Sat. Jan 11th, 2025

മോദിയുടെ ഫോട്ടോഷോപ്പ് പ്രചാരണത്തെ പൊളിച്ചടുക്കി വീണ്ടും സോഷ്യല്‍ മീഡിയ

കൊല്‍ക്കത്ത: മോദിയുടെ ഫോട്ടോഷോപ്പ് പ്രചാരണത്തെ പൊളിച്ചടുക്കി വീണ്ടും സോഷ്യല്‍ മീഡിയ. ഇത്തവണ കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ റാലിയുടെ വ്യാജ ചിത്രങ്ങളാണ് ബി ജെ പി അനുകൂല പേജുകള്‍ പ്രചരിപ്പിച്ചിരുന്നത്. കേന്ദ്രസര്‍ക്കാരും പശ്ചിമ ബംഗാള്‍ സംസ്ഥാന സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിക്കിടയില്‍…

കോഴിക്കോട് ജില്ലയില്‍ എലിപ്പനിയും എച്ച്1എന്‍1 ഉം വര്‍ദ്ധിച്ചുവെന്നു കണക്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ എലിപ്പനിയും എച്ച്1 എന്‍1 ഉം വര്‍ദ്ധിച്ചെന്ന് ആരോഗ്യവകുപ്പ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വർഷം എച്ച്1 എന്‍1 വർദ്ധിച്ചു എന്ന് ആരോഗ്യവകുപ്പിന്റെ കണക്ക്. 2017 ല്‍ 161 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചതെങ്കില്‍ കഴിഞ്ഞ വര്‍ഷം 261 പേര്‍ക്കു രോഗം…

ആര്‍പ്പോ ആര്‍ത്തവ കാലത്ത് ഇമോജി ഇറക്കികൊണ്ടു സോഷ്യല്‍മീഡിയകളും

സോഷ്യല്‍മീഡിയകളില്‍ ആര്‍ത്തവത്തിനു വേണ്ടി പുതിയ ഒരു ഇമോജി കൂടി ട്രെന്‍ഡ് ആവുകയാണ്. മുന്‍ കാലത്തെ അപേക്ഷിച്ചു സമൂഹത്തില്‍ ആര്‍ത്തവ ചര്‍ച്ചകള്‍ കൂടുതല്‍ ശക്തി പകരുകയാണ്. ഈ മാറ്റത്തിനു പിന്നില്‍ സോഷ്യല്‍ മീഡിയയുടെ വളര്‍ച്ച വളരെയേറെ ഉപകാരപ്രദമായിരുന്നു. ആര്‍ത്തവത്തെ സൂചിപ്പിക്കുന്ന ചുവന്ന രക്തത്തുള്ളിയുടെ…

സന്തോഷ് ട്രോഫിയില്‍ നിന്ന് കേരളം പുറത്ത്

നെയ്‌വേലി: സന്തോഷ് ട്രോഫിയില്‍ നിര്‍ണായക മത്സരത്തില്‍ സര്‍വീസസിനോടു തോറ്റ് നിലവിലെ ചാമ്പ്യന്മാരായ കേരളം പുറത്ത്. കഴിഞ്ഞ തവണ ബംഗാളില്‍ നിന്നു കിരീടവും ഉയര്‍ത്തി വന്ന കേരളം ഇത്തവണ ഫൈനല്‍ റൗണ്ട് പോലും കാണാതെയാണ് മടങ്ങുന്നത്‌. ഇന്നു നടന്ന യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍…

തൃശ്ശൂർ: നിയമവിരുദ്ധമായ വെടിക്കെട്ടുകള്‍ക്കു വിലക്കുമായി കലക്ടര്‍ അനുപമ

തൃശൂര്‍: ആഘോഷങ്ങള്‍ക്ക് ഇനി വെടിക്കെട്ടുകള്‍ വേണ്ടെന്ന മുന്നറിയിപ്പുമായി കലക്ടര്‍ ടി വി അനുപമ. തൃശ്ശൂരില്‍ ഫാന്‍സി വെടിക്കെട്ടുകള്‍ക്കും അനുമതിയില്ല. എക്സ്പ്ലോസീവ് റൂള്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കുന്നവര്‍ക്കു മാത്രമേ വെടിക്കെട്ട് പ്രദര്‍ശനത്തിനുള്ള അനുമതി നല്‍കൂവെന്നാണ് കലക്ടറുടെ തീരുമാനം. വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങള്‍ക്ക്…

