Sat. Aug 16th, 2025

പിവിആർ പാർക്കിലെ തടയണകൾ പൊളിക്കാന്‍ നീക്കവുമായി പഞ്ചായത്ത്; അൻവറിന് കുരുക്ക്

മലപ്പുറം:  കക്കാടംപൊയിലിൽ പി വി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പിവിആർ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ റീ ടെൻഡർ വിളിച്ച് കൂടരഞ്ഞി പഞ്ചായത്ത് . സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് കൂടരഞ്ഞി പഞ്ചായത്തിലേത്. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാനാണ് ടെൻഡർ വിളിച്ചത്. തടയണ പൊളിക്കാൻ…

സിദ്ദിഖിന് ഇന്ന് നിർണായക ദിനം; മൂൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയുടെ പീഡന പരാതിയിൽ കേസ് എടുത്തതിന് പിന്നാലെ ഒളിവിൽ പോയ നടൻ സിദ്ദിഖിൻ്റെ മൂൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. 62ാമത്തെ കേസായിട്ടാണ്…

ആക്രമണം തുടരുമെന്ന് വ്യക്തമാക്കി നെതന്യാഹു; അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമ്മർദം

ടെല്‍ അവീവ്: ഹിസ്ബുള്ള നേതാവിനെ കൊലപ്പെടുത്തി ഇസ്രായേല്‍ തങ്ങളുടെ  കണക്കുവീട്ടിയെന്ന് വ്യക്തമാക്കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയിലെ യുദ്ധലക്ഷ്യം പൂര്‍ത്തിയാക്കുംവരെ ഹിസ്ബുള്ളയ്‌ക്കെതിരേ സൈനികനടപടി തുടരുമെന്നും നെതന്യാഹു പറഞ്ഞു. ലെബനനിൽ ഇസ്രായേല്‍ നടത്തുന്ന അതിക്രമം  നിര്‍ത്തണമെന്ന് അന്താരാഷ്ട്രതലത്തില്‍ ആവശ്യം ശക്തമാകുന്നതിനിടെയാണ് നെതന്യാഹുവിൻ്റെ പ്രസ്താവന. നസ്രള്ളയില്ലാത്ത സുരക്ഷിത ഇടം ഇസ്രായേല്‍ ലോകത്തിന് നൽകിയെന്ന് സേനാവക്താവ്…

പോലീസ് അന്വേഷണം ബ്ലാക്ക്മെയിലിങ് രീതിയിലെന്ന് സിദ്ദിഖിന്റെ മകന്‍

  തിരുവനന്തപുരം: സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍ തന്നെയെന്നുറപ്പിച്ച് നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖ്. രണ്ട് തവണ പ്രത്യേക അന്വേഷണ സംഘം വീട്ടിലെത്തിയെന്നും മൊഴിയെടുത്തെന്നും ഷഹീന്‍ പറഞ്ഞു. പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെങ്കിലും ഇങ്ങനെ പിടിച്ചുകൊണ്ടുപോകുന്നത് ആദ്യമാണ്. എവിടെയാണെന്ന് വിവരമില്ല. പോലീസ് ഇക്കാര്യം അംഗീകരിക്കുന്നില്ല.…

‘ഇറാനിലുള്ള ചാരന്‍ വിവരം ചോര്‍ത്തി’; ഹസന്‍ നസ്‌റുള്ളയുടെ കൊലപാതകത്തില്‍ വെളിപ്പെടുത്തല്‍

  ജറുസലേം: ഇറാന്‍ പൗരനായ ഇസ്രായേല്‍ ചാരന്‍ വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസന്‍ നസ്‌റുള്ളയെ കൊലപ്പെടുത്തിയതെന്ന് ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയന്‍. നസ്‌റുള്ള കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇസ്രയേല്‍ സൈന്യത്തിന് ചാരന്‍ വിവരം നല്‍കിയതെന്നാണ് ലെബനന്‍ വൃത്തങ്ങളെ…

ലെബനാനിലേയ്ക്ക് സൈന്യത്തെ അയക്കാന്‍ ഇറാന്‍

  ബെയ്റൂത്ത്: ലെബനാനില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുന്നതിനിടെ ഹിസ്ബുള്ളയ്ക്ക് സഹായവുമായി സൈന്യത്തെ അയയ്ക്കാന്‍ ഇറാന്‍ ഭരണകൂടം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇറാന്‍ അന്താരാഷ്ട്രകാര്യ ഉപമേധാവി മുഹമ്മദ് ഹസ്സന്‍ അക്തരിയാണ് ഇക്കാര്യം അറിയിച്ചത്. ലെബനാനില്‍ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ കരയാക്രമണത്തിനും ഒരുങ്ങുന്നതിനിടെയാണ് പുതിയ നീക്കം.…

സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തെന്ന് പരാതി

  കൊച്ചി: നടന്‍ സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന് പരാതി. പോള്‍, ലിബിന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന പരാതിയുമായി ബന്ധുക്കളാണ് രംഗത്തെത്തിയത്. ലൈംഗിക അതിക്രമ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ സിദ്ദിഖ് ഒളിവില്‍ പോയിരുന്നു. സിദ്ദിഖ് ഒളിവില്‍…

ഗുജറാത്തില്‍ 500 വര്‍ഷം പഴക്കമുള്ള പള്ളിയും ദര്‍ഗയും ഖബറിസ്ഥാനും തകര്‍ത്തു

  ഗാന്ധിനഗര്‍: ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയില്‍ അഞ്ച് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയും ദര്‍ഗയും ഖബറിസ്ഥാനും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് പ്രാദേശിക ഭരണകൂടത്തിന്റെ നടപടി. അനധികൃതമെന്നാരോപിച്ച് സ്ഥലത്തെ സോംനാഥ ക്ഷേത്രത്തിന് സമീപത്തുള്ള കെട്ടിടങ്ങള്‍ പൊളിക്കുന്നതിനിടെയാണ് മസ്ജിദും തകര്‍ത്തത്. രാജ്യത്തുടനീളമുള്ള…

പ്രകാശ് കാരാട്ടിന് സിപിഎം കോഓഡിനേറ്ററുടെ ചുമതല

  ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് പാര്‍ട്ടി കോഓഡിനേറ്ററുടെ ചുമതല. പാര്‍ട്ടി കോണ്‍ഗ്രസ് വരെയുള്ള കാലത്ത് കേന്ദ്ര കമ്മിറ്റിയുടെയും പിബിയുടെയും മേല്‍നോട്ട ചുമതലയാണ് കാരാട്ടിന് നല്‍കിയിരിക്കുന്നത്. ഡല്‍ഹിയില്‍ ചേര്‍ന്ന…

ഹസന്‍ നസ്‌റുള്ളയോടൊപ്പം ഇറാന്റെ മുതിര്‍ന്ന കമാന്‍ഡറും കൊല്ലപ്പെട്ടു

  ബെയ്‌റൂത്ത്: ബെയ്‌റൂത്തില്‍ ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റുള്ളയോടൊപ്പം തങ്ങളുടെ മുതിര്‍ന്ന കമാന്‍ഡറും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാന്‍. റവല്യൂഷണറി ഗാര്‍ഡിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ബാസ് നില്‍ഫറൗഷാനാണ് കൊല്ലപ്പെട്ടതെന്ന് ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ഇസ്രായേല്‍ ആക്രമണം നടക്കുമ്പോള്‍…