30 C
Kochi
Thursday, August 6, 2020
Home Tags കേരള സർക്കാർ

Tag: കേരള സർക്കാർ

ഇ- ലോഗിൻ ചെയ്യാത്ത സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം:   ലോക്ക്ഡൗൺ സമയത്ത് ഇ- ലോഗിൻ ചെയ്യാത്ത സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ പൊതുഭരണ വകുപ്പിന്റെ നിര്‍ദ്ദേശം. മെയ് ഒന്നു മുതൽ ഇ-ഓഫീസിൽ ലോഗിൻ ചെയ്യാത്തവരുടെ ശമ്പളം പിടിക്കാനാണ് ധനസെക്രട്ടറിക്ക് പൊതുഭരണ സെക്രട്ടറി നല്‍കിയ കുറിപ്പില്‍ പറയുന്നത്. സെക്രട്ടറിയേറ്റില്‍ ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി.ഇ-ലോഗിൻ ചെയ്യാത്തവർ അവധിയാണെന്ന് കണക്കാക്കി...

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി കേരളം

തിരുവനന്തപുരം:   കൊവിഡ് 19 വ്യാപനം തടയാൻ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. ഗ്രീൻ സോണുകൾ കേന്ദ്രീകരിച്ച് ഇളവുകൾക്ക് പ്രാധാന്യം നൽകുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നതാണ് ശ്രദ്ധേയം.ഹോട്ട്സ്പോട്ടുകളിൽ കർശന നിയന്ത്രണം തുടരും. പൊതു ഗതാഗതം ഒരു സോണിലും അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. മദ്യശാലകൾ മാളുകൾ ബാർബർ ഷോപ്പുകൾ എന്നിവ...

സ്പ്രിംക്ലര്‍ വിവാദം: വിവരങ്ങള്‍ ചോരില്ല, സര്‍ക്കാര്‍ ഹെെക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു 

എറണാകുളം:   കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ കഴിയുന്നവരിൽനിന്നും ശേഖരിച്ച വിവരങ്ങൾ ഒരുതരത്തിലും ചോരില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നു സര്‍ക്കാര്‍ ഹെെക്കോടതിയില്‍ അറിയിച്ചു. സ്പ്രിംക്ലറിനു കൈമാറുന്ന വിവരങ്ങൾ ചോരാതിരിക്കാനുള്ള വ്യവസ്ഥകൾ കരാറിലുണ്ട്. വ്യവസ്ഥാ ലംഘനമുണ്ടായാൽ ന്യൂയോർക്കിൽ മാത്രമല്ല, ഇന്ത്യയിലും നിയമനടപടി സാധ്യമാണെന്നു സർക്കാർ ഹെെക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറുമായി സംസ്ഥാന...

ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ പണം കൈമാറി; സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം 

തിരുവനന്തപുരം:   കൊറോണ പ്രതിസന്ധിയ്ക്കിടെ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതിന് പവന്‍ഹാന്‍സ്‌ കമ്പനിക്ക് 1.5 കോടി രൂപ കൈമാറിയ സംസ്ഥാന സർക്കാർ നടപടിയ്‌ക്കെതിരെ വിമർശനം. എന്നാൽ, പണം പിൻവലിച്ചത് സ്വാഭാവിക നടപടിയാണെന്നും ഇത് സംബന്ധിച്ച് ഫെബ്രുവരിയിൽ ധനകാര്യവകുപ്പ് ഉത്തരവിറക്കിയിരുന്നുവെന്നും സർക്കാർ വിശദീകരിച്ചു. ഇന്നലെ സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടിയാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.ഇതോടെ...

