30 C
Kochi
Monday, November 30, 2020
Home Tags 2019 പൊതു തെരഞ്ഞെടുപ്പ്

Tag: 2019 പൊതു തെരഞ്ഞെടുപ്പ്

കോണ്‍ഗ്രസ് പ്ര‌കടന പത്രികയെ വിമര്‍ശിച്ച നീതി ആയോഗ് ഉപാധ്യക്ഷനെ താക്കീത് ചെയ്തേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പ്ര‌കടന പത്രികയെ വിമര്‍ശിച്ച നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജ‌ീവ് കുമാറിനെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ താക്കീതു ചെയ്തേക്കുമെന്നു സൂചന. സാമ്പത്തിക വിദഗ്ദ്ധനെന്ന നിലയിലാണെന്നും ഔദ്യോഗിക പദവിയുമായി അഭിപ്രായത്തിനു ബന്ധമില്ലെന്നുമെല്ലാം രാജ‌ീവ് കുമാര്‍ വിശദീകരിച്ചിരുന്നെങ്കിലും ഇതു തൃപ്തികരമല്ലെന്ന നില‌പാടാണ് കമ്മീഷന്.ഔദ്യോഗിക പദവിയിലിരുന്നു ഭരണകക്ഷിക്ക് അനുകൂല നിലപാടു സ്വ‌ീകരിക്കുന്നതു...

യു.ഡി.എഫ്. ചാലക്കുടി സ്ഥാനാര്‍ത്ഥി ബെന്നി ബെഹന്നാന് ഹൃദയാഘാതം

ചാലക്കുടി: യുഡിഎഫ് കണ്‍വീനറും ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയുമായ ബെന്നി ബെഹന്നാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ മൂന്നു മണിയോടെ നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ തന്നെ അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ നില അപകടകരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ചാലക്കുടിയില്‍ പോരാട്ടം കടുത്തതാണെന്നിരിക്കേ...

റോഡ്ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകന്‍റെ ഷൂ കൈയിലേന്തി പ്രിയങ്ക; സഹായിച്ച് കൂടെ നിന്ന് രാഹുല്‍

കല്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സര്‍പ്പിച്ച ശേഷം നടത്തിയ റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്ന് വീണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റോഡ് ഷോയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി ട്രക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തിന്റെ ബാരിക്കേഡ് തകര്‍ന്ന് വനിതാ മാധ്യമപ്രവര്‍ത്തകയടക്കം അഞ്ചോളം പേര്‍ താഴേക്ക് വീഴുകയായിരുന്നു. ഇതില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. റോഡ്...

സൈന്യം മോദിയുടെ സേനയാണെന്നു പറഞ്ഞ സംഭവത്തില്‍ യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു

ലക്‌നോ: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നോട്ടീസ് അയച്ചു. സൈന്യം മോദിയുടെ സേനയാണെന്നു പറഞ്ഞ സംഭവത്തിലാണ് ആദിത്യനാഥിനെതിരെ കമ്മീഷന്‍ നടപടി. വെള്ളിയാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഗാസിയാബാദിലും ഗ്രെയ്റ്റര്‍ നോയിഡയിലും കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് യോഗി വിവാദ പരാമര്‍ശം നടത്തിയത്.ഭീകരര്‍ക്കു നേരെ...

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സുരേന്ദ്രനെത്തിയത് തട്ടിപ്പുകേസിലെ പ്രതിയോടൊപ്പം

പത്തനംതിട്ട: തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പത്തനംതിട്ട ലോക്‌സഭ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെത്തിയത് മോഷണക്കേസിലേയും തട്ടിപ്പുകേസിലേയും പ്രതിയെ ഒപ്പം കൂട്ടി. ക്ഷേത്രത്തിലെ ചെമ്പ് പാളികള്‍ മോഷ്ടിച്ച്‌ മറിച്ചുവിറ്റ കേസിലെ പ്രതിയായ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗവും തൃച്ചേന്ദമംഗലം ക്ഷേത്രഭരണ സമിതി മുന്‍ പ്രസിഡന്റുമായ പെരിങ്ങനാട് പോത്തടി തട്ടാനപ്പള്ളില്‍...

കര്‍ണ്ണാടക കോണ്‍ഗ്രസ് സഖ്യം തൂത്തുവാരും; താമര വാടുമെന്ന് പുതിയ സര്‍വ്വെ

ബെംഗളൂരു: രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം കോണ്‍ഗ്രസ് പരീക്ഷണം നേരിട്ട ആദ്യ സംസ്ഥാനമാണ് കര്‍ണാടക. ജെ.ഡി.എസുമായി സര്‍ക്കാരുണ്ടാക്കാനും ജെ.ഡി.എസിന് മുഖ്യമന്ത്രി പദവി നല്‍കാനുമുള്ള കോണ്‍ഗ്രസിന്‍റെ തീരുമാനം ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി. ഇതോടെ രാഹുലിന്‍റെ നീക്കം ഏറെ ശ്രദ്ധിക്കപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യമാണ് ബിജെപിയെ...

