28 C
Kochi
Friday, October 22, 2021
Home Tags Election 2021

Tag: Election 2021

കൽപ്പറ്റയിലെ ഇടത് കേന്ദ്രങ്ങളിൽ വോട്ട് ചോര്‍ന്നു; നേതൃമാറ്റത്തിന് തയ്യാറെന്നും ശ്രേയാംസ് കുമാർ

വയനാട്:നിയമസഭ തിരഞ്ഞെടുപ്പിൽ പാര്‍ട്ടിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് എം വി ശ്രേയാംസ് കുമാര്‍. വടകരയിലെയും കൽപ്പറ്റയിലേയും തോൽവി പ്രത്യേകം പരിശോധിക്കും. കൽപ്പറ്റയിൽ ഇടത് ശക്തി കേന്ദ്രങ്ങളിൽ പോലും വോട്ട് ചോര്‍ച്ച ഉണ്ടായി. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്നും എം വി ശ്രേയാംസ് കുമാര്‍ പറഞ്ഞു.കുറ്റ്യാടിയിലെയും പേരാമ്പ്രയിലേതും അടക്കം മിക്ക...

പുതിയ സർക്കാരിൽ അർഹതപ്പെട്ട മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ജോസ് കെ മാണി

കോട്ടയം:പുതിയ ഇടതുമുന്നണി സർക്കാരിൽ കേരളാ കോൺഗ്രസ്-എമ്മിന് അർഹതപ്പെട്ട മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ജോസ് കെ മാണി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടിയും മുന്നണിയും ചർച്ച ചെയ്യുമെന്നും ജോസ്  പറഞ്ഞു. ഇടതുപക്ഷം ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.എന്നാൽ പാലായിൽ തനിക്കെതിരേ വ്യക്തിഹത്യയും കള്ള പ്രചാരണങ്ങളുമാണ് യുഡിഎഫ് നടത്തിയത്. ബിജെപിയുമായി അവർ...

പ്രക്ഷുബ്ദമായ നാല് വര്‍ഷങ്ങള്‍ക്ക് ശേഷവും ഒരു സീറ്റ് പോലും നേടാനാവാതെ ടിടിവി ദിനകരൻ

തമിഴ്നാട്:വാദപ്രചാരണങ്ങള്‍ കൊണ്ടും ആരോപണ പ്രത്യാരോപണങ്ങള്‍ കൊണ്ടും പ്രക്ഷുബ്ദമായ നാല് വര്‍ഷങ്ങള്‍ക്ക് ശേഷവും തമിഴ്നാട്ടില്‍ ഒരു സീറ്റുപോലും നേടാനാവാതെ ദിനകരന്‍. ഡിഎംകെയും എഐഎഡിഎംകെയും വെല്ലുവിളിച്ച് ആരംഭിച്ച അമ്മാ മക്കള്‍ മുന്നേട്ര കഴകം(എഎംഎംകെ) നിയമസഭ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞു.പാര്‍ട്ടി സ്ഥാപകനായ ടിടിവി ദിനകരന്‍ കോവില്‍പ്പെട്ടി നിയോജക മണ്ഡലത്തില്‍ പരാജയപ്പെടുകയും ചെയ്തു. ടിടിവി...

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനി ഇല്ലെന്ന് അനില്‍ അക്കര

തിരുവനന്തപുരം:ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അനില്‍ അക്കര. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ തെളിയിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ തനിക്കെതിരെ വിധി എഴുതി. ഉയര്‍ത്തികൊണ്ടു വന്ന ആരോപണങ്ങളില്‍ നിന്നും പിറകോട്ടില്ല. സംഘടനാ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്നും അനില്‍ അക്കര പറഞ്ഞു.അഭിമാന പോരാട്ടം നടന്ന...

375 വോട്ടുകൾ എണ്ണിയില്ല; പെരിന്തൽമണ്ണയിലെ എൽഡിഎഫ്​ സ്ഥാനാർത്ഥി കോടതിയിലേക്ക്

മലപ്പുറം:38 വോട്ടിന്​ യൂത്ത്​ ലീഗ്​ നേതാവ്​ നജീബ്​ കാന്തപുരത്തിനോട്​ അടിയറവ്​ പറഞ്ഞ പെരിന്തൽമണ്ണയിലെ എൽഡിഎഫ്​ സ്ഥാനാർത്ഥി കെ പി മുഹമ്മദ്​ മുസ്​തഫ നിയമപോരാട്ടത്തിന്​. പ്രായമായവരുടെ വിഭാഗത്തിൽപെടുന്ന 375 പോസ്റ്റൽ വോട്ടുകൾ എണ്ണിയില്ലെന്ന പരാതിയുമായാണ്​ അദ്ദേഹം കോടതിയെ സമീപിക്കുന്നത്​. കവറിന്​ പുറത്ത്​ സീൽ ഇല്ലെന്നായിരുന്നു എണ്ണാതിരിക്കാനുള്ള ഉദ്യോഗസ്​ഥരുടെ വിശദീകരണം....

