Fri. Sep 20th, 2024

‘ഫിലിം ഡയറക്ഷൻ’

#ദിനസരികള്‍ 658 സിനിമയോളം ശക്തമായ മറ്റൊരു മാദ്ധ്യമമുണ്ടോ? എന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ ഭാഷയില്‍ സിനിമയുടെ സാങ്കേതികതയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ വിരളമായിരിക്കുന്നത്? കുറച്ചു പുസ്തകങ്ങള്‍ ശ്രദ്ധയില്‍ പെടാതിരുന്നിട്ടില്ല. അനില്‍ കുമാര്‍ തിരുവോത്തിന്റെ ‘സിനിമയും സാങ്കേതികവിദ്യയും,’ എ എം മനോജ് കുമാറിന്റെ ‘സിനിമാറ്റോഗ്രഫി…

പതിന്നാലു വർഷത്തെ പ്രണയത്തിനൊടുവിൽ നദാൽ വിവാഹിതനാകുന്നു

ടെന്നീസിലെ സൂപ്പർ താരം റാഫേൽ നദാലും ദീർഘകാല കാമുകി മരിയ ഫ്രാൻസിസ്ക പെറെലോയും വിവാഹിതരാകുന്നു. നദാലും മരിയയും പ്രണയത്തിലാവുന്നത് 2005 ലാണ്. ഈ വര്‍ഷം അവസാനത്തോടെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മെയ് ൽ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. സെസ്‌ക എന്ന…

പ്രോ വോളിബോൾ ലീഗ്; കേരളത്തിൽ ഇനി സ്മാഷുകളുടെ പൂരം

കൊച്ചി: വോളിബോൾ പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് പ്രോ വോളിബോള്‍ ലീഗിന് കൊച്ചിയില്‍ ശനിയാഴ്ച തുടക്കം. വിജയകരമായ ക്രിക്കറ്റ്, ഫുട്ബോൾ, കബഡി, ബാഡ്മിന്റൺ സൂപ്പർ ലീഗുകളുടെ മാതൃകയിലാണ് പ്രൊ വോളിബോൾ ലീഗും വരുന്നത്. സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് സ്ഥാപനമായ വോബേസ്‌ലൈന്‍ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, വോളിബോള്‍…

ബി.ജെ.പിയെ മോഹിപ്പിച്ചുകൊണ്ട് മോഹൻലാൽ!

  തിരുവനന്തപുരം: “ഞങ്ങള്‍ മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്, അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് പറഞ്ഞിട്ടില്ല. പൊതുകാര്യങ്ങളില്‍ മോഹന്‍ലാല്‍ തല്‍പരനാണ്, സര്‍വോപരി തിരുവനന്തപുരത്തുകാരനും. ബി.ജെ.പിയോട് അനുഭാവം കാണിക്കുന്നുമുണ്ട്. അപ്പോള്‍ അദ്ദേഹത്തെത്തന്നെ മത്സരിപ്പിക്കാന്‍ ബിജെപിക്ക് താല്‍പര്യമുണ്ട്,” ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍ കഴിഞ്ഞ ദിവസം ദേശീയ മാദ്ധ്യമമായ…

അമൃതയ്ക്കും ജാതികൊലപാതകത്തിനിരയായ പ്രണവിനും കുഞ്ഞുണ്ടായി

തെലുങ്കാന: അമൃതയുടേയും പ്രണവിൻ്റെയും ആദ്യവിവാഹ വാർഷികമായിരുന്ന ജനുവരി 31 2019, അവർക്കൊരു കുഞ്ഞു ജനിച്ചു. സെപ്തംബർ 14 2018 ൽ അതിക്രൂരമായ ജാതി കൊലപാതകത്തിനു ഇരയായിരുന്നു അമൃതയുടെ ഭർത്താവ് പ്രണവ്. ആൺകുഞ്ഞിനാണ് അമൃത ജന്മം നൽകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും…

നാടകകൃത്തും നാടകസംവിധായകനുമായ തുപ്പേട്ടൻ അന്തരിച്ചു

  ചേലക്കര: നാടകകൃത്തും നാടകസംവിധായകനുമായ തുപ്പേട്ടൻ (90 വയസ്സ്) എന്നപേരിലറിയപ്പെടുന്ന എം. സുബ്രഹ്മണ്യൻ നമ്പൂതിരി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 2003-ൽ വന്നന്ത്യേ കാണാം എന്ന നാടകത്തിലൂടെ ലഭിച്ചിട്ടുണ്ട്. തനതുലാവണം, വന്നന്ത്യേ കാണാം, ചക്ക, മോഹനസുന്ദരപാലം എന്നിവയാണ് മറ്റു…

