26 C
Kochi
Wednesday, September 22, 2021
Home Tags വനം വകുപ്പ്

Tag: വനം വകുപ്പ്

വയനാട്ടിൽ കെണിയിൽ കുടുങ്ങിയ പുലി മോചിപ്പിക്കുന്നതിനിടെ രക്ഷപ്പെട്ടു

സുൽത്താൻ ബത്തേരി:   വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ കെണിയിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടു. മൂലങ്കാവിലെ സ്വകാര്യ കൃഷിയിടത്തിൽ കുടുങ്ങിയ പുലിയാണ് കാട്ടിലേക്ക് രക്ഷപ്പെട്ടത്. കൃഷി നശിപ്പിക്കാൻ വരുന്ന കാട്ടുപന്നിക്കായി വച്ച കെണിയിൽ പുലി കുടുങ്ങിയതാണെന്നാണ് വിവരം.കെണിയിൽ അകപ്പെട്ട പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി മോചിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പുലി കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ,...

പമ്പയിലെ മണല്‍ നീക്കം തീര്‍ത്തും മന്ത്രിസഭ തീരുമാനത്തിന്റെ ലംഘനമെന്ന് ചെന്നിത്തല 

തിരുവനന്തപുരം:   പമ്പ- ത്രിവേണിയില്‍ നിന്ന് മണല്‍ നീക്കം ചെയ്യാനുള്ള തീരുമാനം തീര്‍ത്തും നിയമവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. വനം വകുപ്പാണ് മണല്‍ നീക്കാന്‍ നിര്‍ദേശിക്കേണ്ടതെന്ന് മന്ത്രിസഭാ തീരുമാനം ഉണ്ട്. മന്ത്രിസഭാതീരുമാനം മറികടക്കാന്‍ ചീഫ് സെക്രട്ടറിക്കും ‍ഡിജിപിക്കും എന്താണധികാരമെന്ന് ചെന്നിത്തല ചോദിച്ചു.വനംവകുപ്പോ മന്ത്രിയോ സെക്രട്ടറിയോ അറിയാതെ എങ്ങനെ...

ശ്രീലങ്കയിൽ, ഭക്ഷണം നൽകാതെ എല്ലിൻ കൂടു പുറത്തു കണ്ട 70 വയസ്സായ ടിക്കിരി എന്ന ആന ...

കൊളംബോ: കഴിഞ്ഞ ദിവസങ്ങളിൽ ഉടമസ്ഥരുടെ ക്രൂരതയാൽ, ലോകം മുഴുവൻ അറിയപ്പെട്ട ടിക്കിരി എന്ന ആന ചെരിഞ്ഞു. 70 വയസ് പ്രായമുള്ള ടിക്കിരിയെ, പ്രായാധിക്യവും അനാരോഗ്യവും മുഖവിലയ്‌ക്കെടുക്കാതെയായിരുന്നു ശ്രീലങ്കയിലെ കാന്‍ഡിയില്‍ നടന്ന, വാര്‍ഷിക ബുദ്ധ ഉത്സവമായ എസല പെരേഹരയിലെ ഘോഷയാത്രയിലെ എഴുന്നള്ളിപ്പിനു നടത്തിച്ചത്. എന്നാൽ, ഭക്ഷണമില്ലാതെ എല്ലിൻ കൂടു വരെ പുറത്തു...

കുരങ്ങു പനി: വയനാട്ടില്‍ ഒരു മരണം കൂടി; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

വയനാട്: കുരങ്ങുപനി (ക്യാസനോര്‍ ഫോറസ്റ്റ് ഡിസീസ്) പിടിപെട്ട് വയനാട്ടില്‍ ഒരു മരണം കൂടെ റിപ്പോര്‍ട്ട് ചെയ്തു. കാട്ടിക്കുളം ബേഗൂര്‍ കോളനിയിലെ സുന്ദരന്‍ (27) ആണ് കുരങ്ങുപനി ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കര്‍ണ്ണാടകയിലെ ശിവമോഗയില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ത്തന്നെ വയനാട്ടില്‍ എല്ലാ സുരക്ഷാമാര്‍ഗങ്ങളും പ്രതിരോധപ്രവര്‍ത്തനങ്ങളും ആരോഗ്യവകുപ്പ്...

വേനല്‍ച്ചൂട് കനക്കുന്നു: ആനകളെ പകല്‍ എഴുന്നള്ളിക്കുന്നതിനു വിലക്ക്

കൊല്ലം: ജില്ലയില്‍ വേനല്‍ച്ചൂട് കനക്കുന്നതിനാല്‍, ആനകളെ രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ എഴുന്നള്ളിക്കുന്നതിനു വിലക്കി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ ഉത്തരവിറക്കി. എഴുന്നള്ളിപ്പ് സമയം ഇതനുസരിച്ച് പുനഃക്രമീകരിക്കണം. ജില്ലകളില്‍ നാട്ടാന പരിപാലനത്തിന്റെ മേല്‍നോട്ടച്ചുമതല വഹിക്കുന്ന വനം വകുപ്പ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസി. കണ്‍സര്‍വേറ്റര്‍മാര്‍ക്കും ഇതു...

ലേലം പരാജയമായി; പമ്പയിലെ മണലെടുക്കാന്‍ ആരും വന്നില്ല

പത്തനംതിട്ട: പമ്പയിലെ മണൽ വില്‍ക്കാനായി വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ഇ-ലേലം പരാജയം. പ്രളയത്തെത്തുടര്‍ന്ന് പമ്പയിലടഞ്ഞ മണലാണ് വില്പനയ്ക്കായി ലേലം നടത്തിയത്.ഏകദേശം ഒരുലക്ഷം ക്യുബിക് മീറ്റര്‍ മണലാണ് പമ്പയില്‍ അടിഞ്ഞത്. ഇതില്‍ 55,000 ക്യുബിക് മീറ്റര്‍ മണല്‍, പമ്പ ഹില്‍ടോപ്പ്, ചക്കുപ്പാലം എന്നിവിടങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്. ഈ മണലാണ് ലേലത്തിന്...