25 C
Kochi
Monday, September 20, 2021
Home Tags ഐസിഎംആര്‍

Tag: ഐസിഎംആര്‍

രാജ്യത്ത് കൊവിഡ് സാമ്പിൾ പരിശോധന വർദ്ധിപ്പിച്ച് ഐ​സി​എം​ആ​ര്‍

ന്യൂഡല്‍ഹി:   കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് സാമ്പിൾ പരിശോധന വ​ര്‍​ദ്ധി​പ്പി​ച്ച്‌ ഐ​സി​എം​ആ​ര്‍. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം സാമ്പിളുകളാണ് പരിശോധിച്ചത്. ഇ​തോ​ടെ ബു​ധ​നാ​ഴ്ച വ​രെ രാ​ജ്യ​ത്ത് 75,60,782 സാമ്പിളുകൾ പരിശോധിച്ചതായി ഐ​സി​എം​ആ​ര്‍ അധികൃതർ അറിയിച്ചു.

ഉറവിടമറിയാത്ത രോഗികള്‍ കൂടുന്നു; കേരളത്തില്‍ സാമൂഹിക വ്യാപനം നടന്നിരിക്കാമെന്ന് വിദഗ്ദ്ധര്‍

തിരുവനന്തപുരം:   സംസ്ഥാനത്ത് ചെറിയ തോതിലെങ്കിലും കൊവിഡ് സാമൂഹിക വ്യാപനം നടന്നിരിക്കാമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധസമിതിയുടെ വിലയിരുത്തല്‍. ഇപ്പോള്‍ സംസ്ഥാനത്ത് തുടരുന്ന ആന്റി ബോ‍ഡി ദ്രുത പരിശോധനയില്‍ ഉറവിടമറിയാത്ത കൂടുതല്‍ രോഗികളെ കണ്ടെത്തിത്തുടങ്ങി. സംസ്ഥാനത്തു ഐസിഎംആർ നടത്തിയ സിറോ സർവൈലൻസിലും ഇത്തരം ആളുകളെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തല്‍.അതേസമയം,...

നവംബറോടെ ഇന്ത്യയില്‍ കൊവിഡ് മൂര്‍ദ്ധന്യത്തിലെത്തുമെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി:   രാജ്യത്ത് നവംബറോടെ കൊവിഡ് രോഗബാധിതര്‍ ഇരട്ടിക്കുമെന്ന് പഠനം. കൊവിഡ് മൂര്‍ദ്ധന്യത്തിലെത്തുന്ന ഈ സമയത്ത് ഐസിയു കിടക്കകളും വെന്റിലേറ്ററുകളും തികയാത്ത സാഹചര്യമുണ്ടാകുമെന്നും ഐസിഎംആർ നിയോഗിച്ച ഗവേഷകസംഘം വ്യക്തമാക്കുന്നു. രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ രോഗവ്യാപനം വൈകിപ്പിക്കുകയും കുറയ്ക്കുകയും ചെയ്തു എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അടച്ചുപൂട്ടല്‍ കൊവിഡ് ബാധിതരുടെ എണ്ണം 69...

സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 50 പേർ വിദേശത്ത് നിന്ന് വന്നവരും 48 പേർ അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അതേസമയം, 22 പേർ ഇന്ന് രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന്...

ഗവേഷകനു കൊവിഡ്, ഡല്‍ഹിയിലെ ഐസിഎംആര്‍ ആസ്ഥാനം അടച്ചു 

ന്യൂഡല്‍ഹി:   ഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. ഐസിഎംആര്‍ ശാസ്ത്രജ്ഞന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. മുംബൈയില്‍ നിന്നെത്തിയ ഇദ്ദേഹം ഒരാഴ്ച മുമ്പ് ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു. അണുനശീകരണം നടത്തുന്നതിനായാണ് ആസ്ഥാനം താല്‍ക്കാലികമായി അടച്ചത്. കൊവിഡ് പ്രവര്‍ത്തനങ്ങളി‍ല്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെ...

സംസ്ഥാനത്ത് ഇനിമുതല്‍ ഒരു ദിവസം 3000 കൊവിഡ് ടെസ്റ്റുകള്‍ നടത്തും 

തിരുവനന്തപുരം:   പുറത്തുനിന്ന് ആളുകൾ വരാൻ തുടങ്ങിയതോടെ സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് വർദ്ധിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇനിമുതല്‍ ഓരോ ദിവസവും മൂവായിരം ടെസ്റ്റുകള്‍ നടത്തും. ടെസ്റ്റിന് സാധാരണ പാലിക്കേണ്ട മാനദണ്ഡം പാലിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കൊവിഡ് മഹാമാരി റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ആലപ്പുഴയിൽ മാത്രമാണ് സ്രവ പരിശോധനാസൗകര്യം ഉണ്ടായിരുന്നത്. ഇപ്പോൾ 15 സർക്കാർ...

കൊവിഡ് 19: കേരളത്തിലെ സാമൂഹികവ്യാപന സാധ്യതയറിയാൻ ഐസിഎംആർ പഠനം തുടങ്ങി

ന്യൂഡല്‍ഹി:   കേരളത്തില്‍ കൊവിഡിന്റെ സാമൂഹികവ്യാപന സാധ്യതയറിയാന്‍ ഐസിഎംആർ പ്രത്യേക സംഘം പഠനം തുടങ്ങി. പഠനത്തിന്റെ ഭാഗമായി പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നും 1200 പേരുടെ സാമ്പിളെടുത്ത് റാൻഡം പരിശോധന നടത്തും. ആരോഗ്യവകുപ്പിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും സഹായത്തോടെയാണ് സാംപിൾ ശേഖരണം നടത്തുന്നത്. ഓരോ ജില്ലയിൽ നിന്നും പത്ത് പഞ്ചായത്തുകളെ തിരഞ്ഞെടുത്ത് ഓരോ...

രാജ്യത്ത് രോഗനിരക്ക് ഉയരുന്നു; റാന്‍ഡം ടെസ്റ്റ് നടത്താന്‍ ഐസിഎംആര്‍ തീരുമാനം

ന്യൂ ഡല്‍ഹി: കോവിഡിന്റെ സാമൂഹ്യവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ റാന്‍ഡം ടെസ്റ്റ് നടത്താന്‍ ഐസിഎംആര്‍(ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ മെഡിക്കല്‍ റിസര്‍ച്ച്‌) തീരുമാനം. 75 ജില്ലകളിലായി 400 പേരെ വീതം റാന്‍ഡം ടെസ്റ്റിന് വിധേയമാക്കും.രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുത്തുന്ന രോഗികളുടെ എണ്ണം ആശങ്കപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത്...