28 C
Kochi
Sunday, September 26, 2021
Home Tags കൊവിഡ് 19

Tag: കൊവിഡ് 19

സെപ്റ്റംബര്‍ 7 മുതല്‍ കൊച്ചി മെട്രോ വീണ്ടും ഓടി തുടങ്ങും

കൊച്ചി:കൊച്ചി മെട്രോ സര്‍വീസ് പുനഃരാരംഭിക്കുന്നു. സെപ്റ്റംബര്‍ ഏഴു മുതല്‍ സര്‍വീസ് പുനഃരാരംഭിക്കുമെന്ന് കെഎംആര്‍എല്‍. അറിയിച്ചു. ആദ്യ ഘട്ടത്തില്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ടു മണിവരെ ഇരുപത് മിനിറ്റ് ഇടവേളയിലാണ് മെട്രോ സര്‍വീസ് നടത്തുക. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വീസ്.എല്ലാ സ്റ്റേഷനുകളിലും 20 സെക്കന്റ്...

രാജ്യത്ത് കൊവിഡ് ബാധിതര്‍ 32 ലക്ഷത്തിലേക്ക് 

ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ലോകത്ത് തന്നെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മുന്നിലാണ്. 24 മണിക്കൂറിനിടെ 60,975 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 32 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഒറ്റ ദിവസം കൊണ്ട്  848 പേര്‍ കൂടി മരിച്ചതോടെ ആകെ...

ഇന്ത്യയില്‍ കൊവിഡ് മരണം അരലക്ഷം കടന്നു

ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് രോഗികളുടെ പ്രതിദിന വര്‍ധനവില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57, 982 പുതിയ കൊവിഡ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ അറുപതിനായിരത്തിന് മുകളില്‍ ആയിരുന്നു പ്രതിദിന രോഗികളുടെ എണ്ണം. ഒറ്റ ദിവസം കൊണ്ട് 941 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ രാജ്യത്തെ...

കാസര്‍കോട്ട് ഏഴ് മാസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു

കാസര്‍കോഡ്:സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി . കാസര്‍കോട് ഏഴ്മാസം പ്രായമുള്ള കുഞ്ഞാണ് കൊവിഡ് സ്ഥിരീകരിച്ച് മരിച്ചത്. കടുത്ത ന്യൂമോണിയ ബാധയെ തുടര്‍ന്ന് വെന്‍റിലേറ്ററിലായിരുന്നു കുഞ്ഞ്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞത്. ബളാൽ സ്വദേശികളായ കുഞ്ഞിന്‍റെ അച്ഛനും അമ്മക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം, സംസ്ഥാനത്ത്...

എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി 

ചെന്നെെ:കൊവിഡ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന പ്രമുഖ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബാലസുബ്രഹ്മണ്യത്തിന്‍റെ  ശരീരം മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളേക്കാൾ ആരോഗ്യനില കാര്യമായി മെച്ചപ്പെട്ടുവെന്നും ഡോക്ടർമാർ വ്യക്തമാക്കി. ചെന്നെെയിലെ എംജിഎം ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെങ്കിലും അദ്ദേഹം വെന്‍റിലേറ്ററില്‍ തന്നെ...

സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് പൊലീസുകാരൻ മരിച്ചു

തിരുവനന്തപുരം:പൊലീസുകാര്‍ക്കിടയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. അതേസമയം,സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗം ബാധിച്ച് ഒരു പൊലീസുകാരൻ മരിച്ചു. ഇടുക്കി സ്വദേശിയായ സബ് ഇൻസ്പെക്ടർ അജിതൻ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സ്പെഷൽ ബ്രാഞ്ച് എസ്ഐയായിരുന്നു.ഇതിനിടെ...

അഭിഭാഷകന് കൊവിഡ്; പാലക്കാട് കോടതി അടച്ചു

എറണാകുളം:അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പാലക്കാട് അതിവേഗ കോടതിയും ചിറ്റൂർ മുൻസിഫ് കോടതിയും താൽക്കാലികമായി അടച്ചു. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിലുള്ള അഭിഭാഷകരോട് ക്വാറന്റീനിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്.അതേസമയം എറണാകുളം കൂത്താട്ടുകുളം നഗരസഭ പരിധിയിൽ ബുധനാഴ്ച വൈകിട്ട് വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. 3 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ...

ബേപ്പൂര്‍ തുറമുഖം അടച്ചു 

കോഴിക്കോട്:മത്സ്യത്തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബേപ്പൂര്‍ തുറമുഖം അടച്ചു. മൂന്ന് ദിവസത്തേക്കാണ് തുറമുഖം അടച്ചിട്ടിരിക്കുന്നത്. മേഖലയില്‍ ആന്‍റിജന്‍ ടെസ്റ്റ് നടത്തും. അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന് കൊവിഡ് സ്ഥിരീകരിച്ചു. 16 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 33 ആരോഗ്യപ്രവര്‍ത്തകര്‍ നിലവില്‍ നിരീക്ഷണത്തിലാണ്.

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി; രോഗ ഉറവിടം അവ്യക്തം

തിരുവനന്തപുരം:സംസ്ഥാനത്ത് മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു.  48 വയസ്സുള്ള കാസര്‍കോട് അണങ്കൂര്‍ സ്വദേശി ഹൈറുന്നീസ , 56 വയസ്സുള്ള കോഴിക്കോട് കല്ലായി സ്വദേശി കോയ,  55 വയസ്സുള്ള കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി റഹിയാനത് എന്നിവരാണ് മരിച്ചത്. കരുനാഗപ്പള്ളി സ്വദേശിനി റഹിയാനത് ഇന്നലെ വീട്ടില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സ്രവപരിശോധനയിലാണ്...

സംസ്ഥാനത്ത് 720 പേര്‍ക്ക് കൂടി കൊവിഡ്;  528 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം 

തിരുവനന്തപുരംകേരളത്തില്‍ ഇന്ന് പുതുതായി 720 പേര്‍ക്ക്  കൊവിഡ് സ്ഥിരീകരിച്ചു. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54  പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. സംസ്ഥാനത്ത് ഇന്ന്...