Fri. Sep 12th, 2025

കോണ്‍ഗ്രസ്സ് എമ്മിലെ അഭിപ്രായ ഭിന്നത, കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റി വെച്ചു

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. കേരള കോണ്‍ഗ്രസ് എമ്മിലെ അഭിപ്രായഭിന്നത കണക്കിലെടുത്ത് കോണ്‍ഗ്രസ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ ക്വാറം തികയാത്തത് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് . നാളെ ക്വാറം തികഞ്ഞില്ലെങ്കിലും തെരഞ്ഞെടുപ്പ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കേരള കോണ്‍ഗ്രസിന്…

തിരുനൽ‌വേലി മുൻ മേയർ കുത്തേറ്റു മരിച്ച നിലയിൽ

തിരുനെൽവേലി: തിരുനെൽവേലി മുൻ മേയർ എം. ഉമ മഹേശ്വരിയെയും മറ്റു രണ്ടു പേരെയും മേലെപാളയത്തിലെ വീട്ടിൽ അജ്ഞാത സംഘം ചൊവ്വാഴ്ച കുത്തിക്കൊലപ്പെടുത്തി. മേയറും, ഭർത്താവ് മുരുകശങ്കർ (72), വീട്ടുജോലിക്കാരി മാരി (50) എന്നിവരുമാണു മരിച്ചത്. ഡി‌.എം‌.കെ. വനിതാവിഭാഗം പ്രവർത്തകയായ മഹേശ്വരി തിരുനെൽവേലിയിലെ…

എം.വിന്‍സെന്റ് എം.എല്‍.എയുടെ ശബരിമല വിശ്വാസ സംരക്ഷണ ബില്ലിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു

തിരുവനന്തപുരം: ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിനുള്ള എം.വിന്‍സെന്റ് എം.എല്‍.എ.യുടെ സ്വകാര്യബില്ലിന് അനുമതിയില്ല. വിശ്വാസ സംരക്ഷണം തടയണമെന്ന ബില്ലിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബില്ലിന് സ്പീക്കര്‍ അനുമതി നിഷേധിച്ചത്.ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകളുടെ പ്രവേശനം വിലക്കുന്നത് സംബന്ധിച്ചുള്ള അനൗദ്യോഗിക ബില്ലാണ് എം.വിന്‍സെന്റ് കൊണ്ടുവന്നത്.…

ജനാധിപത്യവും, സത്യസന്ധതയും, കർണ്ണാടകയിലെ ജനങ്ങളും പരാജയപ്പെട്ടുവെന്നു രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോൺഗ്രസ് – ജെ.ഡി.എസ്. സഖ്യത്തെ അധികാരത്തിലേക്കുള്ള പാതയിൽ ഒരു തടസ്സമായി കണ്ടവരുടെ അത്യാഗ്രഹം ജയിച്ചപ്പോൾ ജനാധിപത്യവും സംസ്ഥാനത്തെ ജനങ്ങളുമാണ് പരാജയപ്പെട്ടതെന്നു കർണ്ണാടക സർക്കാരിന്റെ പതനത്തിന്റെ ഏതാനും മണിക്കൂറുകൾക്കു ശേഷം കോൺഗ്രസ് രാഹുൽ ഗാന്ധി പറഞ്ഞു. 14 മാസത്തെ ഭരണത്തിനു ശേഷം,…

ബി.ജെ.പിയ്ക്കെതിരെ മുന്നറിയിപ്പുമായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: കർണ്ണാടകയിലെ 14 മാസം പ്രായമായ കോൺഗ്രസ്-ജെ.ഡി.എസ്. മതേതര സർക്കാർ തകർന്നതിനെ തുടർന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര ചൊവ്വാഴ്ച ഭരണകക്ഷിയായ ബി.ജെ.പിയ്ക്കെതിരെ ആഞ്ഞടിച്ചു. “എല്ലാം വാങ്ങാൻ കഴിയില്ല” എന്ന് ബി.ജെ.പിക്കാർ ഒരു ദിവസം കണ്ടെത്തുമെന്ന് ട്വീറ്റു ചെയ്യുകയും ചെയ്തു.…

