25 C
Kochi
Sunday, September 19, 2021
Home Tags മരട് ഫ്ലാറ്റ്

Tag: മരട് ഫ്ലാറ്റ്

മ​ര​ട് ഫ്ലാറ്റിലെ കോ​ണ്‍​ക്രീ​റ്റ്‌ അ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ക്കിത്തു​ട​ങ്ങി

എറണാകുളം:   മരടില്‍ പൊളിച്ച ഫ്ലാറ്റുകളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി. ഹോളി ഫെയ്ത്ത് എച്ച്‌ 2 ഒയില്‍ നിന്നാണ് ആദ്യം അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങിയത്. ഹോളിഫെയ്ത്തില്‍ നിന്നും ജെയ്ന്‍ കോറല്‍കോവില്‍ നിന്നുമായിരിക്കും അവശിഷ്ടങ്ങള്‍ നീക്കുക. ആലുവ ആസ്ഥാനമായുള്ള പ്രോംപ്റ്റ് ആണ് അവശിഷ്ടങ്ങൾ നീക്കുന്നതിനായി കരാര്‍ എടുത്തിരിക്കുന്നത്. ഇന്നലെ രാ​ത്രി ഒൻപത​ര​യോ​ടെ ജോലികൾ ആ​രം​ഭി​ച്ചു. എ​ച്ച്‌2​ഒ​യി​ല്‍​...

മരട് ഫ്ലാറ്റ് പൊളിക്കൽ: അവശിഷ്ടങ്ങൾ ഇന്നു നീക്കം ചെയ്യും

കൊച്ചി:   അനധികൃതമായി പണിതതിനെ തുടർന്ന് പൊളിച്ചുമാറ്റിയ മരടിലെ ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ ഇന്നു രാത്രി മുതൽ നീക്കം ചെയ്യും. ജെയ്ൻ കോറൽ കോവ്, ഹോളി ഫെയ്ത് എച്ച് ടു ഓ എന്നിവയുടെ കോൺക്രീറ്റ് അവശിഷ്ടങ്ങളാണ് നീക്കം ചെയ്യുക. പൊടിമൂലമുള്ള ബുദ്ധിമുട്ട് പ്രദേശവാസികൾക്ക് ഉണ്ടാകാതിരിക്കാനാണ് മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് രാത്രിയിൽ ആക്കിയത്.പ്രോംപ്റ്റിന്റെ...

മരട് ഫ്ലാറ്റുകള്‍ പൊളിച്ചു; സർക്കാർ ഇന്ന് സുപ്രീം കോടതിയെ അറിയിക്കും

ന്യൂ ഡൽഹി:   മരടിൽ തീരദേശ പരിപാലന ചട്ടം ലംഘിച്ച് പണിത നാലു ഫ്ലാറ്റുകളും പൊളിച്ചുവെന്ന് സംസ്ഥാന സർക്കാർ ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. ഫ്ലാറ്റുകൾ പൊളിക്കണമെന്ന ഉത്തരവ് നടപ്പിലാക്കിയ സാഹചര്യത്തിൽ തുടർനടപടികൾ സംബന്ധിച്ച് കോടതി വാദം കേൾക്കും. ഫ്ലാറ്റ് ഉടമകളുടെ നഷ്ട പരിഹാരം, നിയമം ലംഘിച്ച് ഫ്ലാറ്റുകൾ കെട്ടിപ്പൊക്കിയ നിർമ്മാതാക്കൾക്കും...

മരട് ഫ്ലാറ്റ്: ബാങ്കുകൾക്ക് 200 കോടിയുടെ ബാധ്യത

കൊച്ചി:   നിയമലംഘനത്തിന്റെ പേരിൽ മരടിൽ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചതോടെ ബാങ്കുകൾക്കും ഭവനവായ്പാസ്ഥാപനങ്ങൾക്കും കിട്ടാക്കട ഭീഷണി. ഏതാണ്ട് 200 കോടി രൂപയുടെ ബാധ്യത ബാങ്കുകൾക്കും ഭവനവായ്പാസ്ഥാപനങ്ങൾക്കും ഉണ്ടാകും. നാലുസമുച്ചയങ്ങളിലുമായി 345 ഫ്ലാറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഏതാണ്ട് 310 എണ്ണത്തിനും ഭവനവായ്പയുണ്ട്.40 ലക്ഷം രൂപ മുതൽ 80 ലക്ഷം...

മരട് ഫ്ലാറ്റ്; അറിയേണ്ടതെല്ലാം

കൊച്ചി: രണ്ടു ദിവസം കൊണ്ട്, ആകാശം തൊടുന്ന നാല് മാളികകൾ നിലം തൊടുന്നതു കേരളം കണ്ടു. മരടിലെ ഗോൾഡൻ കായലോരം, എച്ച് ടു ഓ ഹോളി ഫെയ്ത്, ആൽഫാ സെറീൻ, ജെയിൻ കോറൽ കോവ് എന്നീ ഫ്ലാറ്റുകളാണ് തീരദേശ പരിപാലന ചട്ടം ലംഘിച്ചതിന്റെ പേരിൽ സുപ്രീം കോടതി പൊളിച്ചു നീക്കാൻ...

ഫ്ലാറ്റ് പൊളിക്കല്‍ ആഘോഷമായി; കാണാനെത്തിയത് നൂറ് കണക്കിനാളുകള്‍

കൊച്ചി:   ഫ്ലാറ്റുകൾ തകർന്ന് വീഴുന്നത് കാണാൻ നൂറ് കണക്കിനാളുകളാണ് മരടിലെ പല ഭാഗങ്ങളിലായി തടിച്ചുകൂട്ടിയത്. ആരവങ്ങളോടു കുടിയാണ് ജനം കെട്ടിടങ്ങൾ നിലം പതിക്കുന്നതിന് സാക്ഷിയായത്. പത്ത് മണിയോട് കൂടി തന്നെ ആളുകൾ മരടിലേക്ക് എത്തി തുടങ്ങിയിരുന്നു.ഫ്ലാറ്റുകൾ തകർന്ന് വീഴുന്നത് ദ്യശ്യമാകുന്ന സ്ഥലങ്ങളിൽ നിലയുറപ്പിക്കുകയും ചെയ്തു. കുണ്ടന്നൂർ -...

മരട് ഫ്ലാറ്റുകള്‍ നാളെ പൊളിക്കും; സുരക്ഷാപരിശോധനകള്‍ അന്തിമഘട്ടത്തില്‍

കൊച്ചി:   മരടിലെ അനധികൃത ഫ്ലാറ്റുകള്‍ നാളെ പൊളിക്കും. സ്ഫോടക വസ്തുക്കൾ നിറച്ച മരടിലെ ഫ്ലാറ്റുകളിൽ സുരക്ഷാപരിശോധനകൾ അന്തിമ ഘട്ടത്തിലെത്തി. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള മോക്ഡ്രിൽ ഇന്ന് നടത്തും. സുരക്ഷാ ക്രമീകരണങ്ങൾ ഇന്നലെ ചീഫ് സെക്രട്ടറി ടോം ജോസ് നേരിട്ടെത്തി വിലയിരുത്തി. നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ സ്ഫോടനങ്ങൾ നടത്തുമെന്നും സുരക്ഷയുമായി...

മരട് കേസില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കി

കൊച്ചി:   മരട് ഫ്ലാറ്റ് പൊളിക്കല്‍ നടപ്പാക്കിയതിന്റെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറി. ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യത്തില്‍ നഷ്ടപരിഹാര സമിതിയെ സമീപിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.ഉടമകളുടെ പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കും. മേജര്‍ രവി...