25.9 C
Kochi
Wednesday, September 22, 2021
Home Tags കൊറോണ വൈറസ്

Tag: കൊറോണ വൈറസ്

കൊറോണ വൈറസ്; ജില്ലയിൽ 87 പേർകൂടി നിരീക്ഷണത്തിൽ

കൊച്ചി: കൊറോണ രോഗവുമായി  ബന്ധപ്പെട്ട് ജില്ലയിൽ ഇന്നലെ  പുതിയതായി 87 പേരെക്കൂടി നിരീക്ഷണപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇതിൽ 77 പേർ വീടുകളിലും 10 പേർ എറണാകുളം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലുമാണുള്ളത്. നിരീക്ഷണ കാലാവധി അവസാനിച്ച 22 പേരെ പട്ടികയിൽനിന്ന്‌ ഒഴിവാക്കി. മെഡിക്കൽ കോളേജിൽനിന്ന് നാലുപേരെ വിട്ടയച്ചു. നിലവിൽ 32 പേർ ആശുപത്രിയിൽ...

ഫുട്ബോൾ താരങ്ങളിലും കോവിഡ് 19 പടർന്നു പിടിക്കുന്നു

ആഴ്‌സനല്‍ പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടേറ്റയ്‌ക്കും ചെല്‍സി താരം ക്വാലം ഹഡ്‌സണ്‍ ഒഡോയ്‌ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ആഴ്‌സനല്‍ ടീം സ്‌ക്വാഡ് ഒന്നാകെ സ്വയം ഐസൊലേഷനിലാണ്. ടീമിന്റെ ലണ്ടനിലെ പരിശീലന കേന്ദ്രം അടച്ചു. ചെല്‍സി താരത്തിന് വൈറസ് സ്ഥിരീകരിച്ചതോടെ സഹതാരങ്ങളും കോച്ചിംഗ് സ്റ്റാഫും കര്‍ശന നിരീക്ഷണത്തിലാണെന്നും കൂടുതൽ വിവരങ്ങൾ...

കൊവിഡ് 19 നെ തടുക്കാൻ ഇസ്രായേൽ വാക്സിൻ കണ്ടെത്തിയെന്ന് റിപ്പോർട്ട്

ജറുസലേം:   കൊറോണ വൈറസിനെതിരെ ഇസ്രായേൽ ഗവേഷകർ വാക്സിൻ കണ്ടെത്തിയെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി ബെ‍ഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിന്റെ മേൽനോട്ടത്തിൽ ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ റിസർച്ചിലെ ശാസ്ത്രജ്ഞർ വാക്സിൻ കണ്ടെത്തിയെന്നും അടുത്തദിവസങ്ങളിൽത്തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും ഇസ്രയേൽ പത്രമായ ഹാരെറ്റ്സ് റിപ്പോർട്ടുചെയ്തു.

കൊവിഡ് 19: ഇന്ത്യയ്‌ക്കെതിരെ വിവാദ പരാമർശവുമായി ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞൻ

ലണ്ടൻ:   കൊറോണ വൈറസിന്റെ ഉത്ഭവം ഇന്ത്യയിൽ നിന്നല്ലാത്തതിന് ദൈവത്തിന് നന്ദി എന്ന ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജിം ഓ നെയിലിന്റെ പ്രസ്താവന വിവാദത്തില്‍. ഇന്ത്യ പോലൊരു രാജ്യത്ത് നിന്നാണ് ഈ ഉത്ഭവം ഉണ്ടായതെങ്കിൽ അത് തടുക്കാനാവില്ലായിരുന്നുവെന്നും ഇന്ത്യയിൽ അതിനുള്ള സംവിധാനങ്ങളോ ഇന്ത്യൻ ഭരണകൂടത്തിന് അതിനുള്ള കഴിവോ ഉണ്ടെന്ന് കരുതില്ലെന്നുമാണ്...

പത്തനംതിട്ട: കൊറോണ ബാധിതരെ പരിചരിച്ച നഴ്സും മകളും ഐസൊലേഷൻ വാർഡിൽ

റാന്നി:   കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച, ഇറ്റലിയിൽ നിന്നെത്തിയ റാന്നിയിലെ കുടുംബത്തെ തുടക്കത്തിൽ ചികിത്സിച്ച സർക്കാർ ആശുപത്രിയിലെ നഴ്സിനെയും മകളെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. പനിയും ചുമയും വന്നതിനെത്തുടർന്നാണിത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം, കൊവിഡ് 19 ബാധിച്ച് കളമശ്ശേരി മെഡിക്കൽ...