സാമ്പത്തികത്തട്ടിപ്പുകേസ്: റോബർട്ട് വാദ്രയെ വീണ്ടും ചോദ്യം ചെയ്‌തേക്കും

ന്യൂഡല്‍ഹി: സാമ്പത്തികത്തട്ടിപ്പുകേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുന്‍പാകെ ചോദ്യം ചെയ്യലിന് ഹാജരായി. ദല്‍ഹിയിലെ ജാംനഗറിലുള്ള ഓഫീസിലാണ് റോബര്‍ട്ട് വാദ്ര ചോദ്യം ചെയ്യലിന് ഹാജരായത്. പ്രിയങ്ക ഗാന്ധിയും വാദ്രയ്ക്കൊപ്പമുണ്ടായിരുന്നു. വാദ്രയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇടയുണ്ടെന്നാണ് അധികൃതര്‍…

മാറാട് കലാപം: സര്‍ക്കാര്‍ ആവശ്യമായ രേഖകള്‍ നല്‍കുന്നില്ലെന്ന ഹര്‍ജിയുമായി സി ബി ഐ കോടതിയില്‍

കൊച്ചി: മാറാട് കലാപത്തെപ്പറ്റിയുള്ള ഗൂഢാലോചന അന്വേഷിക്കാന്‍ ആവശ്യമായ രേഖകള്‍ സര്‍ക്കാര്‍ കൈമാറുന്നില്ലെന്ന് പരാതിപ്പെട്ട് സി.ബി.ഐ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ജസ്റ്റിസ് തോമസ് പി ജോസഫിന് നല്‍കിയ സാക്ഷിമൊഴികളും രേഖകളും വേണമെന്നാണ് സിബിഐയുടെ ആവശ്യം. സര്‍ക്കാരിന് ആവര്‍ത്തിച്ച് കത്തയച്ചിട്ടും ഈ രേഖകള്‍ കൈമാറാന്‍…

തിരിച്ചടിച്ച് ഇന്ത്യ

ആദ്യമത്സരത്തിലെ നാണം കെട്ട തോൽവിക്ക് പകരം വീട്ടിക്കൊണ്ട് ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് അനായാസ വിജയം. ബാറ്റിംഗിലും ബൗളിങ്ങിലും ഒരുപോലെ മിടുക്കു കാണിച്ച ഇന്ത്യൻ നിര മികച്ച ഒത്തിണക്കത്തോടെയാണ് കളിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡ്…

രണ്ടാമൂഴം വിവാദം: കേസ് മാർച്ച് രണ്ടിലേക്ക് മാറ്റി

കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ നോവൽ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കേസ് മാർച്ച് രണ്ടിലേക്ക് മാറ്റി. കോഴിക്കോട് നാലാം അഡീഷനൽ ജില്ലാക്കോടതിയാണ് കേസ് മാറ്റിവെച്ചത്. രണ്ടാമൂഴത്തിന്റെ തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞ വിധി റദ്ദാക്കണമെന്ന് സംവിധായകന് ശ്രീകുമാർ മേനോൻ നല്കിയ ഹരജിയും കേസിൽ…

സിനിമാനിര്‍മ്മാണത്തിനിറങ്ങുന്ന വനിതകള്‍ക്ക് മൂന്നു കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സിനിമാനിര്‍മ്മാണ മേഖലയിലേക്കിറങ്ങുന്ന വനിതകള്‍ക്ക് മൂന്നു കോടി രൂപയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ആഴ്ച ധനമന്ത്രി ടി.എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലാണ് പദ്ധതിക്കായി തുക നീക്കി വെച്ചത്. ഇക്കാര്യം അറിയിച്ച് ധനമന്ത്രിയുടെ ട്വിറ്ററില്‍ പോസ്റ്റു ചെയ്ത ട്വീറ്റില്‍ മലയാള സിനിമയിലെ വനിതാക്കൂട്ടായ്മയായ…