Sat. Sep 13th, 2025

ബോയിങ് വിമാന നിര്‍മ്മാണക്കമ്പനിയ്ക്ക് ചരിത്രനഷ്ടം

ബോയിങ് വിമാന നിര്‍മ്മാണക്കമ്പനി ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തി. കമ്പനിയുടെ രണ്ടാം പാദത്തിലെ നഷ്ടം 290 കോടി ഡോളറാണ്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 220 കോടി രൂപ ലാഭം നേടിയിരുന്ന സ്ഥാനത്താണ് ഈ വന്‍ നഷ്ടം. ബോയിങ് മാക്‌സ് വിമാനങ്ങളുടെ…

ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടവർക്കും കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കും ഹജ്ജിനു ക്ഷണവുമായി സൗദി

സൗദി:   ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടവരെയും ഇരകളായവരുടെ ബന്ധുക്കളെയും ഹജ്ജിന് ക്ഷണിച്ച് സൗദി അറേബ്യ. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അതിഥികളായി 200 പേരാണ് സൗദിയിലെത്തുക. ഇവരുടെ യാത്രാ-താമസ ചെലവുകളും പൂര്‍ണ്ണമായി സല്‍മാന്‍ രാജാവ് വഹിക്കുമെന്നും ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണംനടന്ന…

കുതിരയോട്ട കമ്പക്കാരുടെ മഹാമേള ദുബായ് വേള്‍ഡ് കപ്പ് മാര്‍ച്ച് 28-ന്

ദുബായ്:   ലോകമെങ്ങുമുള്ള കുതിരയോട്ട കമ്പക്കാരുടെ മഹാമേളയായി വിശേഷിപ്പിക്കുന്ന ദുബായ് വേള്‍ഡ് കപ്പ് മാര്‍ച്ച് 28-ന് നടക്കും. ദുബായ് മെയ്ദാനിലെ റെയ്സ്‌കോഴ്‌സിലായിരിക്കും മത്സരങ്ങള്‍. ദുബായ് വേള്‍ഡ് കപ്പിന് മുന്നോടിയായി നടക്കാറുള്ള വിവിധ കുതിരയോട്ട മത്സരങ്ങളടങ്ങിയ ദുബായ് വേള്‍ഡ് കപ്പ് കാര്‍ണിവല്‍ ജനുവരി…

സുനന്ദ പുഷ്‌കറിന്റെ ജീവിതകഥ പുസ്തകരൂപത്തിൽ

ശശി തരൂരിന്റെ ഭാര്യ ആയിരുന്ന, അന്തരിച്ച സുനന്ദ പുഷ്‌കറിന്റെ ജീവിതകഥ അടിസ്ഥാനമാക്കിയുള്ള പുസ്തകം പുറത്തിറങ്ങി. ‘ദി എക്സ്ട്രാഓര്‍ഡിനറി ലൈഫ് ആന്റ് ഡത് ഓഫ് സുനന്ദ പുഷ്‌കര്‍’ എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്. സുനന്ദ പുഷ്‌കറിന്റെ സഹപാഠിയും മാദ്ധ്യമ സുഹൃത്തുമായ സുനന്ദ മെഹ്തയാണ്…

ദേശീയപാത വികസനം: കേരളം 5400 കോടി രൂപ കിഫ്ബിയില്‍ നിന്നും നല്‍കും

തിരുവനന്തപുരം: ദേശീയപാത വികസനത്തിനു കേരളത്തിന്റെ വിഹിതം കിഫ്ബിയില്‍ നിന്നു നല്‍കാന്‍ ധാരണ. ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാനത്തോടു കേന്ദ്രം ആവശ്യപ്പെട്ട 5400 കോടി രൂപയാണ് കിഫ്ബിയില്‍ നിന്നു നല്‍കുന്നത്.ഇതു സംബന്ധിച്ച ഫയലില്‍ ധനമന്ത്രിയും മുഖ്യമന്ത്രിയും ഒപ്പിട്ടു. 20നു കിഫ്ബി…

