24 C
Kochi
Tuesday, September 28, 2021
Home Tags Children

Tag: Children

കുട്ടികൾക്കുള്ള ചികിത്സാ സൗകര്യം വർദ്ധിപ്പിക്കും;നടപടി കൊവിഡ് മൂന്നാംതരംഗം മുന്നിൽകണ്ട്

തിരുവനന്തപുരം:കൊവിഡ് മൂന്നാംതരംഗം മുന്നിൽകണ്ട് കുട്ടികൾക്കായുള്ള ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ബജറ്റിൽ തീരുമാനം. ഇതിന് പ്രാരംഭഘട്ടമായി 25 കോടി രൂപ വകയിരുത്തി. ആദ്യപടിയായി പീഡിയാട്രിക് ഐസിയുകളിലെ കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കും.സ്ഥല ലഭ്യതയുള്ള ജില്ല ആശുപത്രികളിലും തിരഞ്ഞെടുത്ത ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും പീഡിയാട്രിക് ഐസിയു വാർഡുകൾ നിർമിക്കും. ഇതിനാണ്...

ഇപ്പോൾ നടക്കുന്നത് ട്രയൽ ക്ലാസ്; ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തത് 49,000 പേർക്കെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് 49,000 കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ ഡിജിറ്റൽ ക്ലാസ് ആണ് നടക്കുന്നത്. ഘട്ടംഘട്ടമായി ഓൺലൈൻ ക്ലാസിലേക്ക് മാറും. ഇൻറർനെറ്റ് സൗകര്യത്തിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.കൂട്ടായ പരിശ്രമത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. വേണ്ടത്ര ഓണ്‍ലൈന്‍ സാഹചര്യങ്ങളില്ലാത്തതുമൂലം...

കുട്ടികളില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചു

പാട്ന:കുട്ടികളില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് തുടക്കമായി. ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്‌സീന്‍ പരീക്ഷണമാണ് പാട്ന എയിംസില്‍ തുടങ്ങിയത്. രണ്ട് മുതല്‍ 18 വരെ പ്രായമുള്ള കുട്ടികളിലാണ് പരീക്ഷണം നടക്കുക.54 കുട്ടികളാണ് വാക്‌സിന്‍ പരീക്ഷണത്തിനായി രജിസ്റ്റര്‍ ചെയ്തത്. കുട്ടികളിലെ കൊവാക്‌സീന്‍ പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങള്‍ക്ക് നേരത്തെ...

3 ലക്ഷത്തിലേറെ കുട്ടികൾ ഇന്ന് ഒന്നാം ക്ലാസിൽ

തിരുവനന്തപുരം:കൊവിഡ് കാല വെല്ലുവിളികൾ മറികടന്ന് കേരളത്തിൽ ഇന്നു പുതിയ സ്കൂൾ വർഷം. 3 ലക്ഷത്തിലേറെ കുട്ടികളാണ് ഒന്നാം ക്ലാസിലെത്തുന്നത്. രാവിലെ 8.30നു തിരുവനന്തപുരം കോട്ടൺഹിൽ ഗവ എൽപി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി വിശിവൻകുട്ടി അധ്യക്ഷത വഹിക്കും.ഉദ്ഘാടനസമ്മേളനം കൈറ്റ് വിക്ടേഴ്സ്...

കുട്ടികൾക്ക്​ വാക്​സിനേഷനുമായി ജർമനി

ബെർലിൻ:കുട്ടികൾക്കും ജർമനി വാക്​സിൻ നൽകൽ ആരംഭിക്കുന്നു. 12 വയസ്സിന്​ മുകളിലുള്ള കുട്ടികൾക്ക്​ വാക്​സിൻ നൽകുമെന്നും എന്നാൽ, ഇത്​ നിർബന്ധമല്ലെന്നും ചാൻസ്​ലർ അംഗല മെർക്കൽ പറഞ്ഞു. കുട്ടികൾക്ക്​ സ്​കൂളുകളിൽ പോകാനോ വിനോദ യാത്രകൾക്കോ ഇത്​ ബാധകമാക്കി.12-15 വയസ്സുകാരായ കുട്ടികൾക്ക്​ ഫൈസർ/ബയോഎൻടെക്​ വാക്​സിൻ നൽകുന്നതിന്​ യൂറോപ്യൻ മെഡിസിൻസ്​ ഏജൻസി വെള്ളിയാഴ്​ച...

