28 C
Kochi
Tuesday, September 28, 2021
Home Tags കർണ്ണാടക

Tag: കർണ്ണാടക

കർണ്ണാടക: കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ വീട്ടിൽ സിബിഐ റെയ്‌ഡ്

ബെംഗളൂരു:   കർണ്ണാടക കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെയും സഹോദരൻ ഡികെ സുരേഷിന്റെയും വസതികളും വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ സിബിഐ റെയ്‌ഡ് നടത്തി.ഏകദേശം 15 സ്ഥലങ്ങളിലാണ് റെയ്‌ഡ് നടന്നത്. ബെംഗളൂരു റൂറലിൽ നിന്നുള്ള എംപിയാണ് ഡികെ സുരേഷ്.മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ സിബിഐ റെയ്ഡിൽ അമർഷം രേഖപ്പെടുത്തി....

കർണ്ണാടക ബന്ദ്: കർണ്ണാടകയിൽ കർഷകസംഘടനകളുടെ പ്രതിഷേധസമരങ്ങൾ

ബെംഗളൂരു:   മൂന്ന് ദേശീയ ബില്ലുകള്‍ക്കും രണ്ട് സംസ്ഥാന കാര്‍ഷിക ബില്ലുകള്‍ക്കും എതിരെ കർണ്ണാടകയില്‍ പ്രതിഷേധം നടക്കുന്നു. കർണ്ണാടക രാജ്യ റൈത്ത സംഘം, ഹസിരു സേനെ, മറ്റ് സംഘടനകൾ, എന്നിവർ ബെംഗളൂരുവിലെ സർ പുട്ടണ്ണ ചെട്ടി ടൗൺഹാളിന് മുന്നിൽ പ്രതിഷേധിച്ചു.https://twitter.com/ANI/status/1310463885493723136?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1310463885493723136%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.indiatoday.in%2Findia%2Fstory%2Fkarnataka-bandh-protest-farmers-bill-yediyurappa-bengaluru-govt-news-live-updates-1726062-2020-09-28ബി എസ് യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാർ നടത്തിയ എപിഎംസി ഭൂപരിഷ്കരണത്തിനും...

കേരള-കർണ്ണാടക അതിർത്തി വിഷയം; മെഡിക്കൽ സംഘം പരിശോധനയ്ക്കെത്തി

കാസർകോട്:   കേരള കർണ്ണാടക അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളും നിയമിച്ച മെഡിക്കൽ സംഘം എത്തി. ഇനി മുതൽ ഇവർ നൽകുന്ന രോഗികൾക്ക് മാത്രമേ കേരളത്തിൽ നിന്ന് മംഗളൂരുവിലെത്തി ചികിത്സ തേടാനാകൂ. കേരളത്തിലേക്കുള്ള അതിർത്തി കർണ്ണാടക അടച്ച വിഷയത്തിൽ ധാരണയായി എന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചതിന് പിന്നാലെയാണ് മെഡിക്കൽ സംഘത്തിനെ...

കർണ്ണാടക അതിർത്തി വിഷയം; കേരളത്തിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി:   കേരള-കർണ്ണാടക അതിർത്തിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയ വിഷയത്തിൽ കേരളം നൽകിയ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹൈക്കോടതി വിധിക്കെതിരെയുള്ള കർണ്ണാടക സര്‍ക്കാരിന്റെ ഹര്‍ജി തള്ളണം എന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് കേസ് തീർപ്പാക്കിയേക്കുമെന്നാണ് സൂചന. അതിര്‍ത്തി വഴി മറ്റ് അവശ്യസേവനങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം...

കേരളത്തിൽ നിന്നുള്ള രോഗികൾക്കു വിലക്ക്; ഉത്തരവ് കർണ്ണാടക പിൻ‌വലിച്ചു

ബംഗളൂരു:   മംഗളൂരുവിലെ ആശുപത്രികളിൽ കേരളത്തിൽ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കരുതെന്ന വിവാദ ഉത്തരവ്​ കർണ്ണാടക പിൻവലിച്ചു. ഇതു സംബന്ധിച്ച നിർദ്ദേശം ആശുപത്രികൾക്ക് രേഖാമൂലം നൽകുകയും ചെയ്തു.കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ലോക്ക് ഡൌൺ ഏർപ്പെടുത്തിയിരിക്കുന്ന സമയത്താണ് കേരളത്തിൽ നിന്നുള്ള രോഗികൾക്ക് കർണ്ണാടക വിലക്കേർപ്പെടുത്തിയത്.അതിർത്തികൾ തുറന്ന് ഗതാഗതം അനുവദിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ...

