Thu. Jul 10th, 2025

കോഴിക്കോട് ജില്ലയില്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാതൃകാ പെരുമാറ്റച്ചട്ടം ശക്തമായി നടപ്പാക്കാനൊരുങ്ങി ജില്ലാഭരണകൂടം

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാതൃകാ പെരുമാറ്റച്ചട്ടം ശക്തമായി നടപ്പാക്കാനൊരുങ്ങി ജില്ലാഭരണകൂടം. ഇതിന്റെ ഭാഗമായി 13 നിയോജക മണ്ഡലങ്ങളിലായി 26 ഡീഫേസ്‌മെന്റ് സ്ക്വാഡുകൾ പ്രവർത്തനമാരംഭിച്ചു. പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് നേരിട്ട് ആന്റി ഡീഫേസ്‌മെന്റ് സ്ക്വാഡിനെ വിവരമറിയിക്കാം. വിവിധ മണ്ഡലങ്ങളിൽ നിയോഗിക്കപ്പെട്ട സ്ക്വാഡുകളെ…

പ്രകൃതി വാതക പര്യവേക്ഷണത്തിന് തുടക്കം കുറിച്ച് സൗദി അരാംകോ

സൌദി: കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഹസ്സയില്‍ പ്രകൃതി വാതക പര്യവേക്ഷണത്തിന് തുടക്കം കുറിച്ച് സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ. കമ്പനി സി.ഇ.ഒ. അമീന്‍ നാസര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി പുതിയ ഗ്യാസ് പര്യവേക്ഷണ കേന്ദ്രം അല്‍ഹസയില്‍ സ്ഥാപിക്കുമെന്നും…

സൗത്ത് ആഫ്രിക്ക – ശ്രീലങ്ക രണ്ടാം ട്വന്റി 20: സൗത്ത് ആഫ്രിക്കക്ക് ജയം

സൗത്ത് ആഫ്രിക്ക, ശ്രീലങ്ക രണ്ടാം ട്വന്റി 20 മത്സരത്തില്‍ സൗത്ത് ആഫ്രിക്കക്ക് ജയം. ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടി. മറുപടി…

വാർ വരുന്നു

ആധുനിക ഫുട്ബാളിന്റെ മുഖച്ഛായ മാറ്റിയ സാങ്കേതിക വിദ്യ എന്ന രീതിയിലാണ് വാര്‍ എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന വീഡിയോ അസിസ്റ്റന്റ് റഫറി. യൂറോപ്പ്യന്‍ ലീഗുകളില്‍ പലയിടത്തും വാര്‍ ഉപായയോഗിച്ച് തുടങ്ങി. റഷ്യയില്‍ നടന്ന ലോകകപ്പില്‍ വാറിന്റെ സേവനം പ്രശംസിക്കപ്പെട്ടു. ജര്‍മ്മനിയില്‍ ബുണ്ടസ്…

അല്‍ ക്വയ്ദയും ആറെസ്സെസ്സും വിശ്വാസികളോട് ചെയ്യുന്നത്

#ദിനസരികള് 705 ഇസ്ലാമിനെക്കുറിച്ച് ഇതര ജനവിഭാഗങ്ങളുടെ ഇടയില്‍ അസാധാരണമായ വിധത്തില്‍ ഭയമുണ്ടാക്കുവാനും അവരുടെ ജീവിത ചര്യകളേയും ചിന്താരീതികളേയും അവിശ്വസിക്കാനും അല്‍ ക്വയ്ദ, ഐ.എസ്, താലിബാന്‍, ബോക്കോഹറാം മുതലായ അതിതീവ്ര മത സംഘടനകള്‍ നിര്‍ണായകമായ പങ്കു വഹിച്ചിച്ചിട്ടുണ്ട്. ഇസ്ലാം എന്താണോ അതല്ലയെന്ന് ലോകജനതയെക്കൊണ്ട്…

അക്ഷയ് കുമാറിന്റെ കേസരി

മുംബൈ: ബോക്‌സ്ഓഫീസില്‍ മികച്ച പ്രതികരണം നേടി അക്ഷയ കുമാര്‍ നായകനായ ‘കേസരി’. ആദ്യദിന കളക്ഷനില്‍ ഞെട്ടിച്ചിരിക്കുകയാണ് അനുരാഗ് സിംഗ് സംവിധാനം ചെയ്ത ഈ ചിത്രം. ബോളിവുഡില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ച റിലീസ് ദിന കളക്ഷന്‍ ഇപ്പോള്‍ കേസരിയുടെ…

പെരിയ ഇരട്ടക്കൊലക്കേസ്: അന്വേഷണസംഘം എത്തിയില്ല; പ്രതി വീണ്ടും ജയിലിൽ

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണ സംഘം എത്താത്തതിനെ തുടര്‍ന്ന് വീണ്ടും ജയിലിലേക്കയച്ചു. സമയത്തിനു കോടതിയില്‍ ഹാജരാകാത്തതിനു ക്രൈംബ്രാഞ്ച് സംഘത്തെ കോടതി വിമര്‍ശിച്ചു. പെരിയ കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ…

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമാകാനുള്ള നിയമന ശുപാര്‍ശ: സെൻ‌കുമാറിന്റെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമാകാനുള്ള നിയമന ശുപാര്‍ശ ഇന്ത്യന്‍ ചീഫ് ജസ്റ്റിസിനു വീണ്ടും സമര്‍പ്പിക്കാന്‍ കേന്ദ്രത്തോടു നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സെന്‍കുമാറിനെതിരെ, നമ്പി നാരായണന്‍ നല്‍കിയ നഷ്ടപരിഹാരക്കേസ്‌ സബ് കോടതിയിലുള്ളതിനാല്‍,ഈ…

ശബരിമല വിഷയം എല്‍.ഡി.എഫിനു വോട്ട് വര്‍ദ്ധിപ്പിക്കുമെന്നു കോടിയേരി

തിരുവനന്തപുരം: ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വോട്ട് വര്‍ദ്ധിപ്പിക്കുമെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പത്തനംതിട്ടയില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി വൈകുന്നത് ഒരു സമുദായ സംഘടനയുടെയും അംഗീകാരം ലഭിക്കാത്തതിനാലാണെന്നും, എന്‍.എസ്.എസ് സമദൂര നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടിയേരി അറിയിച്ചു. യു.ഡി.എഫും,…

ബീഹാർ: മഹാസഖ്യത്തിന്റെ ഭാഗമായിട്ടും സീറ്റുകളൊന്നും ലഭിക്കാതെ ഇടതു പാര്‍ട്ടികള്‍

ബീഹാർ: ബീഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗമായിട്ടും സീറ്റുകളൊന്നും ലഭിക്കാതെ ഇടതു പാര്‍ട്ടികള്‍. ആര്‍.ജെ.ഡി. 20 സീറ്റിലും, കോണ്‍ഗ്രസ് 9 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. സി.പി.ഐ. സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുണ്ടാകുമെന്നു കരുതിയിരുന്ന, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ കനയ്യ കുമാറിനും പട്ടികയില്‍ ഇടംകണ്ടെത്താനായില്ല. ബഗുസാറൈ മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്ന്…