25 C
Kochi
Thursday, September 16, 2021
Home Tags Covid 19

Tag: Covid 19

കൊറോണ ബാധിതൻ പാർട്ടി നടത്തിയ ദില്ലിയിലെ സ്‌കൂൾ അടച്ചു 

ദില്ലി: ദില്ലിയിൽ കോവിഡ് 19 ബാധ സ്ഥിതീകരിച്ച ആൾ പാർട്ടി നടത്തിയ നോയ്ഡയിലെ സ്കൂൾ അടച്ചു.  ഈ പാർട്ടിയിൽ പങ്കെടുത്തവരെ നിരീക്ഷിക്കുമെന്നാണ് വിവരം. ദില്ലിയിലും തെലങ്കാനയിലും നിരീക്ഷണം കർശനമാക്കി. രാജ്യത്തെ 21 വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്. കൊറോണ ബാധ രൂക്ഷമായ 12 രാജ്യങ്ങളിൽ നിന്നുള്ളവരെ പ്രത്യേകമായി പരിശോധിച്ച ശേഷമേ...

കൊറോണയെ തടുക്കാൻ ‘ചാണകം’ മതിയെന്ന് ബിജെപി എംഎൽഎ

ഡിസ്‌പുർ:ലോകത്തെയാകെ ഭീതിയിലാഴ്ത്തി പടർന്നുകൊണ്ടിരിക്കുന്ന കോവിഡ് 19നെ ഉന്മൂലനം ചെയ്യാൻ ഗോമൂത്രത്തിനും ചാണകത്തിനും സാധിക്കുമെന്ന് ബിജെപി എം എൽ എ. ലോകത്ത് മൂവായിരത്തോളം പേർ മരിക്കാനിടയാക്കിയ മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കാൻ ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും ശുദ്ധീകരണശേഷിയ്ക്ക് ആകുമെന്നാണ്  അസം നിയമസഭാംഗമായ സുമന്‍ ഹരിപ്രിയ അവകാശപ്പെടുന്നത്. ചാണകത്തിനും ഗോമൂത്രത്തിനും കാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങള്‍...

‘കോവിഡ് 19’ സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ തകർക്കും: തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ കോവിഡ്19 പ്രതികൂലമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ലോകമെമ്പാടും കോവിഡ് 19  പടർന്നതോടെ കേരളത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണം വൻതോതിൽ കുറഞ്ഞുവെന്നും കൂടാതെ രാജ്യത്ത് കൊറോണ വൈറസ് സ്ഥിതീകരിച്ചതോടെ കയറ്റുമതി നിലയ്ക്കാനും ജനങ്ങള്‍ക്ക് ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.  നിലവില്‍ സൗദി...

കൊറോണ വൈറസ്; ഏഷ്യൻ റേസ് വോക്കിങ് ചാമ്പ്യൻഷിപ്പ് റദ്ദാക്കി

ദില്ലി: കൊറോണ വൈറസ് ലോകത്താകെ പടർന്നു പിടിക്കുന്ന സാഹചര്യം കണക്കിലാക്കി  ജപ്പാനിൽ നടക്കാനിരുന്ന ഏഷ്യന്‍ റേസ് വോക്കിംഗ് ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കി. ഏഷ്യൻ ചാമ്പ്യന്‍ഷിപ്പിൽ നിന്നും ഒളിംപിക്സ് യോഗ്യത നേടാമെന്ന് പ്രതീക്ഷിച്ച ഇന്ത്യൻ താരങ്ങൾക്ക് ഇതൊരു തിരിച്ചടി ആയേക്കും.  മാര്‍ച്ച് 15നാണ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങേണ്ടിയിരുന്നത്.

ലോകത്താകെ 87,000 പേർക്ക് കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

 യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും ഉൾപ്പടെ  ലോകത്തിലുടനീളം 87,000 പേർക്ക് ഇതിനോടകം കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു.  ഇറാനിൽ ഞായറാഴ്ച മാത്രം 11 പേരും ദക്ഷിണ കൊറിയയിൽ 21 പേരും കൊവിഡ് 19 ബാധിച്ച് മരിച്ചു.  ചൈന, ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ കർശനമായ നിരീക്ഷണത്തിനും...