കർണ്ണാടക – കേരള: അതിർത്തിപ്രശ്നം രമ്യമായി പരിഹരിക്കണമെന്നു സുപ്രീം കോടതി

ന്യൂഡൽഹി:   അതിർത്തി പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് സുപ്രീംകോടതി കർണ്ണാടക, കേരള സർക്കാരുകളോട് ആവശ്യപ്പെട്ടു.ആശുപത്രികളിൽ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിനായി കേരളത്തിൽ നിന്ന് കർണ്ണാടകയിലേക്കു പോകുന്ന രോഗികളുടെ നീക്കത്തിനെതിരെ കർണ്ണാടക സർക്കാർ അതിർത്തി ഉപരോധിച്ച നടപടി നീക്കണമെന്ന് കേന്ദ്രത്തിനോടാവശ്യപ്പെട്ട കേരള ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് കർണ്ണാടക സർക്കാർ സുപ്രീം...

കൊറോണ: കർണ്ണാടകയിൽ പുതുതായി ആർക്കും രോഗം ബാധിച്ചതായി റിപ്പോർട്ടില്ല

ബെംഗളൂരു:   വ്യാഴാഴ്ച രാവിലെ മുതൽ പുതുതായി ആർക്കും കൊവിഡ് രോഗം ബാധിച്ചതായിട്ടുള്ള റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് കർണ്ണാടകയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ചുമുതൽ വ്യാഴാഴ്ച രാവിലെ പത്തുവരെ പുതുതായിട്ട് ഒരാൾക്കും രോഗബാധയുള്ളതായിട്ട് റിപ്പോർട്ടു ചെയ്തിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.കർണ്ണാടകയിൽ കൊവിഡ്19 ബാധിച്ച് ഇതുവരെ മൂന്നു പേർ മരിച്ചിട്ടുണ്ട്. നൂറ്റിപ്പത്തുപേർക്ക്...

കേരള-കർണ്ണാടക അതിർത്തി അടച്ചതില്‍ വിമർശനവുമായി കേരള ഗവർണർ 

തിരുവനന്തപുരം:  കേരളത്തെ പ്രതിസന്ധിയിലാക്കും വിധം കർണ്ണാടകത്തിന്റെ അതിർത്തി അടച്ചത് അംഗീകരിക്കാനാകാത്ത നടപടിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കർണ്ണാടക സർക്കാരിന്റെ ഈ നടപടി രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഉടൻ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കൊറോണ: കർണ്ണാടകയിൽ മരണം മൂന്നായി

ബെംഗളൂരു:   കർണ്ണാടകയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. തുംകൂരിലെ ഒരാളാണ് മരിച്ചത്. 65 വയസ്സായിരുന്നു. മരിച്ചയാൾ മാർച്ച് അഞ്ചിനു ട്രെയിൻ മാർഗ്ഗം ഡൽഹിയ്ക്കു പോവുകയും, മാർച്ച് പതിനൊന്നിനു തിരിച്ചുവരികയും ചെയ്തിരുന്നു.കർണ്ണാടകയിൽ കൊറോണ ബാധിച്ച് ഒരു പുരുഷനും ഒരു സ്ത്രീയും മരിച്ചിരുന്നു.

കൊറോണ: കർണ്ണാടകയിൽ രണ്ടാമത്തെ മരണം

ബെംഗളൂരു:   കൊറോണ വൈറസ് ബാധയെത്തുടർന്ന് കർണ്ണാടകയിൽ ഒരാൾ കൂടെ മരിച്ചു. കൊറോണ വ്യാപനത്തെത്തുടർന്നുള്ള രണ്ടാമത്തെ മരണം ബുധനാഴ്ച വൈകീട്ട് സംഭവിച്ചതായി കർണ്ണാടക ആരോഗ്യമന്ത്രി കെ സുധാകർ അറിയിച്ചു.കൊവിഡ് 19 പോസിറ്റീവ് ആയ ഒരു സ്ത്രീയാണ് ബുധനാഴ്ച മരിച്ചത്. വിശദവിവരങ്ങൾ അറിയുന്നതേയുള്ളൂ.ആളുകളോട് വീട്ടിൽ സുരക്ഷിതരായി ഇരിക്കാൻ മന്ത്രി അഭ്യർത്ഥിച്ചു.കർണ്ണാടകയിലെ കൽബുർഗിയിലാണ്...