനയാറ്റില്‍ ജലനിരപ്പ് ഉയരുമെന്നതിനാല്‍ ആറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന്...