28 C
Kochi
Monday, September 20, 2021
Home Tags വർദ്ധനവ്

Tag: വർദ്ധനവ്

സ്വകാര്യ ബസ് ചാർജ് ഉടൻ വർദ്ധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി 

കൊച്ചി:   കൊവിഡ് പ്രതിസന്ധിക്കിടെ സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. സ്വകാര്യ ബസുകൾ മാത്രമല്ല കെഎസ്ആർടിസിയും നഷ്ടത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാമചന്ദ്രൻ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ ബസ് ചാർജ് വർദ്ധിപ്പിക്കൂവെന്നും യാത്രക്കാരെ കയറ്റുന്നതിനുള്ള നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് ബസ് ചാർജ് വർദ്ധനവ് പിൻവലിച്ചതെന്നും മന്ത്രി...

സബ്സിഡി ബാധ്യത മറികടക്കാന്‍ പാചക വാതക വില വർദ്ധിപ്പിക്കാൻ തീരുമാനം

ദില്ലി:   സബ്‌സിഡി ബാധ്യതയെ മറികടക്കാൻ ഓരോ മാസവും പാചക വാതക സിലിണ്ടറിന്റെ വില വർദ്ധിപ്പിക്കാൻ പൊതുമേഖല എണ്ണക്കമ്പനികൾക്ക് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. ഓരോ മാസവും നാലോ അഞ്ചോ രൂപ വീതം വർദ്ധിപ്പിച്ചേക്കുമെന്നാണ് സൂചന. ഇത് കൂടാതെ ഓരോ മൂന്നു മാസം കൂടുമ്പോഴും അന്താരാഷ്ട്ര വിപണിയെ അടിസ്ഥാനമാക്കി വില വർദ്ധനവുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

പൊള്ളുന്ന പാചകം; പാചക വാതകത്തിന് അഞ്ച് മാസത്തിനിടെ 139 രൂപയുടെ വർദ്ധനവ് 

ന്യൂഡല്‍ഹി:സബ്‌സിഡി ഇല്ലാത്ത പാചക വാതക സിലിണ്ടറിന് 19 രൂപ വര്‍ധിപ്പിച്ചു. തുടര്‍ച്ചയായി അഞ്ചാമത്തെ മാസമാണ് പാചക വാതകത്തിന് വില വർദ്ധിക്കുന്നത്. ഡല്‍ഹിയിൽ 14.2 കിലോയുള്ള പാചക വാതക സിലിണ്ടറിന് 695-ല്‍ നിന്ന് 714 രൂപയാണ് ആയിരിക്കുന്നത്. സെപ്റ്റംബര്‍ മുതലുള്ള അഞ്ചു മാസത്തിനിടെ സബ്‌സിഡി ഇല്ലാത്ത പാചക വാതകത്തിന് 139.5 രൂപയുടെ...

സ്വർണ്ണവില വീണ്ടും കൂടി

കൊച്ചി ബ്യൂറോ:   സ്വർണ്ണവില വീണ്ടും കൂടി. പവന് 240 രൂപയാണ് ഇന്നലെ വർദ്ധിച്ചത്.തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില വർദ്ധന ഉണ്ടാക്കുന്നത്. ബുധനാഴ്ച പവന് 80 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. 28,520 രൂപയാണ് പവന്റെ ഇപ്പോൾ വില. ഗ്രാമിന് 30 രൂപ വർദ്ധിച്ച് 3,565 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.