Sat. Nov 16th, 2024

കേന്ദ്ര സർക്കാരിന്റെ പക്ഷപാതപരമായ നിലപാടിനെ വിമർശിച്ച് വിജയ് മല്യ

ലണ്ടൻ : സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിമാനക്കമ്പനിയായ ജെറ്റ് എയർവേയ്സിനെ രക്ഷിക്കാൻ മോദി സർക്കാരും, പൊതുമേഖലാ ബാങ്കുകളും കാണിക്കുന്ന ഉദാരത തന്റെ കമ്പനിയായ കിംഗ് ഫിഷർ എയർലൈൻസിനോട് കാണിച്ചില്ലെന്ന പരാതിയുമായി ലണ്ടനിലേക്ക് രക്ഷപ്പെട്ട വിവാദ വ്യവസായി വിജയ് മല്യ രംഗത്ത്‌ വന്നു.…

മിസോറാമിൽ സമ്പൂർണ്ണ മദ്യ നിരോധനം

മിസോറാം: മദ്യം പൂർണ്ണമായും നിരോധിച്ചുകൊണ്ടുള്ള ബില്ല് മിസോറാം നിയമസഭ ഐകകണ്ഠ്യേന പാസ്സാക്കി. ഭരണത്തിൽ വന്നയുടനെ, മിസോ നാഷനൽ ഫ്രന്റ് അങ്ങനെയൊരു നിയമം പാസ്സാക്കുമെന്നു വാഗ്ദാനം നൽകിയിരുന്നു. ഈ നിയമം അനുസരിച്ച്, ഇതിലെ ആക്ടിന്റെയോ, ചട്ടങ്ങളുടെയോ നിബന്ധനകൾ അനുസരിച്ചു നൽകപ്പെടുന്ന, ലൈസൻസോ പെർമിറ്റോ…

ബി.​ഡി.​ജെ.​എ​സി​ന്‍റെ മൂ​ന്നു സീ​റ്റു​ക​ളി​ല്‍ സ്ഥാനാർത്ഥികളെ പ്ര​ഖ്യാ​പിച്ചു

കോ​ട്ട​യം: ബി.​ഡി.​ജെ.​എ​സി​ന് അ​നു​വ​ദി​ച്ച മൂ​ന്ന് സീ​റ്റു​ക​ളി​ൽ സ്ഥാ​നാ​ർഥിക​ളെ പ്ര​ഖ്യാ​പി​ച്ചു. ബി​ജു കൃ​ഷ്ണ​ൻ (ഇ​ടു​ക്കി), ത​ഴ​വ സ​ഹ​ദേ​വ​ൻ (മാ​വേ​ലി​ക്ക​ര), ടി.​വി ബാ​ബു (ആ​ല​ത്തൂ​ർ) എ​ന്നി​വ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ, വ​യ​നാ​ട് സീ​റ്റു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ ര​ണ്ടു ദി​വ​സ​ത്തി​ന​കം പ്ര​ഖ്യാ​പി​ക്കും.​ ചേ​ർ​ത്ത​ല​യി​ൽ വിളിച്ച് ചേര്‍ത്ത ​വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ബി.​ഡി.​ജെ.​എ​സ് അദ്ധ്യക്ഷന്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളിയാണ് സ്ഥാ​നാ​ർഥിക​ളെ…

സിനിമ നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ഷഫീർ സേട്ട് അന്തരിച്ചു

തൃശ്ശൂർ: പ്രമുഖ സിനിമ നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ഷഫീർ സേട്ട് (44) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് കൊടുങ്ങല്ലൂർ മോഡേൺ ഹോസ്പിറ്റലിൽവെച്ച്‌ ഇന്ന് വെളുപ്പിന് 2 മണിക്കായിരുന്നു അന്ത്യം. ഖബറടക്കം കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് വൈകീട്ട് 4.30 നാണ്.…

