Wed. Sep 3rd, 2025

കേരളത്തില്‍ മുലപ്പാല്‍ ബാങ്ക് ആരംഭിക്കുന്നു

എറണാകുളം:   കേരളത്തിലും മുലപ്പാല്‍ ബാങ്ക് ആരംഭിക്കുന്നു. എറണാകുളം ജനറല്‍ ആശുപത്രിയിലും, തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലുമാണ് സംസ്ഥാനത്തെ ആദ്യത്തെ മുലപ്പാല്‍ ബാങ്കുകള്‍ ആരംഭിക്കുന്നത്. റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന മുലപ്പാല്‍ ബാങ്ക് ഓഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റോട്ടറി ഡിസ്ട്രിക്ട് 3201…

അസമില്‍ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ പതിനാലുകാരി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്

ഗുവാഹത്തി:   അസമില്‍ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ പതിനാലുകാരി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ദരാങ് ജില്ലയിലെ രൗമരി ഗ്രാമത്തിലെ നൂര്‍ നഹാര്‍ ബീഗം ആണ് ആത്മഹത്യ ചെയ്തത്. സര്‍ക്കാര്‍ പുറത്തു വിട്ട ദേശീയ പൗരത്വ രജിസ്റ്ററിന്റെ പുതിയ പട്ടികയിലും…

ഐ.സി.സി. റാങ്കിംഗില്‍ ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി

മാഞ്ചസ്റ്റർ:   ലോകകപ്പില്‍ അജയ്യരായി മുന്നേറുന്ന ഇന്ത്യയ്ക്ക് ഐ.സി.സി. റാങ്കിംഗില്‍ മുന്നേറ്റം. ലോകകപ്പ് തുടങ്ങുമ്പോൾ ഒന്നാം റാങ്കിലായിരുന്ന ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യ പുതിയ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യയുടെ മികച്ച പ്രകടനത്തിനൊപ്പം, ആതിഥേയരായ ഇംഗ്ലണ്ടിന്റെ മോശം പ്രകടനവും പുതിയ റാങ്കിംഗില്‍ പ്രതിഫലിച്ചു.…

ഹരിയാനയിലെ കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരി അജ്ഞാതന്റെ വെടിയേറ്റു മരിച്ചു

ഫരീദാബാദ്:   ഹരിയാനയിലെ കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരി അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. ഡല്‍ഹിയ്ക്ക് സമീപം ഇന്നു രാവിലെയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം. ഫരീദാബാദ് സെക്ടര്‍ 9 ലെ ജിമ്മില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ കാറിലെത്തിയ നാല്‍വര്‍സംഘം ചൗധരിക്കു നേരെ നിറയൊഴിക്കുകയായിരുന്നു. പത്തു…

തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാന കൊലപാതകം

മേട്ടുപ്പാളയം:   ദളിത് യുവതിയെ വിവാഹം ചെയ്തതിന് ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ മേട്ടുപാളയത്താണ് സംഭവം നടന്നത്. ദുരഭിമാനക്കൊലപാതകം ആണെന്നാണ് നിഗമനം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് പത്രമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. തൊഴിലാളി മേട്ടുപ്പാളയം വള്ളിപ്പാളയം…

ലാന്‍ഡിങ്ങിനിടെ വിമാനത്തിന് തീപിടിച്ചു; രണ്ടു പേര്‍ മരിച്ചു

പശ്ചിമ സൈബീരിയ:   ലാന്‍ഡിങ്ങിനിടെ വിമാനത്തിന് തീപിടിച്ചു. അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. അടിയന്തര ലാന്‍ഡിങ്ങിനിടെ റഷ്യന്‍ നിര്‍മിത എഎന്‍ 24 വിമാനത്തിനാണ് തീപിടിച്ചത്. പശ്ചിമ സൈബീരിയയിലാണ് അപകടം. മരിച്ചവര്‍ രണ്ടു പേരും വിമാനത്തിന്റെ പൈലറ്റുമാരാണെന്നും നിരവധിപേര്‍ക്ക് പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 43…

തട്ടിപ്പുകേസില്‍ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

സ്വിറ്റ്സര്‍ലന്‍ഡ്:   പഞ്ചാബ് നാഷനല്‍ ബാങ്കില്‍(പി.എന്‍.ബി.) നിന്ന് 11,346 കോടി രൂപയുടെ തട്ടിപ്പു നടത്തിയ വജ്രവ്യാപാരി നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാരാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ഥന അനുസരിച്ചാണ് അക്കൗണ്ട് മരവിപ്പിക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡ് തയ്യാറായത്. നാലു…

സിറോ മലബാര്‍ സഭയുടെ അദ്ധ്യക്ഷനായി വീണ്ടും മാര്‍ ജോര്‍ജ് ആലഞ്ചേരി ചുമതലയേറ്റു

എറണാകുളം:   സിറോ മലബാര്‍ സഭയുടെ അദ്ധ്യക്ഷനായി വീണ്ടും മാര്‍ ജോര്‍ജ് ആലഞ്ചേരി ചുമതലയേറ്റു. എറണാകുളം- അങ്കമാലി അതിരൂപതയുടെ അധ്യക്ഷനായി വത്തിക്കാന്‍ പുതിയ ഉത്തരവ് ഇറക്കി. അപ്പൊസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പദവി ഒഴിയാന്‍ ഫാദര്‍ മനത്തോടത്തിന് നിര്‍ദ്ദേശം ലഭിച്ചു. ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട…

ആസാമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് 1.02 ലക്ഷം പേര്‍ കൂടി പുറത്ത്

ഗുവാഹത്തി:   ആസാമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ (എന്‍.ആര്‍.സി.) നിന്ന് 1.02 ലക്ഷം പേര്‍ കൂടി പുറത്തായി. കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ കരടു പട്ടികയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാണ് ഒരു ലക്ഷം ആളുകളെക്കൂടി പുറത്താക്കിയത്. പട്ടികയില്‍ നിന്ന് പുറത്തായവരെ കത്തിലൂടെ വിവരം അറിയിക്കും.…

അന്തസ്സംസ്ഥാന ബസ്സുകളുടെ പണിമുടക്ക്; കെ.എസ്.ആര്‍.ടി.സി. ബസ്സുകളിൽ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

എറണാകുളം:   കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ പണിമുടക്ക് തുടരുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ബംഗളൂരുവിലേക്കുളള ശരാശരി യാത്രക്കാരുടെ എണ്ണത്തില്‍ ഇരട്ടിയിലധികമാണ് വര്‍ദ്ധന. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടി കേരള കര്‍ണ്ണാടക ആര്‍.ടി.സികള്‍ അമ്പതോളം…