Fri. Nov 29th, 2024

Tag: Covid 19

കൊവിഡ് പരിശോധനയ്ക്ക് രാജ്യത്ത് ഏകീകൃത നിരക്ക് വേണമെന്ന് സുപ്രീംകോടതി 

ഡൽഹി: രാജ്യത്ത് കൊവിഡ് പരിശോധനയ്ക്ക് ഏകീകൃത നിരക്ക് ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം. കൂടിയ നിരക്ക് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കണമെന്നും കോടതി ഉത്തരവിട്ടു. പരിശോധന നിരക്കിൽ തീരുമാനമെടുക്കുന്നത് സംസ്ഥാനങ്ങൾക്ക്…

നാപോളിയുടെ വിജയാഘോഷത്തിനെതിരെ ലോകാരോഗ്യസംഘടന

ജനീവ: കൊവിഡ് പ്രതിസന്ധിക്കിടയിലും ഇറ്റാലിയന്‍ കപ്പ് സ്വന്തമാക്കിയ നാപോളിയുടെ വിജയം മതിമറന്ന് ആഘോഷിച്ച ആരാധകരെ രൂക്ഷമായി വിമര്‍ശിച്ച് ലോകാരോഗ്യ സംഘടന. ആദ്യഘട്ടത്തില്‍ കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച…

കാസര്‍ഗോഡ് ജില്ലയിൽ ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി

കാസര്‍ഗോഡ്: ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന അപേക്ഷ പരിഗണിച്ച് ഓഫീസ് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. എന്നാൽ…

പ്രവാസികള്‍ക്ക് അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന സംരക്ഷണം നല്‍കാനാവില്ലെന്ന് നോർക്ക

തിരുവനന്തപുരം: പ്രവാസികളും കുടിയേറ്റതൊഴിലാളികളും തമ്മില്‍ നിരവധി വ്യത്യാസമുണ്ടെന്നും  അതിനാല്‍ പ്രവാസികള്‍ക്ക് അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന സംരക്ഷണം നല്‍കാനാകില്ലെന്നും നോര്‍ക്ക സെക്രട്ടറി കെ ഇളങ്കോവല്‍ ഇറക്കിയ ഉത്തരവിൽ പറയുന്നു.…

തമിഴ്നാട്ടിൽ വിദ്യാഭ്യാസ മന്ത്രിക്കും കൊവിഡ്

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ഒരു മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പി അൻപഴകനാണ് രോഗം സ്ഥിരീകരിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.…

കണ്ണൂരിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി ഇ പി ജയരാജന്‍

കണ്ണൂർ: കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ച എക്സൈസ് ജീവനക്കാരന്‍റെ സമ്പര്‍ക്കപ്പട്ടിക വിപുലമാണെന്നും മരണകാരണത്തെ കുറിച്ച് പ്രത്യക അന്വേഷണം നടത്തുമെന്നും മന്ത്രി ഇ പി ജയരാജൻ. കണ്ണൂരില്‍ ഇതുവരെ…

24 മണിക്കൂറിൽ 13,586 കൊവിഡ് കേസുകൾ; 336 മരണം

ഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകൾ. 13,586 പുതിയ കൊവിഡ് കേസുകളും 336 മരണങ്ങളുമാണ് ഇന്ന് രേഖപ്പെടുത്തിയത്.…

സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കൂടി കൊവിഡ്; 89 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രോഗം ബാധിച്ചവരില്‍ 65 പേര്‍…

പ്രവാസികള്‍ക്ക് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടിക്കെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രവാസികളെ സഹായിക്കാന്‍ കേന്ദ്രവും സംസ്ഥാനവും ഒന്നും ചെയ്തിട്ടില്ലെന്നും ഖത്തര്‍, ഒമാൻ, സൗദി എന്നിവിടങ്ങളില്‍ റാപിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം ഇല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.…

ഡൽഹി പ്രൈമിസ് ആശുപത്രിയിൽ നഴ്സുമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാർക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകാത്തതിനെതിരെ പ്രതിഷേധിച്ച ഡൽഹി  പ്രൈമിസ് ആശുപത്രിയിലെ  എട്ട് നഴ്സുമാരെക്കൂടി പിരിച്ചുവിട്ടു.  ഇതിൽ ഏഴു പേരും മലയാളികളാണ്.  ഇന്നലെ മൂന്നു…