25 C
Kochi
Friday, August 7, 2020
Home Tags അമേരിക്ക

Tag: അമേരിക്ക

 ജോർജ് ഫ്ലോയിഡിന് വിടചൊല്ലി അമേരിക്ക; മൃതദേഹം സംസ്കരിച്ചു

വാഷിങ്ടണ്‍:   വംശീയാക്രമണത്തിന് ഇരയായി അമേരിക്കയില്‍ പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ജോർജ് ഫ്ലോയിഡിന് വിടനല്‍കി പതിനായിരങ്ങള്‍. ജന്‍മദേശമായ ഹ്യൂസ്റ്റണിലാണ് ജോർജ് ഫ്ലോയിഡിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. ലോകമെങ്ങും പ്രതിഷേധ പരമ്പരകൾ തുടരുന്നതിനിടെയാണ് ഫ്ലോയിഡിന്റെ സംസ്കാരം ഇന്നലെ നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് സംസ്കാരച്ചടങ്ങിൽ പങ്കെടുത്തത്. ഫ്ലോയിഡിന് നീതിക്കായി അമേരിക്കയിലെങ്ങും...

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം കടന്നു; മരണം 4 ലക്ഷം പിന്നിട്ടു 

വാഷിംഗ്‌ടൺ:   ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷത്തി എൺപതിനായിരം കടന്നതായി ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ റിപ്പോർട്ടുകൾ വ്യക്താമാക്കുന്നു. ഇതിനോടകം 4,05,048 പേര്‍ വൈറസ് ബാധ മൂലം മരണപ്പെടുകയും 34,53,492 പേര്‍ ഇതുവരെ രോഗമുക്തി നേടുകയും ചെയ്തു. ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള അമേരിക്കയിൽ ഒരു ലക്ഷത്തി പന്ത്രണ്ടായിരം പേരാണ് ഇതുവരെ മരിച്ചത്. ബ്രസീലിൽ രോഗികളുടെ എണ്ണം ഏഴു...

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം അറുപത്തിയഞ്ചര ലക്ഷം കടന്നു

വാഷിംഗ്‌ടൺ:   ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം പിന്നിട്ടു. 3,87,000 ത്തിലധികം ആളുകൾ മരണപ്പെട്ടതായും 31,64,253 പേർ ഇതുവരെ രോഗമുക്തി നേടിയതായും ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അമേരിക്കയിൽ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ ഇരുപതിനായിരത്തിലധികം കൊവിഡ് കേസുകളും ആയിരത്തി ഒരുന്നൂറിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തു. ബ്രസീലിലും റഷ്യയിലും ഉയർന്ന കൊവിഡ്...

ലോകത്ത് കൊവിഡ് ബാധിതര്‍ 64 ലക്ഷം കടന്നു; അമേരിക്കയെ മറികടന്ന് ബ്രസീല്‍ 

ന്യൂഡല്‍ഹി:   ലോകത്താകമാനം കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം മൂന്ന് ലക്ഷത്തി എണ്‍പത്തി രണ്ടായിരത്തി നാനൂറ്റി എഴുപത്തി ഒമ്പതായി ഉയര്‍ന്നു. രോഗബാധിതരാകട്ടെ അറുപത്തി നാല് ലക്ഷത്തി അമ്പത്തി രണ്ടായിരത്തി മുന്നൂറ്റി തൊണ്ണൂറായി. പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയെ മറികടന്നിരിക്കുകയാണ് ബ്രസീല്‍. ബ്രസീലില്‍ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്  27,263...

ജോര്‍ജ് ഫ്ലോയിഡിന്റെ നീതിയ്ക്കായി മുറവിളി, യുഎസ്സിലെ പ്രതിഷേധം ആഭ്യന്തര ഭീകരവാദമെന്ന് ട്രംപ്

വാഷിങ്ടണ്‍:   അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്ലോയിഡ് പോലീസ് പീഡനത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് യുഎസ്സില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ആറാംദിവസത്തിലേക്ക്. 40 ഓളം നഗരങ്ങളിലേര്‍പ്പെടുത്തിയ കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധങ്ങളില്‍ ആയിരങ്ങളാണ് പങ്കുചേര്‍ന്നത്. പ്രതിഷേധത്തെ നേരിടാന്‍ ആയുധധാരികളായ കൂടുതല്‍ സൈന്യത്തേയും പോലീസിനേയും വിന്യസിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപ് അറിയിച്ചു. വാഷിങ്ടണ്‍ നഗരത്തില്‍ കഴിഞ്ഞ രാത്രി ഉണ്ടായത്...

