Thu. May 22nd, 2025

ജമ്മു കശ്മീരില്‍ വില്ലേജ് ഡിഫന്‍സ് ഗാര്‍ഡ് അംഗങ്ങളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

  ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ വില്ലേജ് ഡിഫന്‍സ് ഗാര്‍ഡ് (വിഡിജി) അംഗങ്ങളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ‘കശ്മീര്‍ കടുവകള്‍’ എന്ന് വിളിക്കപ്പെടുന്ന ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ ഒരു വിഭാഗം സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. രണ്ടുപേരെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപ്പോയത്. മൃതദേഹങ്ങളുടെ…

ഭരണത്തില്‍ പങ്കാളിത്തം നല്‍കാമെന്ന് വിജയ്; വേണ്ടെന്ന് സിപിഎം

  ചെന്നൈ: സഖ്യത്തിന് തയ്യാറായാല്‍ അധികാരത്തിലെത്തുമ്പോള്‍ ഭരണത്തില്‍ പങ്കാളിത്തം നല്‍കാമെന്ന തമിഴക വെട്രി കഴകം നേതാവ് വിജയ്യുടെ വാഗ്ദാനംതള്ളി സിപിഎം. അധികാരത്തിലെത്തിയാല്‍ എന്തെല്ലാം ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കില്‍ അംഗീകരിക്കാന്‍ സാധിക്കുമായിരുന്നുവെന്നും എന്നാല്‍, ഇത്തരത്തിലുള്ള വാഗ്ദാനം തെറ്റായ നടപടിയാണെന്നും സിപിഎം സംസ്ഥാന…

‘ഞാന്‍ ബിസിനസ് വിരുദ്ധനല്ല, കുത്തക വിരുദ്ധന്‍’; രാഹുല്‍ ഗാന്ധി

  ന്യൂഡല്‍ഹി: ബിജെപി ആരോപിക്കുന്നതുപോലെ താന്‍ ബിസിനസ് വിരുദ്ധന്‍ അല്ലെന്നും മറിച്ച് കുത്തക വിരുദ്ധനാണെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യഥാര്‍ഥ ഈസ്റ്റ് ഇന്ത്യാ കമ്പനി 150 വര്‍ഷങ്ങള്‍ക്കുമുമ്പ് പുറപ്പെട്ടുപോയെന്നും എന്നാല്‍ അത് സൃഷ്ടിച്ച ഭയം പുതിയ ഇനം കുത്തകാവകാശികളായി തിരിച്ചെത്തിയെന്നും…

മേപ്പാടിയില്‍ പുഴുവരിച്ച അരി; റവന്യൂ വകുപ്പിന് വീഴ്ചയില്ലെന്ന് മന്ത്രി

  കല്‍പ്പറ്റ: മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് പുഴുവരിച്ച അരി വിതരണം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി റവന്യൂ മന്ത്രി കെ രാജന്‍. റവന്യൂ വകുപ്പ് നല്‍കിയ ഒരു കിറ്റില്‍പ്പോലും യാതൊരു കേടുപാടുമില്ലെന്നും ഇത് പകല്‍ പോലെ വ്യക്തമാണെന്നും ആര്‍ക്ക് വീഴ്ചപറ്റിയാലും ഇത്…

വയനാട് രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

  കല്‍പറ്റ: വയനാട് തോല്‍പ്പെട്ടിയില്‍നിന്ന് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി. തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡാണ് കിറ്റുകള്‍ പിടികൂടിയത്. വോട്ടെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സംഭവം. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശശികുമാര്‍ തോല്‍പ്പെട്ടിയുടെ വീടിനോട് ചേര്‍ന്ന…

ഗോധ്ര കൂട്ടക്കൊല പ്രമേയമായ ‘സബര്‍മതി റിപ്പോര്‍ട്ട്’; വധഭീഷണിയുണ്ടെന്ന് വിക്രാന്ത് മാസി

  മുംബൈ: 2002ലെ ഗോധ്ര കൂട്ടക്കൊലയെ ആസ്പദമാക്കി ഏക്താ കപൂര്‍ നിര്‍മിക്കുന്ന ‘സബര്‍മതി റിപ്പോര്‍ട്ടിന്റെ’ പേരില്‍ തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് നടന്‍ വിക്രാന്ത് മാസി. സോഷ്യല്‍ മീഡിയയിലൂടെയാണ് വധഭീഷണി ഉയരുന്നത്. വസ്തുതകളെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കുന്നതെന്നും വധഭീഷണിയില്‍ ആശങ്കയില്ലെന്നും താരം പറഞ്ഞു. ”എനിക്കെതിരെ…

ഷാരൂഖ് ഖാന് വധഭീഷണി; വൈ പ്ലസ് സുരക്ഷയൊരുക്കി പോലീസ്

  മുംബൈ: നടന്‍ സല്‍മാന്‍ ഖാന് പിന്നാലെ ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെയും വധഭീഷണി. ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. 50 ലക്ഷം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഭീഷണി. ചത്തീസ്ഗഡിലെ റായ്പൂരില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയത്. ഫൈസാന്‍ എന്ന് പരിജയപ്പെടുത്തിയ വ്യക്തിയാണ്…

കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനം; മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം

  കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസില്‍ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. തീവ്രവാദ സംഘടനയായ ബേസ്മൂവ്മെന്റിന്റെ പ്രവര്‍ത്തകരായ മധുര ഇസ്മായില്‍പുരം സ്വദേശി അബ്ബാസ് അലി (31), മധുര മീനാക്ഷി അമ്മന്‍ നഗര്‍ കെ പുതൂര്‍…

സല്‍മാന്‍ ഖാനെതിരേ വധഭീഷണി; രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍

  ബെംഗുളുരു: ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരേ വധഭീഷണി മുഴക്കി പണം തട്ടാന്‍ ശ്രമിച്ചയാള്‍ കര്‍ണാടകയില്‍ പിടിയില്‍. പോലീസ് നടത്തിയ അന്വേഷണത്തില്‍ കര്‍ണാടകയിലെ ഹാവേരിയില്‍ നിന്നാണ് ബിക്കാറാം ബിഷ്ണോയി എന്നയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒരുമാസമായി ഇവിടെ താമസിച്ചുവരികയായിരുന്നു. 32 കാരനായ…

സുരേഷ് ഗോപിക്ക് അഭിനയിക്കാന്‍ കേന്ദ്രത്തിന്റെ അനുമതിയില്ലെന്ന് റിപ്പോര്‍ട്ട്

  തിരുവനന്തപുരം: കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്ക് സിനിമാ അഭിനയം തുടരാന്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയില്ലെന്ന് റിപ്പോര്‍ട്ട്. പ്രതിഫലം ലഭിക്കുന്ന മറ്റു ജോലികളില്‍ ഏര്‍പ്പെടുന്നതിന് മന്ത്രിമാര്‍ക്ക് വിലക്കുണ്ട്. സിനിമകളില്‍ അഭിനയിക്കാന്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്ന നടന്‍ ഇതുസംബന്ധിച്ച് അനുമതി തേടിയിരുന്നതായാണ് വിവരം.…