Tue. Oct 8th, 2024

മലപ്പുറം: ജില്ലയിൽ എംപോക്‌സ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗ ബാധിതനായ യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിലാണ്. 

ഇവരുടെ ആരോഗ്യനിലയിൽ മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നും ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് പുറത്തുവരുന്ന വിവരം. അതേസമയം, മലപ്പുറത്ത് പ്രതിരോധ പ്രവർത്തനങ്ങളും ജാ​ഗ്രതയും കടുപ്പിച്ചിരിക്കയാണ്. പ്രതിരോധ പ്രവർത്തനവും സാഹചര്യങ്ങളും വിലയിരുത്താൻ ആരോ​ഗ്യ മന്ത്രി വീണാ ജോർജിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി യോ​ഗം ചേരും.

വിദേശത്തുനിന്ന് എത്തുന്നവർ ഉൾപ്പെടെ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യുഎഇയിൽ നിന്ന് വന്ന 38 വയസുകാരനായ എടവണ്ണ സ്വദേശിക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇയാൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.