Fri. Sep 20th, 2024

കെ ഇ എ എം പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം

തിരുവനന്തപുരം: 2019 വര്‍ഷത്തെ കേരളത്തിലെ എന്‍ജിനീയറിംഗ്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി/മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് 2019 ഫെബ്രുവരി മൂന്ന് മുതല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഇതു സംബന്ധിച്ച പത്രക്കുറിപ്പ് പുറത്തുവിട്ടു. ഈ വര്‍ഷം അപേക്ഷ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മാതൃകയിലായിരിക്കും. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee-kerala.org…

ലോകസഭ തിരഞ്ഞെടുപ്പ്: എസ് പിമാർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ക്രമസമാധാനച്ചുമതല വഹിക്കുന്ന എസ്‌ പിമാര്‍ക്കു കൂട്ട സ്ഥലംമാറ്റം. എസ് ബി സി ഐ ഡി ഡി.ഐ.ജി എ. അക്ബറിനെ ഇന്റലിജന്‍സിലേക്കു മാറ്റി. പാലക്കാട് ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയെ,…

സീറ്റുണ്ടെങ്കില്‍ ബസ്സില്‍ വിദ്യാര്‍ത്ഥികളെ ഇരുത്തണം: ഹൈക്കോടതി

കൊച്ചി: ബസ് ചാര്‍ജില്‍ ഇളവ് നല്‍കുന്നുണ്ടെന്ന പേരില്‍ സീറ്റുണ്ടെങ്കിലും വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കാത്ത സ്വകാര്യബസ്സുകളുടെ നടപടി അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. അഖിലകേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷനും മറ്റും നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. വിദ്യാര്‍ത്ഥികളോട് വിവേചനമുണ്ടോയെന്ന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍വഴി അന്വേഷിച്ച്…

വയനാട് സീറ്റ്: പുറത്തു നിന്നുള്ളവര്‍ക്കും മത്സരിക്കാമെന്നു പി കെ ബഷീർ എം.എല്‍.എ

വയനാട്: ലോക്‌സഭാ സീറ്റില്‍ പുറത്തു നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്ന യൂത്ത് കോണ്‍ഗ്രസ്സിന്റേതുൾപ്പെടെ നിലപാടുകള്‍ തള്ളി പി.കെ.ബഷീര്‍ എം.എല്‍.എ. തിരഞ്ഞെടുപ്പ് ലോക്‌സഭയിലേക്കാണന്നും അവിടെ ആര്‍ക്കും മത്സരിക്കാമെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോടു പ്രതികരിച്ചു. യുവജന വിഭാഗങ്ങള്‍ നടത്തുന്ന ക്യാമ്പെയിനുകള്‍ കാര്യമാക്കുന്നില്ല. അതാ‍തു പാര്‍ട്ടികള്‍ തീരുമാനിക്കുന്ന…

ന്യൂയോർക്കിൽ ദളിത് ചലച്ചിത്രോത്സവം; മലയാളി സംവിധായകൻ ജയൻ കെ ചെറിയാന്റെ പാപ്പിലിയോ ബുദ്ധയും രജനീകാന്തിന്റെ കാലയും പ്രദർശിപ്പിക്കും

ന്യൂയോർക്ക്: കേരളത്തിലെ ദളിത് സ്വത്വ രാഷ്ട്രീയം ചർച്ച ചെയ്ത മലയാളി സംവിധായകൻ ജയൻ.കെ.ചെറിയാന്റെ ‘പാപ്പിലിയോ ബുദ്ധ'(2013) രജനീകാന്തിന്റെ, പാ.രഞ്ജിത്ത് സംവിധാനം ചെയ്ത ‘കാല’ (2018) തുടങ്ങിയ ചിത്രങ്ങൾ ന്യൂയോർക്കിലെ ആദ്യ ദളിത് ചലച്ചിത്ര – സാംസ്കാരികോത്സവത്തിൽ പ്രദർശിപ്പിക്കും. ഈ മാസം 23,24…

