26 C
Kochi
Friday, September 24, 2021
Home Tags ലോക്ക്ഡൗണ്‍

Tag: ലോക്ക്ഡൗണ്‍

സംസ്ഥാനത്തെ എല്ലാ മദ്യശാലകളും നാളെ തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം:   സംസ്ഥാനത്ത് നാളെ ബിവറേജസ് ഔട്ട് ലെറ്റുകളും ബാറുകളും, കള്ള്ഷാപ്പുകളും തുറന്ന് പ്രവര്‍ത്തിക്കും. ഞായറാഴ്ച ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. സമ്പൂര്‍ണ ലോക്ഡൗണിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ മദ്യശാലകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല.നി​ര​വ​ധി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നാളെ സമ്പൂര്‍ണ്ണ ലോക്ഡൗണില്ലെന്ന് ​ചീ​ഫ്​ സെ​ക്ര​ട്ട​റി ഡോ. ​വി​ശ്വാ​സ്​ മേ​ത്ത ഉത്തരവിറക്കിയിരുന്നു.

നവംബറോടെ ഇന്ത്യയില്‍ കൊവിഡ് മൂര്‍ദ്ധന്യത്തിലെത്തുമെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി:   രാജ്യത്ത് നവംബറോടെ കൊവിഡ് രോഗബാധിതര്‍ ഇരട്ടിക്കുമെന്ന് പഠനം. കൊവിഡ് മൂര്‍ദ്ധന്യത്തിലെത്തുന്ന ഈ സമയത്ത് ഐസിയു കിടക്കകളും വെന്റിലേറ്ററുകളും തികയാത്ത സാഹചര്യമുണ്ടാകുമെന്നും ഐസിഎംആർ നിയോഗിച്ച ഗവേഷകസംഘം വ്യക്തമാക്കുന്നു. രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ രോഗവ്യാപനം വൈകിപ്പിക്കുകയും കുറയ്ക്കുകയും ചെയ്തു എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അടച്ചുപൂട്ടല്‍ കൊവിഡ് ബാധിതരുടെ എണ്ണം 69...

ബസ് ചാര്‍ജ് വർദ്ധനവ്;  ഹൈക്കോടതിയിൽ അപ്പീൽ നല്‍കി സർക്കാർ

കൊച്ചി:   ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ഉയര്‍ത്തിയ ബസ് ചാര്‍ജ് പിന്നീട് കുറച്ച നടപടി സ്റ്റേ ചെയ്തതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ലോക്ഡൗണിന്റെയും കൊവിഡിന്റെയും സാഹചര്യത്തില്‍ ബസ് ഉടമകള്‍ക്കുള്ള ടാക്‌സ് മൂന്ന് മാസത്തേക്ക് ഒഴിവാക്കി നൽകിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ഉടമകള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി. മോട്ടാര്‍ വാഹന...

രാജ്യത്ത് ഇന്നു മുതൽ ലോക്ക്ഡൗണിന് ഇളവുകൾ

തിരുവനന്തപുരം:   ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ അനുവദിച്ചു നൽകും. സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, സഹകരണസ്ഥാപനങ്ങൾ എന്നിവ ഇന്ന് മുതൽ പൂർണതോതിൽ പ്രവർത്തിക്കും. അതേസമയം, കണ്ടെയിൻമെന്റ് സോണുകളിലെ ഓഫീസുകളിൽ നിയന്ത്രണം തുടരും.സംസ്ഥാനത്തെ ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും...

കൊവിഡിന് മുന്നിൽ ആശ്വസിക്കേണ്ട അവസ്ഥയിലല്ല ഇന്ത്യയെന്ന് ലോകാരോഗ്യ സംഘടന

ജനീവ:   130 കോടിയോളം ജനങ്ങള്‍ പല സാമൂഹിക ചുറ്റുപാടില്‍ കഴിയുന്നതിനാല്‍ കൊവിഡിന് മുന്നിൽ ആശ്വസിക്കേണ്ട അവസ്ഥയിലല്ല ഇന്ത്യയെന്നും ഏത് സമയത്തും സ്ഥിതി ഗുരുതരമാകുമെന്നും ലോകാരോഗ്യ സംഘടന അടിയന്തര ആരോഗ്യവിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു. രാജ്യത്ത് ഘട്ടംഘട്ടമായി ലോക്ക്ഡൗൺ പിന്‍വലിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച ശേഷം ഇന്ത്യയിൽ രോഗികളുടെ എണ്ണം ഉയരുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. ജനസാന്ദ്രത...

കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനകം നാട്ടിലെത്തിക്കണം; സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം 

ന്യൂഡല്‍ഹി:   ലോക്ക്ഡൌണില്‍ കുടുങ്ങിയ മുഴുവന്‍ കുടിയേറ്റ തൊഴിലാളികളെയും പതിനഞ്ച് ദിവസത്തിനകം നാട്ടില്‍ തിരിച്ചെത്തിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ സംബന്ധിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത് അനുസരിച്ച് ട്രെയിനുകൾ അനുവദിക്കാൻ തടസമില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചു.  കുടിയേറ്റ തൊഴിലാളികളുടെ യാത്രയ്ക്കായി ജൂണ്‍ മൂന്ന് വരെ 4200 ശ്രമിക് ട്രെയിനുകള്‍...

ലോക്ക്ഡൗണ്‍ ഇന്ത്യയില്‍ നടപ്പാക്കിയ രീതി ലോകമഹായുദ്ധ കാലഘട്ടത്തേക്കാളും മോശമെന്ന് രാഹുല്‍ ഗാന്ധി 

ന്യൂഡല്‍ഹി:   കൊവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ലോക മഹായുദ്ധ കാലഘട്ടത്തേക്കാള്‍ മോശമായിട്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഇന്ത്യയിലെ സാധാരണക്കാരെ വളരെ പരിതാപകരമായിട്ടാണ് ലോക്ഡൗണ്‍ ബാധിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് പ്രതിസന്ധിയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും സംബന്ധിച്ച് ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജുമായി നടത്തിയ ഓണ്‍ലൈന്‍...

ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം; ഇന്ന് മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തും

തിരുവനന്തപുരം:   സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കണമെന്ന ശക്തമായ ആവശ്യം പരിഗണിച്ച് ഇന്ന് മതമേലധ്യക്ഷന്മാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തും. ചർച്ചയിൽ ഉയരുന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും കേന്ദ്രത്തിന് ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകുക. ആരാധനാലയങ്ങൾ തുറന്നാലും സാമൂഹിക അകലം അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ കർശനമായി ഉറപ്പാക്കുമെന്നാണ് സംസ്ഥാന സർക്കാർ...

അന്തര്‍ജില്ല ബോട്ട് സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും 

തിരുവനന്തപുരം:   പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി മോട്ടോർ ട്രാൻസ്പോർട്ടിന്റെ കീഴിലുള്ള യാത്ര ബോട്ടുകൾ നാളെ മുതൽ അന്തർജില്ല സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. മുഴുവൻ സീറ്റിലും ആളുകളെ ഇരുത്തി സർവീസ് നടത്താമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ ബോട്ട് ജെട്ടികളിലും കൊവിഡ് പ്രധിരോധ മുൻകരുതലുകൾ എടുക്കുമെന്ന് ഗതാഗത മന്ത്രി...

ഇന്ത്യ സാമ്പത്തിക വളർച്ച തിരിച്ചുപിടിക്കും; ആത്മവിശ്വാസമുണ്ടെന്ന് മോദി

ന്യൂഡല്‍ഹി:   ഇന്ത്യ സാമ്പത്തിക വളർച്ച തിരിച്ചുപിടിക്കുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് വാർഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അൺലോക്ക് 1' ഘട്ടത്തിൽ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി.'എന്നെ വിശ്വസിക്കൂ, സാമ്പത്തികരംഗം മെച്ചപ്പെടുത്തുന്നത് അത്രയേറെ പ്രയാസമുള്ള കാര്യമല്ല' സാമ്പത്തിക വിദഗ്ദ്ധരേയും കോർപ്പറേറ്റുകളേയും അഭിസംബോധന...