Thu. Aug 21st, 2025

മലപ്പുറത്ത് എംപോക്‌സ് ജാഗ്രത; 23 പേർ നിരീക്ഷണത്തിൽ

മലപ്പുറം: ജില്ലയിൽ എംപോക്‌സ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗ ബാധിതനായ യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിലാണ്.  ഇവരുടെ ആരോഗ്യനിലയിൽ മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നും ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് പുറത്തുവരുന്ന വിവരം. അതേസമയം, മലപ്പുറത്ത് പ്രതിരോധ…

നാട്ടുകാരനായിട്ടും ജയിലിൽ പരിഗണന നൽകിയില്ല; പ്രിസൺ ഓഫീസറെ മർദിച്ച് ക്രിമിനൽ കേസ് പ്രതികൾ

മണ്ണഞ്ചേരി: നാട്ടുകാരനായിട്ടും ജയിലിൽ പരിഗണന നൽകിയില്ലെന്നാരോപിച്ച് ജയിൽവകുപ്പു ജീവനക്കാരനെ മർദിച്ച് ക്രിമിനൽ കേസ് പ്രതികൾ.  വിയ്യൂർ ജയിലിലെ അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ ടിപി ശ്യാംകുമാറിനെയാണ് പ്രതികൾ മർദിച്ചത്. പാതിരപ്പള്ളി പാട്ടുകളം റെയിൽവേഗേറ്റിനു സമീപം കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം.  രണ്ടുവർഷം മുൻപ് ആലപ്പുഴ…

ഹേമ കമ്മിറ്റി റിപ്പോർട്ട്; 20 ലേറെ മൊഴികള്‍ ഗൗരവസ്വഭാവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം, ഈ മൊഴികളില്‍ നിയമനടപടിക്ക് സാധ്യത

തിരുവനന്തപുരം: ഹേമ കമ്മിറ്റിക്ക് മുമ്പാകെ സിനിമ രംഗത്തെ ലൈംഗിക ചൂഷണം അടക്കം വ്യക്തമാക്കി വെളിപ്പെടുത്തിയ 20 ലേറെ മൊഴികള്‍ ഗൗരവസ്വഭാവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തല്‍.  ഈ മൊഴികളില്‍ നിയമനടപടിക്ക് സാധ്യതയുണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം. ഇവരില്‍ ഭൂരിഭാഗം പേരെയും പത്ത് ദിവസത്തിനുള്ളില്‍…

1334 പേരുടെ പട്ടികയിൽ പിന്നീട് തൊട്ടില്ല; ആയിരത്തിലധികം അർഹരായ തടവുകാർക്കു ഇളവു നിഷേധിച്ച് സർക്കാർ

തിരുവനന്തപുരം: ആയിരത്തിലധികം അർഹരായ തടവുകാർക്കു ഇളവു നിഷേധിച്ച് സർക്കാർ. സ്വാതന്ത്ര്യത്തിൻ്റെ 75ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി പ്രത്യേക ഇളവ് നൽകാനുള്ള തീരുമാനമാണ് മരവിപ്പിക്കപ്പെട്ടത്. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കു നിയമവിരുദ്ധമായി ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് അർഹരായ തടവുകാർക്കു ഇളവു നിഷേധിച്ചതെന്നാണ്…

ഹിറ്റ്‌ലര്‍ ജൂതന്മാരെ ലക്ഷ്യം വെച്ചത് പോലെ ആര്‍എസ്എസ് മുസ്ലീങ്ങളെ ലക്ഷ്യമിടുന്നു; ദിഗ്വിജയ് സിങ്ങ്

  ന്യൂഡല്‍ഹി: ജെഎന്‍യുവിലെ മുന്‍ഗവേഷകന്‍ ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം ലഭിക്കാത്തത് അവര്‍ മുസ്ലിമായതിനാലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്. ജാമ്യം ഒരു നിയമമാണെന്നും അതേസമയം ജയില്‍ ജീവിതം ഒഴിവാക്കാന്‍ കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ‘ഉമര്‍ഖാലിദ് ഉള്‍പ്പെടെയുള്ള ആക്റ്റിവിസ്റ്റുകളെ ജയിലില്‍…

രാഹുലിന്റെ വ്യക്തിപ്രഭാവം പലരേയും അസ്വസ്ഥരാക്കി, ഭീഷണികള്‍ ഞെട്ടിച്ചു; സ്റ്റാലിന്‍

  ചെന്നൈ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഷിന്ദേ വിഭാഗം ശിവസേന നേതാക്കള്‍ മുഴക്കിയ ഭീഷണികള്‍ തന്നെ ഞെട്ടിച്ചുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. രാഹുലിന്റെ വ്യക്തിപ്രഭാവവും വളരുന്ന ജനപിന്തുണയും പലരേയും അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും അതാണ് ഇത്തരം നികൃഷ്ടമായ ഭീഷണികളിലേക്ക് അവരെ…

‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’: അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

  ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതോടെ വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍…

പൊതുസമൂഹത്തിന് മുന്നില്‍ ജഡ്ജിമാര്‍ മതവിശ്വാസം വ്യക്തമാക്കരുത്; ജസ്റ്റിസ് ഹിമ കോഹ്ലി

  ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിന്റെ വസതിയിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും പൂജയും സംബന്ധിച്ച വിവാദത്തില്‍ പരോക്ഷ വിമര്‍ശനവുമായി വിരമിച്ച സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഹിമ കോഹ്ലി. വിശ്വാസവും ആത്മീയതയും സ്വകാര്യതയാണെന്നും പൊതുസമൂഹത്തിന് മുന്നില്‍ ജഡ്ജിമാര്‍ മതവിശ്വാസം വ്യക്തമാക്കരുതെന്നും ഹിമ കോഹ്ലി പറഞ്ഞു. ബാര്‍…

‘പരിപാടിയ്ക്ക് കോണ്‍ഗ്രസ് നായ്ക്കള്‍ വന്നാല്‍ കൊന്നുതള്ളും’; വീണ്ടും വിവാദ പരാമര്‍ശവുമായി സഞ്ജയ് ഗെയ്ക്വാദ്

  മുംബൈ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മറ്റൊരു പരാമര്‍ശവുമായി ഷിന്‍ഡെ വിഭാഗം ശിവസേനാ എംഎല്‍എ സഞ്ജയ് ഗെയ്ക്വാദ്. കോണ്‍ഗ്രസിനെ നായ്ക്കള്‍ എന്ന് വിളിച്ച ഗെയ്ക്വാദ്, തന്റെ പരിപാടിയിലേക്ക് കയറി വരുന്ന കോണ്‍ഗ്രസുകാരെ കൊന്നുകുഴിച്ചുമൂടുമെമെന്നും പറഞ്ഞു.…

രാഹുല്‍ ഗാന്ധിക്ക് നേരെ വധഭീഷണി, അധിക്ഷേപം; കോണ്‍ഗ്രസ് പരാതി നല്‍കി

  ന്യൂഡല്‍ഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് നേരെ വധഭീഷണിയടക്കം മുഴക്കിയവര്‍ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. രാഹുലിനെ രാജ്യത്തെ നമ്പര്‍ വണ്‍ ഭീകരവാദിയെന്ന് വിളിച്ച ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രവ്‌നീത് സിങ് ബിട്ടു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പരാതി. മുതിര്‍ന്ന നേതാവ് അജയ്…