Thu. Aug 21st, 2025

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.…

10 വർഷത്തിനിടെ സംസ്ഥാനത്ത് പോക്സോ കേസുകളിൽ നാല് മടങ്ങ് വർധന

തിരുവനന്തപുരം: പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് പോക്സോ കേസുകളിൽ നാല് മടങ്ങ് വർധനവെന്ന് റിപ്പോർട്ട്.  സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ്റെ 2023-24 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2013ല്‍ 1002 കേസുകളായിരുന്നത് 2023 ആയപ്പോള്‍ 4663 കേസുകളായി ഉയർന്നു. വീടുകളിലാണ് അതിക്രമം കൂടുതലും നടക്കുന്നതെന്ന്…

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യൽ തുടരുന്നു. അന്വേഷണ സംഘത്തില്‍പ്പെട്ട ഐജി പൂങ്കുഴലിയാണ് രഞ്ജിത്തിനെ ചോദ്യം ചെയ്യുന്നത്. ബംഗാളി നടി നല്‍കിയ പരാതിയിലും കോഴിക്കോട് സ്വദേശി നല്‍കിയ പീഡന പരാതിയിലുമാണ് ചോദ്യം ചെയ്യുന്നത്. ലൈംഗിക പീഡനക്കേസില്‍…

രണ്ട് വനിതാ ജീവനക്കാരെങ്കിലും ചുരുങ്ങിയത് ഉണ്ടാകണം; അഗ്നിരക്ഷാസേനയിൽ വനിതാ അംഗങ്ങളെ ഒറ്റയ്ക്ക് ഡ്യുട്ടിക്കിടരുതെന്ന് ഉത്തരവ്

കോഴിക്കോട്: അഗ്നിരക്ഷാസേനയിൽ വനിതാ അംഗങ്ങളെ ജോലിക്ക് നിയോഗിക്കുമ്പോൾ അവരെ ഒറ്റയ്ക്ക് ഡ്യുട്ടിക്കിടരുതെന്ന് ഉത്തരവ്. കേരളത്തിൽ ഒരു വർഷത്തോളമായി സേവനരംഗത്തുള്ള ആദ്യബാച്ച് വനിതാ ഉദ്യോഗസ്ഥരുടെ(ഫയർ വുമൺ) വിഷയത്തിൽ കഴിഞ്ഞ ദിവസമാണ് ഫയർ ആൻഡ് റസ്ക്യു ഡയറക്ടർ ജനറൽ ഉത്തരവിറക്കിയത്. സ്റ്റേഷനുകളിൽ രണ്ട് വനിതാ…

ഷിംലയിൽ മസ്ജിദ് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്രഹിന്ദുത്വ വാദികളുടെ പ്രതിഷേധം

ഷിംല: ഹിമാചല്‍ പ്രദേശിലെ സഞ്ജൗലിയിൽ മസ്ജിദ് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്രഹിന്ദുത്വ വാദികളുടെ പ്രതിഷേധം.  പള്ളി സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്നും മസ്ജിദില്‍ പുറത്തുനിന്നുള്ളവര്‍ക്ക് അഭയം നല്‍കുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. ഹിന്ദു ജാഗരന്‍ മഞ്ച് ഉള്‍പ്പെടെയുള്ള തീവ്രവലതുപക്ഷ സംഘടനകളാണ് സഞ്ജൗലിയില്‍ പ്രതിഷേധം നടത്തിയത്.…

ഹോസ്റ്റലിൽ തീപ്പിടിത്തം; അധ്യാപിക ഉള്‍പ്പടെ രണ്ട് പേർക്ക് ദാരുണാന്ത്യം

ചെന്നൈ: മധുരയിൽ ഹോസ്റ്റലിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് യുവതികള്‍ പൊള്ളലേറ്റു മരിച്ചു. പൊള്ളലേറ്റ അ‌ഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മധുരയിലെ കത്രപാളയത്ത് പ്രവര്‍ത്തിച്ചിരുന്ന ഹോസ്റ്റലിലാണ് തീപ്പിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം.  അപകട വിവരം അറിഞ്ഞെത്തിയ അഗ്നിശമന സേനയാണ് തീയണച്ചത്. ശരണ്യ, പരിമള എന്നിവരാണ്…

കോഴിക്കോട് പേരാമ്പ്രയിൽ മഞ്ഞപ്പിത്ത ബാധ; 61 കുട്ടികൾക്ക് രോഗബാധ

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ മഞ്ഞപ്പിത്ത ബാധ. പേരാമ്പ്ര വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂളിലെ 61 കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഹയർസെക്കൻഡറി വിഭാഗത്തിലെ 41 ഉം ഹൈസ്കൂൾ ഭാഗത്തിലെ 20 ഉം കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.  പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. സ്കൂളിലെ…

70 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ്; പ്രഖ്യാപനവുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ 70 വയസ്സിനും അതിന് മുകളിൽ പ്രായമുള്ളവരെയും ആയുഷ്മാൻ ഭാരത് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ…

എഡിജിപി എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള  പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങളെ തുടർന്ന് എഡിജിപി എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി ഷെയ്‌ഖ് ദർവേഷ് സാഹിബ്. ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര…

Jenson left Shruti alone after she lost her family in Wayanad landslides

ശ്രുതിയെ തനിച്ചാക്കി ജെൻസൺ യാത്രയായി

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ സകലതും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി പ്രതിശ്രുത വരൻ ജെൻസണും മരണത്തിന് കീഴടങ്ങി. കൽപ്പറ്റ വെള്ളാരംകുന്നിൽ വാഹനാപകടത്തിൽ പരിക്കേറ്റ ജെൻസൺ ചികിത്സയിലായിരുന്നു. ബസും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ടാണ് ജെൻസണും ശ്രുതിയും സഞ്ചരിച്ചിരുന്ന വാൻ സ്വകാര്യബസുമായി കൂട്ടിയിടിച്ചത്.…