ലൂസിഫറിൽ സയീദ് മസൂദായി പൃഥ്വിരാജ്

കോട്ടയം: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിൽ പൃഥ്വിയും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കും. സയീദ് മസൂദ് എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇന്ന് പുറത്തിറങ്ങിയ സർപ്രൈസ് ക്യാരക്റ്റർ പോസ്റ്ററിലൂടെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. നേരത്തെ ലൂസിഫറിലെ…

പാവപ്പെട്ട കുടുംബങ്ങൾക്ക് വർഷത്തിൽ 72,000 രൂപ വീതം അക്കൗണ്ടിൽ ഉറപ്പാക്കുമെന്ന് രാഹുൽ; പരിഹാസവുമായി ബി.ജെ.പിയും, സി.പി.എമ്മും

ന്യൂഡൽഹി : കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ അധികാരത്തിൽ വന്നാൽ രാജ്യത്തെ പാവപ്പെട്ട കാർഷിക കുടുംബങ്ങൾക്ക് പ്രതിമാസം 12,000 രൂപ മിനിമം വരുമാനം നൽകുമെന്നും ഇത്തരത്തിൽ പ്രതിവർഷം 72000 രൂപ വരെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുമെന്നും രാഹുൽ ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് വാഗ്ദാനം.…

ചെന്നൈ സെന്‍ട്രല്‍ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച്‌ റിട്ട. ജസ്റ്റിസ് സി.എസ് കര്‍ണന്‍

ചെന്നൈ: കോടതിയലക്ഷ്യകേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നു ചര്‍ച്ചകളിലിടം നേടിയ റിട്ട. ജസ്റ്റിസ് സിഎസ് കര്‍ണന്‍ തിരഞ്ഞെടുപ്പില്‍ അങ്കം കുറിക്കാനൊരുങ്ങുന്നു. അദ്ദേഹം തന്നെ രൂപീകരിച്ച ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടി (എ.സി.ഡി.പി) സ്ഥാനാര്‍ത്ഥിയായി ചെന്നൈ സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.…

ബി.ജെ.പി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്

പട്‌ന: വിമത ബി.ജെ.പി നേതാവായ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്. തന്‍റെ സിറ്റിങ് സീറ്റായ ബിഹാറിലെ പട്‌ന സാഹിബില്‍ ഇത്തവണ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പി തീരുമാനിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി വിടാന്‍ ശത്രുഘ്‌നന്‍ സിന്‍ഹ തീരുമാനിച്ചത്. നേരത്തെ നരേന്ദ്രമോദിക്കെതിരായ കടുത്ത വിമര്‍ശനങ്ങളോടെയാണ്…

ജനാധിപത്യസംരക്ഷണം എന്ന കടമ

#ദിനസരികള് 708 ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജില്‍ പതിനേഴാം ലോകസഭ തിരഞ്ഞെടുപ്പിന്റെ പ്രസക്തിയെക്കുറിച്ച് സീതാറാം യെച്ചൂരി എഴുതുന്നു. “എന്തൊക്കെയായാലും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് ഇത്. എന്തുകൊണ്ടാണ് ഇതിങ്ങനെ പറയുന്നതെന്നോ? നമ്മുടെ ഭരണഘടന പാവനമായി പ്രതിഷ്ഠിച്ച മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ…

ലോക ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഇന്ത്യ 140 ആം സ്ഥാനത്ത്

ന്യൂ യോർക്ക്: ഐക്യ രാഷ്ട്ര സഭയുടെ ലോക ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഇന്ത്യ 140 ആം സ്ഥാനത്ത്. 156 രാജ്യങ്ങളാണ് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്. 2005-2008 മുതൽ ഉയർന്ന രീതിയിൽ താഴോട്ട് വന്നു കൊണ്ടിരിക്കുന്ന അഞ്ചു രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഏഴ് വർഷമായി മുന്നിലുണ്ടായിരുന്ന…