Fri. Aug 15th, 2025

എരുമേലിയിൽ കുറി തൊടുന്നതിന് ഫീസ്; ഭക്തരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല തീർത്ഥാടകർക്ക് എരുമേലിയിൽ കുറി തൊടുന്നതിന് പണം പിരിക്കുന്നതിന് ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതി. ക്ഷേത്രത്തിനകത്താണോ കുറി തൊടാൻ പണം വാങ്ങുന്നതെന്ന് കോടതി ചോദിച്ചു. ഭക്തരെ ചൂഷണം ചെയ്യാൻ സമ്മതിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കുറി തൊടുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ്…

സമാനതകളില്ലാത്ത മഹാദുരന്തം; വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് നിയമസഭ

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ ജീവൻ നഷ്ടമായവർക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് നിയമസഭ. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടല്‍ സമാനതകളില്ലാത്ത മഹാദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടൽ ദുരന്തത്തെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. ഒരു പ്രദേശമാകെ തകര്‍ന്നുപോകുന്ന…

ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്: തല്ലുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: നവകേരള മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിയ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ യൂത്ത് കോൺഗ്രസ്. സംഭവത്തിൽ തെളിവില്ലെന്ന ജില്ലാ ക്രൈംബ്രാഞ്ചിൻ്റെ വാദത്തെ എതിർത്ത് മർദിക്കുന്ന ദൃശ്യങ്ങൾ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു. അനിൽകുമാർ, സന്ദീപ് എന്ന രണ്ടു ഉദ്യോഗസ്ഥർ…

ഔദ്യോഗിക രഹസ്യം ചോർത്തിയെന്ന് പരാതി; പി വി അൻവറിനെതിരെ വീണ്ടും പോലീസ് കേസ്

മലപ്പുറം: പി വി അൻവർ എംഎൽഎക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്. ഔദ്യോഗിക രഹസ്യം ചോർത്തിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മഞ്ചേരി പോലീസിൻ്റേതാണ് നടപടി. മലപ്പുറം അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് സൂപ്രണ്ടിൻ്റെ പരാതിയിലാണ് അൻവറിനെതിരെ കേസെടുത്തത്. അരീക്കോട് ക്യാമ്പിൽ എഡിജിപി എം…

അർജുൻ്റെ കുടുംബത്തിൻ്റെ പരാതി; ലോറി ഉടമ മനാഫിനെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ  ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫിനെതിരെ കേസ്. അർജുൻ്റെ സഹോദരി അഞ്ജുവിൻ്റെ പരാതിയിലാണു മനാഫിനെതിരെ ചേവായൂർ പോലീസ് കേസെടുത്തത്. കുടുംബത്തിൻ്റെ മാനസികാവസ്ഥയും വൈകാരികതയും മനാഫ് മുതലെടുത്തെന്ന് പരാതിയിൽ പറയുന്നു. വാർത്ത സമ്മേളനത്തിന്…

നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം; സർക്കാരിനെതിരെ ആ‍ഞ്ഞടിക്കാൻ പ്രതിപക്ഷം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്നു തുടക്കമാകും. തൃശ്ശൂർപ്പൂരം കലക്കലും എഡിജിപി എം ആർ അജിത്കുമാറിനെതിരേയുള്ള ആരോപണങ്ങളും കത്തിനിൽക്കുന്നതിനിടെ ചേരുന്ന സഭാ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ന് സമ്മേളനം പിരിയും. മുഖ്യമന്ത്രിയും…

മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന കേസ്; ഒന്നാം പ്രതി അജ്മലിന്‍റെ ജാമ്യാപേക്ഷ തള്ളി

കൊല്ലം: മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന കേസില്‍ ഒന്നാം പ്രതി അജ്മലിന്‍റെ ജാമ്യാപേക്ഷ തള്ളി കോടതി. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഗോപകുമാര്‍ ആണ് അപേക്ഷ തള്ളിയത്. ഗൗരവതരമായ കുറ്റകൃത്യം എന്ന നിലയിൽ പരാതിയ്ക്ക് ജാമ്യം നിരസിക്കുകയായിരുന്നു. അപകടമുണ്ടായ സമയത്ത് ആള്‍ക്കൂട്ട…

സിനിമയിൽ മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി പ്രിയങ്ക അനൂപ്

പ്രശസ്ത നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി പ്രിയങ്ക അനൂപ്. എന്നാല്‍ നടന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും പിന്നീട് വെളിപ്പെടുത്തുമെന്നും നടി പറഞ്ഞു. അവരുടെ കുടുംബത്തെ ഓര്‍ത്തു മാത്രമാണ് ഇപ്പോള്‍ പേരു പറയാത്തത്. തനിക്ക് ദുരനുഭവങ്ങളുണ്ടായിട്ടില്ല. അവിടെ വച്ച് തന്നെ…

അർജുൻ്റെ കുടുംബത്തിന് 7 ലക്ഷം, ശ്രുതിയ്ക്ക് സർക്കാർ ജോലി; വയനാട്ടിൽ മാതാപിതാക്കൾക്ക് നഷ്‌ടമായ കുട്ടികൾക്ക് പത്തു ലക്ഷം നൽകുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്  ദുരന്തത്തില്‍ സ്വന്തം വീടും ഉറ്റവരെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരിച്ച അര്‍ജുന്‍റെ കുടുംബത്തിന് 7 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളെയും വീടും നഷ്ടമായത്.…

തൃശൂർ പൂരം കലക്കൽ; എഡിജിപിയെ മാറ്റില്ല, തുടരന്വേഷണത്തിന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ തുടരന്വേഷണം നടത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. മൂന്നു തലത്തിലുള്ള അന്വേഷണത്തിനാണ് തീരുമാനമായത്. പൂരം കലക്കലില്‍ തുടരന്വേഷണം നടത്തണമെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാര്‍ശ ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അന്വേഷണത്തിന് തീരുമാനമായത്. അതേസമയം, എഡിജിപി എം…