ഇന്ത്യയിൽ കൊവിഡ് 19 ബാധയേറ്റ് ഒരാൾ മരിച്ചു

കൽബുർഗി:   ഇന്ത്യയിലെ ആദ്യ കോവിഡ് 19 മരണം കർണ്ണാടകത്തിലെ കൽബുർഗിയിൽ സ്ഥിരീകരിച്ചു. 76കാരനായ മുഹമ്മദ്‌ ഹുസൈൻ സിദ്ദിഖിയാണ് കഴിഞ്ഞദിവസം മരണമടഞ്ഞത്. മരണത്തിന് ശേഷമാണ് ഇദ്ദേഹത്തിന് കൊറോണയാണെന്ന് സ്ഥിരീകരിച്ചത്. ഫെബ്രുവരി 29നാണ് ഇദ്ദേഹം സൗദി അറേബ്യയിൽ നിന്ന് ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയത്.

കൊറോണ വൈറസ്; ചൈനയിൽ 103 വയസ്സുകാരി സുഖം പ്രാപിച്ചു 

ചൈന: വുഹാനിൽ ആറ് ദിവസത്തെ ചികിത്സയെ തുടർന്ന് 103 കാരിയായ സ്ത്രീ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചു. ചൈനയിൽ സുഖം പ്രാപിച്ച ഏറ്റവും പ്രായം കൂടിയ കൊറോണ വൈറസ് രോഗിയാണ് അവർ. ഒരാഴ്ചയ്ക്കുള്ളിലാണ് രോഗം ഭേദമായത്. ആരോഗ്യപരമായ പല അവസ്ഥകളും ഇല്ലായിരുന്നുവെന്ന് ഡോക്ടർ സെങ് യൂലാൻ പറഞ്ഞു. 

ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്ക് കൊറോണ വൈറസ്

 ബ്രിട്ടൻ: ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദൈന്‍ ഡോറിസിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മറ്റ് എംപിമാര്‍ക്കൊപ്പം രണ്ട് ദിവസം മുൻപ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ വസതിയില്‍ നടത്തിയ വിരുന്നില്‍ നാദിന്‍ പങ്കെടുത്തിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ് ഡോറിസ്. ഡോറിസുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രമം തുടങ്ങി. കൊറോണ സ്ഥിരീകരിക്കുന്ന ആദ്യ...

കോവിഡ്- 19: സ്ഥാപനങ്ങൾ പ്രവർത്തിച്ചാൽ നടപടി

കാക്കനാട്:   സർക്കാർ ഉത്തരവ് ലംഘിച്ച് പ്രവർത്തനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ. ചില പരീക്ഷാ കോച്ചിംഗ് സെന്ററുകൾ പ്രവർത്തിക്കുന്നതായി കളക്‌ട്രേറ്റ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സ്ഥാപനങ്ങൾക്കും കോവിഡ്- 19 സംബന്ധിച്ച സർക്കാർ ഉത്തരവുകൾ ബാധകമാണ്. ഇത് പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാകും.കോവിഡ്- 19...

കൊറോണ വൈറസിനെ തുടർന്ന് മഡോണയുടെ ‘മാഡം എക്സ് ടൂർ’ പാരീസ് ഷോകൾ റദ്ദാക്കി   

ഫ്രാൻസ്: കൊറോണ വൈറസ് വ്യാപനത്താൽ ആയിരത്തിലധികം ആളുകളുടെ പൊതുസമ്മേളനങ്ങളിൽ ഫ്രാൻസിൽ നടപ്പാക്കിയ നിയന്ത്രണങ്ങൾ കാരണം മഡോണയുടെ 'മാഡം എക്സ് ടൂർ' ഷോകൾ റദ്ദാക്കി. മാർച്ച് 10-11 ന് പാരീസിൽ നടക്കുമെന്നാണ് പ്രോഗ്രാം ഷെഡ്യൂൾ ചെയ്തിരുന്നത്. 61 കാരിയായ ഗായികയുടെ  പരിക്ക് കാരണം മാർച്ച് 1, മാർച്ച് 7 ന്...