രാ​ഹു​ല്‍ എ​ത്തു​ന്നു; പ​ത്രി​ക സ​മ​ര്‍​പ്പ​ണം ഇ​ന്ന്

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ യു.​ഡി.​എ​ഫ്. സ്ഥാനാർത്ഥി​യാ​യ എ.​ഐ​.സി.​സി. അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍​ഗാ​ന്ധി ഇ​ന്നു പ​ത്രി​കാ ​സ​മ​ര്‍​പ്പി​ക്കും. രാ​ഹു​ല്‍ ഗാ​ന്ധി രാ​വി​ലെ ഒ​മ്പത​ര​യ്ക്കു ഹെ​ലി​കോ​പ്റ്റ​റി​ല്‍ ക​ല്‍​പ്പ​റ്റ എ​സ്കെ​എം​ജെ ഹൈ​സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ഇ​റ​ങ്ങും. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും സ​ഹോ​ദ​രി​യു​മാ​യ പ്രി​യ​ങ്ക​ഗാ​ന്ധി​യും ഒ​പ്പ​മു​ണ്ടാ​കും. 9.45നു ​പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു​നി​ന്നു റോ​ഡ്ഷോ ആ​രം​ഭി​ക്കും. സി​വി​ല്‍​സ്റ്റേ​ഷ​ന്‍...

റിമാന്‍ഡില്‍ കഴിയുന്ന ബി.ജെ.പി. സ്ഥാനാര്‍ത്ഥി കെ പി പ്രകാശ് ബാബുവിന് വേണ്ടി ഇന്ന് പത്രിക സമര്‍പ്പിക്കും

കോഴിക്കോട്: റിമാന്‍ഡില്‍ കഴിയുന്ന കോഴിക്കോട് മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി കെ പി പ്രകാശ് ബാബുവിന് വേണ്ടി ഇന്ന് പത്രിക സമര്‍പ്പിക്കും. പ്രകാശ് ബാബുവിന്‍റെ പ്രതിനിധിയായിരിക്കും രാവിലെ പതിനൊന്നിന് കോഴിക്കോട് കളക്ടര്‍ മുമ്പാകെ പത്രിക നല്‍കുക. അതേസമയം കുറ്റ്യാടി, നാദാപുരം പൊലീസ് സ്റ്റേഷനുകളിലുള്ള കേസുകളില്‍ ജാമ്യമെടുക്കാനായി പ്രകാശ് ബാബു ഇന്ന്...

ഇതുവരെ ലഭിച്ചത് 154 നാമനിര്‍ദേശ പത്രികകള്‍; പത്രികാ സമര്‍പ്പണം ഇന്നവസാനിക്കും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 154 നാമനിര്‍ദേശ പത്രികകള്‍. ഇന്നലെ മാത്രം 41 പത്രികകള്‍ ലഭിച്ചു. കൊല്ലം- കെ.എന്‍. ബാലഗോപാല്‍ (എല്‍ഡിഎഫ്), വയനാട്- തുഷാര്‍ വെള്ളാപ്പള്ളി (എന്‍ഡിഎ), കണ്ണൂര്‍- കെ. സുധാകരന്‍ (യുഡിഎഫ്), കാസര്‍കോട്- രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (യുഡിഎഫ്) എന്നിവര്‍...

റാഫേല്‍ അഴിമതി പ്രതിപാദിക്കുന്ന പ്രചാരണ വീഡിയോയ്ക്ക് അനുമതി നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  ന്യൂഡല്‍ഹി: റാഫേല്‍ അഴിമതി പ്രതിപാദിക്കുന്ന പ്രചാരണ വീഡിയോയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന് കാണിച്ചാണ് പ്രചാരണ വീഡിയോയ്ക്ക് അനുമതി നിഷേധിച്ചത്. അതേ സമയം നരേന്ദ്രമോദിയെക്കുറിച്ചുള്ള സിനിമ വെള്ളിയാഴ്ച്ച റിലീസ് ചെയ്യുന്നതിന് തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. കമ്മീഷന്റെ ഇരട്ടത്താപ്പ് ഇക്കാര്യത്തില്‍ പുറത്ത് വന്നുവെന്ന് പ്രതിപക്ഷ...