ചട്ടമ്പിസ്വാമി സ്മാരകവും തീർഥപാദമണ്ഡപവും ഏറ്റെടുത്തത് ബിജെപി രാഷ്​ട്രീയവൽക്കരിക്കരുത്: ​കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം:ചട്ടമ്പിസ്വാമി സ്മാരകവും പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ തീര്‍ഥപാദമണ്ഡവും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  ബിജെപി വിഷയത്തെ രാഷ്​ട്രീയവൽക്കരിക്കുകയാണെന്നും കടകംപള്ളി ആരോപിച്ചു. വിദ്യാധിരാജ ട്രസ്റ്റ് ആവശ്യപ്പെട്ടാല്‍ ചട്ടമ്പിസ്വാമി സ്മാരകം തിരികെ നല്‍കും. കയ്യേറ്റം ഒഴിപ്പിക്കുകമാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും മന്ത്രി പറഞ്ഞു. കിഴക്കേകോട്ടയിലുള്ള വിദ്യാധിരാജ സഭയുടെ 65...

യുഎപിഎ കേസ്: പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ പന്തീരാങ്കാവില്‍ കേരള പോലിസ് അറസ്റ്റ് ചെയ്ത അലന്‍ ശുഐബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ഥികളെ മോചിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ഞൂറോളം അധ്യാപകരും വിദ്യാര്‍ഥികളും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. കേസ് എന്‍ഐഎ ഏറ്റെടുത്ത സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്ന നിവേദനം ലഘുലേഖകളും പുസ്തകങ്ങളും...

കെ ഫോണിനുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഇന്റര്‍നെറ്റ് പദ്ധതിയായ കെ-ഫോണിനായി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു.സര്‍വേ പൂര്‍ത്തിയായ 50,000 കിലോ മീറ്ററില്‍ തിരഞ്ഞെടുക്കപ്പെട്ട 30,000 കിലോമീറ്ററിലാണ് കേബിള്‍ സ്ഥാപിക്കുന്നത്.ജൂണില്‍ പണി പൂര്‍ത്തിയാകും. പരുത്തിപ്പാറ കെഎസ്ഇബി സബ് സ്റ്റേഷന്‍ മുതല്‍ ടെക്‌നോപാര്‍ക്കിലെ സ്റ്റേറ്റ് ഡാറ്റ സെന്റര്‍ വരെയുള്ള 11...

നൂറിലധികം പദ്ധതികളുമായി ‘അസെന്‍ഡ് 2020’

കൊച്ചി:നിക്ഷേപകരെ ആകര്‍ഷിക്കാന്‍ 'അസെന്‍ഡ് 2020' ആഗോള നിക്ഷേപ സംഗമമൊരുക്കി സംസ്ഥാന സർക്കാർ.ജനുവരി 9,10 തിയ്യതികളില്‍ കൊച്ചി ബോള്‍ഗാട്ടിയിലെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലാണ് ആഗോള നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നത്.നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കാന്‍ 100 മികച്ച പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. 60 പദ്ധതികള്‍ വ്യവസായ...

തലസ്ഥാന നഗരിയിൽ  കേരളത്തിന്റെ പ്രതിരോധം; പൗരത്വ നിയമത്തിനെതിരെ ഭരണ-പ്രതിപക്ഷംഗങ്ങളുടെ പ്രതിഷേധം

തിരുവനന്തപുരം:പൗരത്വ നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുമ്പോൾ ഇന്ന് തിരുവനന്തപുരത്തു ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ സംയുക്ത പ്രക്ഷോഭം. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ മുതല്‍ ഉച്ചവരെ നടന്ന സത്യാഗ്രഹ സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കൾ പങ്കെടുത്തു സംസാരിച്ചു."എല്ലാ മതവിശ്വാസികള്‍ക്കും ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും താമസിക്കാനുള്ള രാജ്യമാണ് ഇന്ത്യ....

പറയുന്നതല്ലാതെ നടക്കുന്നില്ലല്ലോ? സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപം റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കുഴിയടക്കുമെന്ന്, ആവര്‍ത്തിച്ച് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലല്ലോ എന്ന് കോടതി ചോദിച്ചു."ചെറു പ്രായത്തിലാണ് ഒരു ജീവന്‍ നഷ്ടമായത്. നാണക്കേടു കൊണ്ട് തലകുനിച്ചു പോവുകയാണ്. ഒരു കുടുംബത്തിന്റെ അത്താണിയാണ് ഇല്ലാതായത്....