30 C
Kochi
Monday, July 13, 2020
Home Tags നരേന്ദ്ര മോദി

Tag: നരേന്ദ്ര മോദി

“തെളിവെവിടെ മോദീ?”

#ദിനസരികള് 689 അവസാനം, കൊല്ലപ്പെട്ട സൈനികരുടെ കുടുംബവും, രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അവിശ്വസിച്ചിരിക്കുന്നു. നരേന്ദ്രമോദിയും കൂട്ടരും ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ക്കപ്പുറം കാര്യങ്ങള്‍ വിശ്വസിക്കണമെങ്കില്‍ കൃത്യമായ തെളിവുകള്‍ വേണമെന്നാണ് സൈനികരുടെ അമ്മമാര്‍ പറയുന്നത്. മാതൃഭൂമി റിപ്പോര്‍ട്ട് വായിക്കുക. “പുൽവാമ ആക്രമണത്തിലേതുപോലെ ആരുടെയൊക്കെയോ കാലുകളും കൈകളുമൊക്കെ തിരിച്ചടി നടത്തിയതിന്റെ ദൃശ്യങ്ങളിൽ കണ്ടു. ആക്രമണമുണ്ടായ ഉടനെ...

തിരിച്ചടികളിലെ രാജ്യതന്ത്രങ്ങള്‍

#ദിനസരികള് 681ഇത്രത്തോളം ക്ഷുദ്രത ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രകടിപ്പിക്കാമോ? ഇന്ത്യയുടെ മണ്ണിലേക്ക് കടന്നു കയറി സി.ആര്‍.പി.എഫ് ജവാന്മാരെ നിഷ്ഠൂരമായി കൊന്നൊടുക്കിയ തീവ്രവാദികള്‍ക്ക് ആക്രമണം നടത്താനുള്ള അവസരം ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടുകയായിരുന്നുവെന്ന ആരോപണം നിലനിൽക്കെയാണ്, കഴിഞ്ഞ ദിവസം, തിരിച്ചടി എന്ന രീതിയില്‍ ഇന്ത്യന്‍ സൈന്യം, ഭീകരന്മാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചത്....

പുൽവാമ ആക്രമണത്തിനു ഇന്ത്യയുടെ മറുപടി; അജിത് ഡോവലിലേക്ക് നീളുന്ന സംശയങ്ങൾ

ന്യൂഡല്‍ഹി: പുല്‍വാമയില്‍ ആക്രമണം നടന്ന് പന്ത്രണ്ടാം ദിവസം ഇന്ത്യ തിരിച്ചടിച്ചു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 14ന് വൈകിട്ടാണ് കാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിൽ 44 സി.ആർ.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെടുന്നത്. ആക്രമണത്തിന് പാകിസ്ഥാൻ്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും തിരിച്ചടി ഉണ്ടാവുമെന്നുമുള്ള സൂചനകള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ആദ്യം മുതല്‍ ഉണ്ടായിരുന്നു. സര്‍വനാശം...

മോദിക്കെതിരെ ‘നോ എന്‍ട്രി’ വിളിച്ച് ആന്ധ്രയിലെ ജനങ്ങളും

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധവുമായി ആന്ധ്രാപ്രദേശിലെ ജനങ്ങളും. ഗുണ്ടൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി ആന്ധ്രാപ്രദേശില്‍ എത്തുന്നതിന്‍റെ ഭാഗമായാണ് ഹൈവേകളില്‍ മോദിക്കെതിരെയുള്ള പ്രതിഷേധ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.മോദിക്ക് ഇവിടേക്ക് പ്രവേശനമില്ലെന്നും, മോദിയെ ഇനിയൊരിക്കലും തിരഞ്ഞെടുക്കില്ലെന്നും ആഹ്വാനം ചെയ്യുന്ന കൂറ്റന്‍ ബോര്‍ഡുകളാണ് വിജയവാഡയിലെയും ഗുണ്ടൂരിലെയും പാതയോരങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. ബോര്‍ഡുകള്‍ സ്ഥാപിച്ചതിന്റെ ഉത്തരവാദിത്തം ഇതുവരെ...

പൗരത്വഭേദഗതി ബില്‍: മോദിക്ക് ഗോ ബാക്ക് വിളിച്ച് ആസാം

ഗുവാഹത്തി‍: തമിഴ്‌നാടിനു പിന്നാലെ ആസാമിലും മോദിക്ക് നേരെ പ്രതിഷേധം. ഗോ ബാക്ക് മോദി വിളികളും കരിങ്കൊടി പ്രതിഷേധവും കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആസാമിലെ ജനങ്ങള്‍ സ്വീകരിച്ചത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഗുവാഹത്തിയിലെത്തിയപ്പോഴാണ് പ്രധാനമന്ത്രിക്കു നേരെ പ്രതിഷേധം ഉയര്‍ന്നത്.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദ്വിദിന സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് ആസാമിലെ...