ഹൈക്കോടതി ജഡ്ജിയ്ക്കെതിരെ അനാവശ്യ ആരോപണം: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ നോട്ടീസ്

കൊച്ചി:   ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച്‌ മാധ്യമങ്ങള്‍ക്കു കത്തെഴുതിയത് കോടതി അലക്ഷ്യമാണെന്നു കാണിച്ച്, പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ നോട്ടീസ് നൽകി. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി അഡ്വ. എസ് അശ്വകുമാര്‍ നൽകിയ ഹർജി പരിഗണിച്ച്…

കര്‍ണ്ണാടകയും സുപ്രിംകോടതിയുടെ ഇടപെടലുകളും!

#ദിനസരികള്‍ 827   കര്‍ണ്ണാടകയില്‍ വിശ്വാസപ്രമേയത്തിന് ആവശ്യമായ പിന്തുണ ലഭിക്കാത്തതിനെത്തുടര്‍ന്ന് കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവെച്ചു. തൊണ്ണൂറ്റിയൊമ്പത് പേര്‍ കുമാരസ്വാമിക്ക് അനുകൂലമായും 105 പേര്‍ പ്രതികൂലമായും വോട്ടു ചെയ്തു. അങ്ങനെ രണ്ടുമൂന്നാഴ്ചക്കാലമായി സംസ്ഥാനത്ത് തുടര്‍ന്നു പോന്ന അനിശ്ചിതാവസ്ഥയ്ക്കും വിരാമമായി. ഹീനമായ…

വിവരാവകാശ നിയമത്തിനു ചരമ ഗീതം കുറിച്ച് കേന്ദ്ര സർക്കാരിന്റെ നിയമ ഭേദഗതി

ന്യൂഡൽഹി : അധികാര തുടർച്ച ലഭിച്ച മോദി സർക്കാർ ഭരണത്തിന്റെ ആദ്യ നാളുകളിൽ തന്നെ തങ്ങളുടെ ഏകാധിപത്യ പ്രവണതകൾ പുറത്തെടുക്കുന്നതിന്റെ സൂചനകൾ വന്നുതുടങ്ങി. അതിന്റെ ആദ്യപടിയായാണ് സാധാരണക്കാരന്റെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനുള്ള കച്ചിത്തുരുമ്പായ വിവരാവകാശ നിയമത്തിന്റെ ചിറകുകൾ അരിയുന്ന നിയമ ഭേദഗതി…

ചൈത്ര തെരേസ ജോൺ ഇനി ഭീകരവിരുദ്ധ സേനാമേധാവി

തിരുവനന്തപുരം: ഭീകരവിരുദ്ധ സേനയുടെ മേധാവിയായി, എസ്.പി. ചൈത്ര തെരേസ ജോണിനെ സര്‍ക്കാര്‍ നിയമിച്ചു. 2015 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥയായ ചൈത്ര തെരേസ ജോണ്‍, ഭീകരവിരുദ്ധ സേനയുടെ മേധാവിയാകുന്ന സംസ്ഥാനത്തെ ആദ്യ വനിതയാണ്. മെഡിക്കല്‍ കോളേജിനെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് ചില സി.പി.എം. യൂത്ത്…

ഉത്തരകൊറിയൻ തിരഞ്ഞെടുപ്പിൽ 99.98% പോളിംഗ്

സോൾ: അതിശയിക്കണ്ട, ഉത്തരകൊറിയൻ പ്രാദേശിക തിരഞ്ഞെടുപ്പിൽ 99.98% ജനപിന്തുണ നേടി ഒരുവട്ടംകൂടി കമ്മ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്നിന്റെ വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയ അവിടെ വിജയിച്ചിരിക്കുന്നു. കെ.സി.എൻ.എ. എന്ന ന്യൂസ് ഏജൻസിയാണ് ഈ വിവരം പുറത്തു വിട്ടത്. 99.99% പോളിങ്ങായിരുന്നു…