Sat. Dec 14th, 2024

പ്രശസ്ത നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി പ്രിയങ്ക അനൂപ്. എന്നാല്‍ നടന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും പിന്നീട് വെളിപ്പെടുത്തുമെന്നും നടി പറഞ്ഞു. അവരുടെ കുടുംബത്തെ ഓര്‍ത്തു മാത്രമാണ് ഇപ്പോള്‍ പേരു പറയാത്തത്. തനിക്ക് ദുരനുഭവങ്ങളുണ്ടായിട്ടില്ല.

അവിടെ വച്ച് തന്നെ മറുപടി നല്‍കാനുള്ള ധൈര്യം തനിക്കുണ്ടെന്നും പ്രിയങ്ക പറയുന്നു. നടൻ്റെ
കുടുംബത്തെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. അതിനാലാണ് താന്‍ പറയാത്തത്. തന്നോട് മോശമായി പെരുമാറുകയോ വാതിലില്‍ വന്ന് മുട്ടുകയോ ചെയ്താല്‍ അതിനെ നേരിടാനുള്ള ചങ്കൂറ്റം തനിക്കുണ്ടെന്നും താന്‍ നേരിട്ടിട്ടുണ്ടെന്നും പ്രിയങ്ക പറയുന്നു.

അതേസമയം, അമ്മയില്‍ തരം തിരിവുണ്ടെന്നും പ്രിയങ്ക പറയുന്നു. താരങ്ങള്‍ക്കുള്ള പ്രശ്‌നങ്ങള്‍ അമ്മയില്‍ തന്നെ സംസാരിക്കുകയും പരിഹരിക്കുകയും ചെയ്യാന്‍ സാധിക്കുന്നൊരു സംവിധാനം ഉണ്ടാകണമെന്നും പ്രിയങ്ക പറയുന്നുണ്ട്. പവര്‍ ഗ്രൂപ്പ് ഉണ്ടായിരുന്നതായി തനിക്ക് തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു. അതേസമയം മീടുവും ഡബ്ലുസിസിയുമൊക്കെ വന്നതോടെ ആളുകള്‍ക്ക് പേടിയായിട്ടുണ്ടെന്നും താരം പറയുന്നു. ഡബ്ല്യുസിസിയും ഹേമ കമ്മിറ്റിയുമൊക്കെ പുതിയ ആളുകള്‍ക്ക് ഭയമില്ലാതാക്കുന്നതാണെന്നും പ്രിയങ്ക അഭിപ്രായപ്പെടുന്നുണ്ട്.