മോദിയുടെ ഫോട്ടോഷോപ്പ് പ്രചാരണത്തെ പൊളിച്ചടുക്കി വീണ്ടും സോഷ്യല്‍ മീഡിയ

കൊല്‍ക്കത്ത:മോദിയുടെ ഫോട്ടോഷോപ്പ് പ്രചാരണത്തെ പൊളിച്ചടുക്കി വീണ്ടും സോഷ്യല്‍ മീഡിയ. ഇത്തവണ കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ റാലിയുടെ വ്യാജ ചിത്രങ്ങളാണ് ബി ജെ പി അനുകൂല പേജുകള്‍ പ്രചരിപ്പിച്ചിരുന്നത്. കേന്ദ്രസര്‍ക്കാരും പശ്ചിമ ബംഗാള്‍ സംസ്ഥാന സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിക്കിടയില്‍ മോദിയുടെ റാലിയ്ക്കായി ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തുവെന്നായിരുന്നു...

പ്രിയങ്ക ഗാന്ധിക്കെതിരെ അസഭ്യ പ്രചാരണം നടത്തി മോദി ഭക്തർ

ന്യൂഡൽഹി:കോൺഗ്രസ് പാർട്ടിയുടെ കിഴക്കൻ ഉത്തർപ്രദേശിന്റെ ജനറൽ സെക്രട്ടറിയായി കഴിഞ്ഞ മാസം നിയമിതയായ പ്രിയങ്ക ഗാന്ധിക്കെതിരെ മാന്യതയുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള പ്രചാരണം നടത്തി ബി.ജെ.പി അണികൾ.“28 ഇഞ്ചിന്റെ രണ്ടെണ്ണം വീതം കാണിച്ച് അവർ നിങ്ങളെ വീഴ്ത്താൻ ശ്രമിക്കുമെന്നും എന്നാൽ നിങ്ങൾ 56 ഇഞ്ച് ഉള്ളവനിൽ തന്നെ...

പ്രധാനമന്ത്രിയുടെ റിപ്പബ്ലിക് ദിന നുണകൾ

#ദിനസരികള്‍ 651 നരേന്ദ്രമോദിയുടെ റിപ്പബ്ലിക് ദിന സന്ദേശം നോക്കുക, - “ നാം ഭാരതീയര്‍ - അഴിമതിയും മാലിന്യവും ദാരിദ്ര്യവും തീവ്രവാദവും ജാതീയതയും വര്‍ഗ്ഗീയതയും ഇല്ലാത്ത ഒരു നവഭാരതത്തിനായി ഒന്നിച്ചു മുന്നേറുന്നു.”മുന്‍ഗണനാ ക്രമങ്ങളി‍ല്‍ ഭിന്നാഭിപ്രായമുണ്ടെങ്കിലും ഏതൊരു രാജ്യത്തിലേയും ജനത കൊതിക്കുന്ന ആശയങ്ങളെയാണ് ഒരു പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം...

തമിഴ് നാട് പ്രതിനിധികളെ കാവേരി വിഷയത്തിൽ കാണാൻ നരേന്ദ്ര മോഡി വിസമ്മതിച്ചവെന്ന് എം. കെ. സ്റ്റാലിൻ

കാവേരി മാനേജ്മെന്റ് ബോർഡ് (സി.ബി.എം) സ്ഥാപിക്കുന്ന ലക്ഷ്യം വെച്ച് രൂപീകരിച്ച എല്ലാ പാർട്ടി പ്രതിനിധികളും കർഷകരും അടങ്ങുന്ന സംഘത്തെ കാണാൻ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിസമ്മതിച്ചുവെന്ന് ദ്രാവിഡ മുന്നേട്ര കഴകം (ഡി.എം.കെ) പ്രസിഡന്റ് എം. കെ. സ്റ്റാലിൻ ശനിയാഴ്ച പറഞ്ഞു

കാശ്മീരിലെ പ്രശ്നങ്ങൾക്ക് നരേന്ദ്രമോദിയുടെ സമീപനമാണ് കാരണമെന്ന് പി. ചിദംബരം

കേന്ദ്രത്തിന്റെ “മസ്കുലർ, മാച്ചോ, 56 ഛാത്തി (56 ഇഞ്ച് നെഞ്ചളവ്)” സമീപനം കാരണമാണ് ജമ്മു കാശ്മീരിലെ ക്രമസമാധാനനില തകർന്നതെന്ന് മുൻ ആഭ്യന്തരമന്ത്രി പി. ചിദംബരം ആരോപിച്ചു.