വാഹനാപകടത്തില്‍ പഞ്ചായത്ത് സെക്രട്ടറി മരിച്ചു

അമ്പലപ്പുഴ: വാഹനാപകടത്തില്‍ പഞ്ചായത്ത് സെക്രട്ടറി മരിച്ചു. തൃശൂര്‍ എടവിലങ്ങ് പഞ്ചായത്ത് സെക്രട്ടറി കൂഴൂര്‍ എരവത്തൂര്‍ കൊല്ലുകടവ്, വേലംപറമ്പില്‍ മുഹമ്മദ് സഹീര്‍ ആണ് മരിച്ചത്. ഇന്നു രാവിലെ നീര്‍ക്കുന്നം ഇജാബ പള്ളിക്ക് മുന്‍വശത്തായിരുന്നു അപകടം. തിരുവനന്തപുരത്ത് പഞ്ചായത്ത്തല യോഗത്തിനായി പോവുകയായിരുന്നു സഹീര്‍. പള്ളിയിലേക്ക്…

ഇത്തവണ ഗ്രാമി അവാർഡിൽ സ്ത്രീത്തിളക്കം

ലോസ് ആഞ്ചലസ്: അറുപത്തിയൊന്നാമത് ഗ്രാമി അവാര്‍ഡുകള്‍ ലോസ് ആഞ്ചലസിലെ സ്‌റ്റേപ്പിള്‍ സെന്ററില്‍ പ്രഖ്യാപിച്ചപ്പോൾ പ്രമുഖ പുരസ്കാരങ്ങൾ എല്ലാം തന്നെ വനിതകൾ വാരിക്കൂട്ടി. കെയ്‌സി മസ്‌ഗ്രേവ്‌സിന് നാല് അവാര്‍ഡുകള്‍ ലഭിച്ചു. മികച്ച കൺട്രി സോളോ പെര്‍ഫോമന്‍സ്, മികച്ച ആല്‍ബം, മികച്ച ഗാനം, എന്നീ…

സൗദി കിരീടാവകാശി ഫെബ്രുവരി 19, 20 തിയ്യതികളില്‍ ഇന്ത്യ സന്ദര്‍ശിക്കും

സൗദി: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ മാസം 19, 20 തിയ്യതികളില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമെന്നു റിയാദിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. കിരീടാവകാശിയായി ചുമതലയേറ്റ ശേഷമുള്ള മുഹമ്മദ് ബിന്‍ സല്‍മാന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാകും ഇത്. 19ന്…

ഓപ്പർച്യുണിറ്റി റോവറിന്റെ ചൊവ്വ ദൗത്യം അവസാനിച്ചു

വാഷിംഗ്‌ടൺ ഡി സി: 15 വർഷത്തോളമായി ചൊവ്വ ഗ്രഹത്തിൽ പര്യവേഷണം നടത്തുന്ന “ഓപ്പർച്യുണിറ്റി റോവർ” എന്ന ബഹിരാകാശ പേടകം പ്രവർത്തനരഹിതമായതായി നാസ പ്രഖ്യാപിച്ചു. പര്യവേഷണം വിജയകരമായി പൂർത്തിയാക്കിയെന്നും ഇപ്പോൾ സന്ദേശങ്ങൾ അയയ്ക്കുമ്പോൾ ഓപ്പർച്യുണിറ്റി പ്രതികരിക്കുന്നില്ലെന്നും നാസയിലെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ഓഫ് സയൻസ്…

ഇറാനിൽ ചാവേർ ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു

ഇറാൻ: ഇറാനിൽ ചാവേർ ആക്രമണത്തിൽ റെവലൂഷനറി ഗാർഡിൽപ്പെട്ട 27 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് ഗുരുതര പരിക്കുകൾ ഏറ്റിട്ടുണ്ട്. പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നു കിടക്കുന്ന സിസ്റ്റാൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് ആക്രമണം നടന്നത്. ഖാഷ് സഹദാൻ റോഡിൽ ഗാർഡുകൾ സഞ്ചരിച്ച ബസിനു പിന്നിൽ വെടിമരുന്നുകൾ…