Wed. Sep 3rd, 2025

ബോംബ് ഭീഷണി: എയര്‍ ഇന്ത്യ വിമാനം ലണ്ടനില്‍ ഇറക്കി

ലണ്ടൻ:   ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ലണ്ടനില്‍ ഇറക്കി. ലണ്ടനിലെ സ്റ്റാന്‍സ് സ്റ്റഡ് വിമാനത്താവളത്തിലാണ് വിമാനം മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇറക്കിയത്. ബ്രിട്ടീഷ് സമയം രാവിലെ പത്ത് മണിയോടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണിയുള്ളതായി ബ്രിട്ടീഷ്…

ജയില്‍ ചാടിയ വനിതാ തടവുകാരെ പിടികൂടി

തിരുവനന്തപുരം:   ജയില്‍ ചാടിയ വനിതാ തടവുകാരെ പിടികൂടി. അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് തടവു ചാടിയ വര്‍ക്കല സ്വദേശി സന്ധ്യ, കല്ലറ സ്വദേശി ശില്പ എന്നിവരെയാണ് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ പാലോട് അടപ്പുപാറയില്‍നിന്നാണ് ഇവര്‍ പിടിയിലായത്. റൂറല്‍ എസ്.പി.…

സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ ഇന്ന് സമരം നടത്തുന്നു

കോഴിക്കോട്:   സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ ഇന്ന് സമരം നടത്തുന്നു. ശമ്പള പരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. രാവിലെ പത്തു മുതല്‍ പതിനൊന്നു വരെ ഒരു മണിക്കൂറാണ് സമരം. അത്യാഹിത സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കുമെന്ന് കെ.ജി.എം.സി.ടി.എ…

അയോഗ്യനാക്കണമെന്ന കോണ്‍ഗ്രസ്സിന്റെ പരാതിയില്‍ വിശദീകരണവുമായി അല്‍പേഷ് താക്കൂര്‍ എം.എല്‍.എ.

അഹമ്മദാബാദ്:   പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച അല്‍പേഷ് താക്കൂറിനെ എം.എല്‍.എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്ന കോണ്‍ഗ്രസ്സിന്റെ പരാതിയില്‍ വിശദീകരണവുമായി അല്‍പേഷ് താക്കൂര്‍. താന്‍ ഇപ്പോഴും കോണ്‍ഗ്രസ് അംഗം തന്നെയാണെന്നും പാര്‍ട്ടി പദവികളില്‍ നിന്നാണ് ഒഴിഞ്ഞതെന്നും താക്കൂര്‍ പറഞ്ഞു. തന്റെ രാജി തെളിയിക്കുന്ന…

പ്രയാണങ്ങള്‍, തുടര്‍ച്ചകള്‍!

#ദിനസരികള്‍ 802 പഴയ പുസ്തകങ്ങള്‍ക്കിടയില്‍ കൌതുകംകൊണ്ട് വെറുതെ പരതി നോക്കുകയായിരുന്നു ഞാന്‍. പല തവണ വായിച്ചതും ഇനിയും വായിച്ചു തീരാത്തതും ഇനിയൊരിക്കലും വായിക്കാന്‍ സാധ്യതയില്ലാത്തതുമായ പുസ്തകങ്ങളുടെ ശേഖരം. പലതും ദ്രവിച്ചിരിക്കുന്നു. ചിലതിന്റെയൊക്കെ പേജുകള്‍ കീറിയിരിക്കുന്നു. പക്ഷേ കൂടുതല്‍ പുസ്തകങ്ങളും പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്നു.…

ജി.എസ്.ടി. നല്‍കുന്ന ബിസിനസ്സുകള്‍ക്ക് ഇനി മുതല്‍ ‘റിസ്‌ക് സ്‌കോര്‍’ കൂടി നല്കാന്‍ പദ്ധതിയിട്ട് കേന്ദ്ര റവന്യൂ വകുപ്പ്

ന്യൂഡൽഹി:   ജി.എസ്.ടി. നല്‍കുന്ന ബിസിനസുകള്‍ക്ക് ഇനി മുതല്‍ ‘റിസ്‌ക് സ്‌കോര്‍’ കൂടി നല്കാന്‍ കേന്ദ്ര റവന്യൂ വകുപ്പ് പദ്ധതിയിടുന്നു. ഈ സ്‌കോറിന്റെ അടിസ്ഥാനത്തിലായിരിക്കും ഒരു ബിസിനസ് എത്രമാത്രം കര്‍ശനമായ ഓഡിറ്റിംഗ് നേരിടണമെന്ന് അധികൃതര്‍ തീരുമാനിക്കുക. എപ്പോഴെങ്കിലും നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിലോ…

മണി ചെയിന്‍ തട്ടിപ്പ് തടയാന്‍ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:   മണി ചെയിന്‍ തട്ടിപ്പ് തടയാന്‍ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികള്‍ തട്ടിപ്പിന് ഇരയാകുന്നത് തടയാന്‍ വിദ്യാഭ്യാസ വകുപ്പും പൊലീസും ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചോദ്യോത്തരവേളയില്‍ മോന്‍സ് ജോസഫിന്റെ അടിയന്തിര ചോദ്യത്തിനുള്ള മറുപടിയായാണ്…

സ്വകാര്യ ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണ് മരിച്ചെന്ന് കുടുംബത്തിന്റെ ആരോപണം

എറണാകുളം:   തവണ മുടങ്ങിയതിന്റെ പേരില്‍ സ്വകാര്യ ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണ് മരിച്ചെന്ന് കുടുംബത്തിന്റെ ആരോപണം. കൊച്ചി ഏലൂരിലാണ് ബാങ്കിന്റെ ജീവനക്കാര്‍ എത്തിയതോടെ പരിസ്ഥിതി പ്രവര്‍ത്തകനായ വടശ്ശേരി ജോസി കുഴഞ്ഞു വീണു മരിച്ചത്. മകന്റെ പേരില്‍…

സാള്‍ട്ട് ആന്‍ഡ് പെപ്പറിന് രണ്ടാംഭാഗമൊരുങ്ങുന്നു

സാള്‍ട്ട് ആന്‍ഡ് പെപ്പറിന് രണ്ടാംഭാഗമൊരുങ്ങുന്നു. ‘ബ്ലാക്ക് കോഫി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ബാബുരാജ് എന്നതാണ് പ്രത്യേകത. ലാല്‍, ശ്വേതാ മേനോന്‍, ബാബുരാജ്, മൈഥിലി എന്നിവരെക്കൂടാതെ ഒവിയ, ലെന, രചന നാരായണന്‍കുട്ടി എന്നിവരും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും ബാബുരാജിന്റേതാണ്. സാള്‍ട്ട്…

തടവുകാരികള്‍ ജയില്‍ ചാടിയ സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി

തിരുവനന്തപുരം:   അട്ടക്കുളങ്ങര ജയിലില്‍ തടവുകാരികള്‍ ജയില്‍ ചാടിയ സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ തടവുകാര്‍ ജയില്‍ ചാടുന്നത് ആദ്യ സംഭവമാണ്. തടവുകാര്‍ക്ക് ജയിലില്‍ അമിത സ്വാതന്ത്ര്യം നല്‍കിയെന്നും ഉത്തരവാദികളായ…