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 63 ലക്ഷം കടന്നു

ന്യൂയോർക്ക്:   ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം അറുപത്തി 63,61,000 കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,009 പേരാണ് വൈറസ് ബാധ മൂലം മരണപ്പെട്ടത്. അമേരിക്കയിൽ മാത്രം ഇന്നലെ പുതിയതായി 21,000 കൊവിഡ് കേസുകളും 700ൽ അധികം മരണവും റിപ്പോർട്ട് ചെയ്തു. നിലവിൽ ഏറ്റവും കൂടുതൽ രോഗികളുള്ളത് അമേരിക്കയിലാണ്. ബ്രസീലിൽ...

ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകം: അമേരിക്കയില്‍ പ്രതിഷേധം കത്തുന്നു

വാഷിങ്ടൺ:   ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡ്‌ പോലീസ് പീഡനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുന്നു. ജോര്‍ജ് ഫ്ളോയിഡിന്റെ നീതിയ്ക്കായുള്ള പ്രക്ഷോഭം അ​ഞ്ചാം ദി​വ​സ​ത്തി​ലെ​ത്തു​മ്പോള്‍ യുഎസ്സിലെ 50ഓ​ളം ന​ഗ​ര​ങ്ങ​ളി​ലാ​ണ് ആ​ളു​ക​ൾ തെ​രു​വി​ലു​ള്ള​ത്. കൊവി​ഡ് ഭീ​ഷ​ണി​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു​മ​പ്പു​റം വ​ൻ റാ​ലി​ക​ളാണ് അമേരിക്കന്‍ തെരുവില്‍ അരങ്ങേറുന്നത്. പ്രതിഷേധം കനത്തതോടെ യുഎസിലെ 40 നഗരങ്ങളില്‍...

ലോകത്ത് കൊവിഡ് ബാധിതര്‍ 62 ലക്ഷം കടന്നു 

ന്യൂഡല്‍ഹി:   ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം അറുപത്തി രണ്ട് ലക്ഷത്തി അറുപത്തി ഏഴായിരത്തി നാനൂറ്റി ഏഴായി. ആകെ മരണം മൂന്ന് ലക്ഷത്തി എഴുപത്തി മൂവായിരത്തി തൊള്ളായിരത്തി അറുപത്തി ഒന്നായി ഉയര്‍ന്നു. കൂടുതല്‍ മരണവും രോഗബാധിതരും അമേരിക്കയിലാണ്. 18.37 ലക്ഷം പേര്‍ക്കാണ് യുഎസില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.കൊവിഡ് ബാധിതരില്‍ രണ്ടാം...

ഇന്ത്യ- ചൈന അതിർത്തി വിഷയത്തിൽ ഇന്ത്യയ്‌ക്കൊപ്പമെന്ന് അമേരിക്ക 

ന്യൂയോർക്ക്:   ലഡാക്ക് അതിർത്തിയിൽ നടക്കുന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ ചൈനയ്ക്കെതിരെ ഇന്ത്യയോടൊപ്പമാണ് അമേരിക്കയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ. ചൈനയുടെ സൈനിക ഭീഷണി നേരിടാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ അമേരിക്കൻ മാധ്യമമായ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പോംപിയോ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ചൈനീസ് ഭീഷണി നേരിടാൻ...

അമേരിക്കയിൽ കലാപം പടരുന്നു; 26 നഗരങ്ങളിൽ കർഫ്യൂ

വാഷിംഗ്ടൺ ഡിസി:   ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡ് പോലീസ് അതിക്രത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അമേരിക്കയില്‍ ജനങ്ങളുടെ പ്രതിഷേധം കനക്കുന്നു. പ്രതിഷേധം വ്യാപിച്ച പശ്ചാത്തലത്തില്‍ യുഎസ്സിലെ 16 സ്റ്റേറ്റുകളിലായി 26 നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ലോസ് ഏഞ്ചലസ്, ചിക്കാഗോ, അറ്റ്‌ലാന്റ തുടങ്ങിയ നഗരങ്ങളിലെ ആളുകളോട് പുറത്തിറങ്ങരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.ഇന്ത്യാനാപോളിസിലെ പ്രതിഷേധങ്ങൾക്കിടെ മൂന്ന് സമരക്കാർക്ക് വെടിയേറ്റതായും...