ബി 1.617നെ പ്രതിരോധിക്കും; കുട്ടികളിൽ ഉപയോഗിക്കാം: അടിയന്തരാനുമതി തേടി ഫൈസർ

ന്യൂ‍ഡൽഹി:രാജ്യത്ത് വ്യാപകമായ ബി 1.617 എന്ന വൈറസ് വകഭേദത്തെ പ്രതിരോധിക്കാനാകുമെന്ന് കേന്ദ്ര സർക്കാരിനോട് വാക്സീൻ നിർമാതാക്കളായ ഫൈസർ. വാക്സീന് അടിയന്തര ഉപയോഗാനുമതി നൽകണമെന്നും ആവശ്യപ്പെട്ടു. രാജ്യത്ത് രണ്ടാം തരംഗം രൂക്ഷമാകാൻ കാരണം ഈ വൈറസ് വകഭേദമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.ജൂലൈ മുതൽ ഒക്ടോബറിനുള്ളിൽ അഞ്ചു കോടി ഡോസ് വാക്സീൻ...

കൊവിഡ് മൂന്നാം തരംഗം: ഇന്ത്യയില്‍ കുട്ടികളെ കരുതിയിരിക്കണം

ന്യൂഡല്‍ഹി:സാധാരണ ഗതിയിലുള്ള വിലയിരുത്തലുകള്‍ വിരുദ്ധമായി കുട്ടികള്‍ക്കിടയില്‍ കൊവിഡ് വ്യാപിക്കുന്നതായി വിലയിരുത്തല്‍. സാധാരണഗതിയില്‍ കുട്ടികളില്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമേ കാണിക്കുന്നുള്ളൂവെന്ന് എൻഐടിഐ ആയോഗ് അംഗം ഡോ വി കെ പോളാണിങ്ങനെ അഭിപ്രായപ്പെട്ടത്. നിലവില്‍, രോഗവാഹകരായി കുട്ടികള്‍ മാറാതിരിക്കാറുള്ള ശ്രമമാണ് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുള്ളത്.കൊവിഡ് രണ്ടാം തരംഗം, രോഗബാധിതരായ കുട്ടികളുടെ എണ്ണം...

ലക്ഷണങ്ങളില്ല; കുട്ടികളിലെ കോവിഡ് വ്യാപനസാധ്യത വർദ്ധിപ്പിക്കും

ന്യൂഡൽഹി:കുട്ടികളിൽ കൊവിഡ് ബാധിച്ചാൽ കാര്യമായ ലക്ഷണങ്ങളുണ്ടാകില്ലെന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നതെന്നും ഇതു വ്യാപനസാധ്യത വർധിപ്പിക്കുമെന്നും നിതി ആയോഗ് അംഗം ഡോ വികെ പോൾ. കൊവിഡിന്റെ മൂന്നാം തരംഗമുണ്ടായാൽ കുട്ടികളെയും ബാധിച്ചേക്കുമെന്ന് ആരോഗ്യവിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച കൂടുതൽ പഠനവിവരങ്ങൾ പുറത്തുവരുന്നത്.രോഗലക്ഷണങ്ങൾ പ്രകടമാകാത്തതിനാൽ കുട്ടികളിൽ നിന്നു മറ്റുള്ളവരിലേക്കു...

കോവാക്സിൻ കുട്ടികളിൽ പരീക്ഷിക്കാൻ അനുമതി

ന്യൂഡൽഹി:ഇന്ത്യയുടെ തദ്ദേശ വാക്സീനായ, ഭാരത് ബയോടെക്കിന്റെ കൊവാക്സിന് രണ്ടു മുതൽ 18 വയസ്സുവരെയുള്ളവരിൽ ക്ലിനിക്കൽ ട്രയലിന് സബ്ജക്ട് എക്സ്പർട്ട് കമ്മിറ്റി അനുമതി നൽകി. രണ്ടാം ഘട്ടത്തിന്റെ ഫലം അറിഞ്ഞ ശേഷമേ മൂന്നാം ഘട്ടം തുടങ്ങാവൂ എന്നു നിർദേശമുണ്ട്. അതേസമയം 12 –15 പ്രായക്കാരായ കുട്ടികൾക്കു ഫൈസർ വാക്സീൻ നൽകാൻ...

രാജ്യത്ത് കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുന്നത് ആലോചനയില്‍

ന്യൂഡല്‍ഹി:രാജ്യത്തെ 12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത് ആലോചനയില്‍. മൂന്നാം കൊവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും.കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതേതീരുമാനമെടുത്ത സാഹചര്യത്തിലാണ് നീക്കം. തുടര്‍നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് വിദഗ്ധ സമിതിയുടെ...