കെ ആര്‍ മീരയ്ക്ക്, ഖേദപൂര്‍‌വ്വം

#ദിനസരികള്‍ 657 പ്രിയപ്പെട്ട കെ ആര്‍ മീരയ്ക്ക്, സംഘപരിവാരം നടത്തിയ രണ്ടാം ഗാന്ധിവധത്തില്‍ ഞെട്ടലും അമര്‍ഷവും രേഖപ്പെടുത്തിക്കൊണ്ടുള്ള താങ്കളുടെ കുറിപ്പ് വായിച്ചു. ഗാന്ധിജിയെന്നോ മഹാത്മാ എന്നോ നാം വിളിക്കുന്ന അഹിംസാവാദിയായ ഒരു മനുഷ്യന്റെ വധം പുനരാവിഷ്കരിക്കുക വഴി അവര്‍ ഉന്നം വെയ്ക്കുന്നത്,…

നാടകയാത്രയുമായി നാടകഗ്രാമം വീണ്ടും ഗ്രാമങ്ങളിലേക്ക്

കോഴിക്കോട്: നാടകങ്ങള്‍ ഓര്‍മ്മയാകുന്ന കാലത്ത് നാടകങ്ങളുടെ പ്രതാപകാലത്തെ തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാടകഗ്രാമം കൂട്ടായ്മ. കഴിഞ്ഞ 19 വർഷക്കാലമായി ഗ്രാമങ്ങളിലെ നാടകക്കൂട്ടായ്മയിലൂടെ, വേരറ്റുപോവുന്ന നാടകസൗഹൃദങ്ങളെ കൂട്ടിയിണക്കി നാടകാവതരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് നാടകഗ്രാമം. നാടകാവതരണങ്ങൾ, തിയേറ്റർ എൻറിച്ച്മെന്റ് പ്രോഗ്രാം, നാടകപ്രവർത്തകരുടെ കുടുംബ സംഗമങ്ങൾ, നാടകപ്രവർത്തകർക്കായുള്ള…

പാലക്കാട് ജില്ലയിലെ ആദ്യത്തെ ബാലസൗഹൃദ പോലീസ് സ്റ്റേഷൻ ചാലിശ്ശേരിയിൽ

പാലക്കാട്: ജില്ലയിലെ ആദ്യത്തെ ബാലസൗഹൃദ പോലീസ് സ്റ്റേഷനായി ചാലിശ്ശേരി. ചാലിശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളും നാഗലശ്ശേരിയുടെ ചില ഭാഗങ്ങളും ചേർന്നതാണ് ചാലിശ്ശേരി സ്റ്റേഷൻ. പദ്ധതി നടപ്പാകുന്നതോടെ കുഞ്ഞുങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളിലെ നടപടികളും അവർക്കുവേണ്ട നിയമസഹായവും സ്റ്റേഷനിലൂടെ ലഭ്യമാകും. കേരള പോലീസിന്റെ ചിൽഡ്രൻ ആൻഡ്‌ പോലീസ്…

നിയമസഭയുടെ പരിസ്ഥിതി സമിതിയില്‍ പി വി അന്‍വര്‍ തുടരും

തിരുവനന്തപുരം: ഭൂമി കൈയേറ്റവും പരിസ്ഥിതി ചട്ടലംഘനവും സംബന്ധിച്ച പരാതികള്‍ക്ക് ചെവികൊടുക്കാതെ പി.വി.അന്‍വറിനെ നിലനിര്‍ത്തി പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി പുനഃസംഘടിപ്പിച്ചു. അൻവറിന്റെ ചീങ്കണ്ണിപ്പാലയിലെ തടയണ, വിവാദ വാട്ടര്‍ തീം പാര്‍ക്ക് എന്നിവയെല്ലാം നിയമനടപടി നേരിടുന്നതിനിടെയാണ് പി.വി.അന്‍വറിനെ നിലനിര്‍ത്തി പരിസ്ഥിതി സംബന്ധിച്ച നിയമസഭ…