കൊറോണ ഭീതിയിൽ സൗദി അറേബ്യാ ഉംറ തീർത്ഥാടനം നിർത്തിവെച്ചു

റിയാദ്: യുഎഇയിൽ കൊറോണ ഭീതി പടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യ ഉംറ തീർത്ഥാടനം നിർത്തിവെച്ചു. ഇറാനിൽ ഉൾപ്പെടെ കൊറോണ പടരുന്നതിനാൽ ഉംറ തീർത്ഥാടനം താത്കാലികമായി നിര്‍ത്തിവച്ചതായി സൗദി വിദേശകാര്യമന്ത്രാലയമാണ് അറിയിച്ചത്. ഇതേതുടർന്ന്, ഉംറ യാത്രയ്ക്കായി കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തീര്‍ത്ഥാടകരെ മടക്കി അയച്ചു. കരിപ്പൂരിൽ നിന്ന് ഇന്ന് പുറപ്പെടേണ്ടിയിരുന്നത് 3 വിമാനങ്ങളിലായി...

കൊറോണ വൈറസ്; ജപ്പാനിൽ പിടിച്ചിട്ടിരുന്ന ആഡംബര കപ്പലിലെ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

ടോക്കിയോ:   കൊറോണ വൈറസ് ബാധയെ തുടർന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ടിരുന്ന ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ 119 ഇന്ത്യക്കാരെ പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിച്ചു. 119 പേരെയും നിരീക്ഷണത്തിനായി 14 ദിവസം ഡല്‍ഹിയിലെ ചാവ്‌ല ഐടിബിപി ക്യാമ്പില്‍ താമസിപ്പിക്കുമെന്നാണ് റിപ്പോർട്ട്. പരിശോധനയില്‍ കൊറോണ സ്ഥിരീകരിച്ച 16 ഇന്ത്യക്കാര്‍ ജപ്പാനില്‍ തന്നെ ചികിത്സയിലാണ്. ഇന്ത്യക്കാര്‍ക്ക്...

കൊറോണ വൈറസ്; ദേശീയ ദിനാചരണ ആഘോഷങ്ങൾ റദ്ധാക്കി കുവൈത്ത്

കുവൈത്ത് സിറ്റി:കൊറോണ വൈറസ് രാജ്യത്ത് സ്ഥിതീകരിച്ചതിനാൽ ദേശീയ ദിനാചരണത്തിന്‍റെയും, വിമോചന ദിനാഘോഷത്തിന്‍റെയും ആഘോഷങ്ങൾ റദ്ധാക്കി കുവൈത്ത്. ആരോഗ്യ മന്ത്രാലയത്തിലെ മുഴുവൻ ജീവനക്കാരുടെയും അവധി റദ്ദാക്കാനും കുവൈത്ത്‌ മന്ത്രി സഭയുടെ അടിയന്തര യോഗത്തിൽ തീരുമാനിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അവധി നൽകേണ്ടന്നാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

ബഹ്‌റൈനിലും കുവൈത്തിലും കൊറോണ സ്ഥിതീകരിച്ചു

ബഹ്‌റൈനിലും കുവൈത്തിലും കൊറോണ വൈറസ് ( കോവിഡ് 19) സ്ഥിതീകരിച്ചു. കുവൈറ്റിൽ മൂന്ന് പേർക്കും ബഹ്‌റൈനിൽ ഒരാൾക്കുമാണ് കൊറോണ സ്ഥിതീകരിച്ചിരിക്കുന്നത്. ഇവർ രണ്ട് പേരും ഈ അടുത്തിടെ ഇറാനിൽ നിന്ന് യുഎഇയിലേക്ക് എത്തിയവരാണെന്ന് ഇരു രാജ്യങ്ങളുടെയും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.  ഇറാനില്‍ ഇതുവരെ 12 പേരാണ് കൊറോണ...

കൊറോണ വൈറസ്; ഇറാനിലും രണ്ട് മരണം

ടെഹ്‌റാൻ:   ചൈനയ്ക്ക് പുറമെ ഇറാനിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് പേർ ഇന്നലെ മരിച്ചു. ലോകത്താകമാനം 75,000ലധികം പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ രണ്ടായിരത്തിലധികം പേർ കോവിഡ് 19 ബാധ മൂലം മരിച്ചു. കൊറോണ വൈറസ് പടരുന്നത് മൂലം ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലിലുള്ള ഒരു ഇന്ത്യക്കാരന്...