കനത്ത തോല്‍വിയില്‍ പ്രതിരോധത്തിലായി കെ സുരേന്ദ്രന്‍; പുനഃസംഘടനയ്ക്കും സാധ്യത

തിരുവനന്തപുരം:കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ പ്രതിരോധത്തിലായിരിക്കുന്നത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ്. ഇതോടെ സംസ്ഥാന ബിജെപിയില്‍ പുനഃസംഘടനയ്ക്കുള്ള സാധ്യതയുമേറുന്നു. കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ചിട്ടും സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന് എവിടെയും നേട്ടമുണ്ടാക്കാനായില്ല.കേന്ദ്ര നേതൃത്വം തന്നെ പ്രചാരണങ്ങള്‍ക്കായെത്തിയിട്ടും നേമം പോലും കൈവിടുന്ന സ്ഥിതിയാണുണ്ടായത്....

തൃപ്പൂണിത്തുറയില്‍ ബിജെപി വോട്ട് മറിച്ചെന്ന് സിപിഐഎം

എറണാകുളം:തൃപ്പൂണിത്തുറയില്‍ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി. 2016നെ അപേക്ഷിച്ച് തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് 6087 വോട്ട് കുറഞ്ഞത് പരാജയകാരണമായെന്ന് അവര്‍ ആരോപിച്ചു. 2016ല്‍ 62,346 വോട്ട് നേടിയ സിപിഐഎം ഇത്തവണ 2,537 വോട്ട് കൂടുതല്‍ നേടിയിരുന്നു.64000ല്‍ പരം വോട്ടാണ് ഇത്തവണ എം സ്വരാജിന്...

യു ഡി എഫ് ഗർത്തത്തിലേക്ക് പോകുമ്പോൾ ചവിട്ടാൻ ആഗ്രഹിക്കുന്നില്ല: പി ടി തോമസ്

കൊച്ചി:പിണറായിയുടെ പി ആർ വർക്ക് ഫലംകണ്ടുവെന്ന് പി ടി തോമസ്. വലിയ തോതിലുള്ള വർഗീയ പ്രീണനം കേരളത്തിൽ നടന്നു. കോൺഗ്രസിന്റെ സംഘടനാ ശക്തി പരമാവധി കാര്യങ്ങൾ ചെയ്തു. യു ഡി എഫ് ഗർത്തത്തിലേക്ക് പോകുമ്പോൾ ചവിട്ടാൻ ആഗ്രഹിക്കുന്നില്ലെന്നും പിടി തോമസ് പറഞ്ഞു.പരാജയം ഒരു വ്യക്തിയിൽ അടിച്ചേൽപ്പിക്കുന്നില്ല. പ്രതിപക്ഷ...

എന്‍എസ്എസില്‍ മാത്രം അഭയം കണ്ടതാണ് കോണ്‍ഗ്രസിനേറ്റ തിരിച്ചടിയ്ക്ക് കാരണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി

കോഴിക്കോട്:പതിനഞ്ചാം നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. മതന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ കോണ്‍ഗ്രസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റിജിലിന്റെ പ്രതികരണം.‘മതന്യൂനപക്ഷ വിഭാഗങ്ങള്‍  എന്തുകൊണ്ട് വലിയ തോതില്‍ കോണ്‍ഗ്രസ്സിനെ കൈവിട്ടു? അവരുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ ഈ തിരഞ്ഞെടുപ്പില്‍...

വടകരയിലെ ജയം പിണറായി വിജയനോടുള്ള മറുപടി: കെ കെ രമ

കോഴിക്കോട്:വടകരയിലെ ജയം പിണറായി വിജയനോടുള്ള മറുപടിയെന്ന് ആര്‍എംപി നേതാവ് കെ കെ രമ. സിപിഐഎം പ്രവര്‍ത്തകരുടെയും വോട്ട് ലഭിച്ചതിനാലാണ് ജയം. ടി പി ചന്ദ്രശേഖരനെ മണ്ണില്‍ ഇല്ലാതാക്കിയ സിപിഐഎം നേതൃത്വത്തോടുള്ള പ്രതികാരമാണ് തന്റെ വിജയം. യുഡിഎഫിനൊപ്പം ശക്തമായ പ്രതിപക്ഷമായി നിയമസഭയില്‍ തുടരും.മുന്നണിയില്‍ ഇല്ലാത്തതിനാല്‍ ഓരോ വിഷയത്തിലും...