മിസ്സൈൽ മനുഷ്യൻ: ഡോ. എ.പി.ജെ. അബ്ദുൾ കലാമിനെ ഓർമ്മിച്ച് രാജ്യം

മിസ്സൈൽ മനുഷ്യൻ എന്നറിയപ്പെട്ടിരുന്ന മുൻ രാഷ്ട്രപതി അബ്ദുൾ കലാം (എ.പി.ജെ.അബ്ദുൾ കലാം) വിട പറഞ്ഞിട്ട് ഇന്നേയ്ക്കു നാലു വർഷം. സ്വപ്നമെന്നത് രാത്രി ഉറക്കത്തിൽ കാണുന്നതല്ല, മറിച്ച് രാത്രിയിൽ ഉറങ്ങാൻ അനുവദിക്കാത്തതാണ് എന്നാണ് അദ്ദേഹം ലോകത്തോട് പറഞ്ഞത്. ചാച്ചാ കലാം എന്ന് കുട്ടികൾ…

ന്യൂനപക്ഷ ക്ഷേമത്തിന് മുന്‍തൂക്കം നല്‍കുന്ന ആന്ധ്രാ സര്‍ക്കാറിന്റെ വാര്‍ഷിക ബഡ്ജറ്റ്

ആന്ധ്ര: ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന വാര്‍ഷിക ബഡ്ജറ്റുമായി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍. ക്ഷേത്ര ഭാരാവാഹിത്വത്തിലും ചുമതലകളിലും സംസ്ഥാന ഇടപെടലുകളുണ്ടാകുമെന്നും ക്രൈസ്തവ മുസ്ലീം മതസംഘടനകള്‍ക്ക് യഥേഷ്ടം പ്രവര്‍ത്തിക്കാമെന്നും വ്യക്തമാക്കിയാണ് ധനമന്ത്രി നടപടികള്‍ പ്രഖ്യാപിച്ചത്. ധനമന്ത്രി ബുഗന രാജേന്ദ്രന്‍ അവതരിപ്പിച്ച…

അസം പ്രളയത്തിന്റെ ഉപഗ്രഹ വിവരങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കി ചൈന

ഡല്‍ഹി: അസം വെള്ളപ്പൊക്കത്തെ കുറിച്ചുള്ള ഉപഗ്രഹ വിവരങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കി ചൈന.ഉപഗ്രങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങളും മറ്റു വിവരങ്ങളുമാണ് ചൈന നല്‍കിയത്. ചൈനീസ് ഉപഗ്രഹമായ ഗാവോഫെന്‍-2 പകര്‍ത്തിയ ചിത്രങ്ങളും വിവരങ്ങളുമാണ് ജൂലൈ 18 ന് കൈമാറിയത്. ചൈനയെ കൂടാതെ ഫ്രാന്‍സ്, റഷ്യ തുടങ്ങി…

യെദ്യൂരപ്പ സര്‍ക്കാറിന് തിങ്കളാഴ്ച സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദ്ദേശം

കര്‍ണ്ണാടക: പുതുതായി അധികാരമേറ്റ യെദ്യൂരപ്പ സര്‍ക്കാറിന്റെ ഭൂരിപക്ഷം ജൂലൈ 31നുള്ളില്‍ തെളിയിക്കണമെന്ന് നിര്‍ദേശം. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗം ഉള്‍പ്പെടെ 225 അംഗ സഭയില്‍ 104 സീറ്റുകളാണ് ബി.ജെ.പിക്കുള്ളത്. നേരത്തെ കുമാരസ്വാമി സര്‍ക്കാറിനൊപ്പമുണ്ടായിരുന്ന രണ്ട് സ്വതന്ത്രര്‍ ഇതിനകം തന്നെ ബി.ജെ.പിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്.…

ഗര്‍ഭിണിയായ യുവതിക്ക് എച്ച്.ഐ.വി. രോഗിയുടെ രക്തം നല്‍കിയ കേസില്‍ നഷ്ടപരിഹാരം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ:   സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ഗര്‍ഭിണിയായ യുവതിക്ക് എച്ച്.ഐ.വി. രോഗിയുടെ രക്തം നല്‍കിയ കേസില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച് മദ്രാസ് ഹൈക്കോടതി. 25 ലക്ഷം രൂപയും വീടുമാണ് യുവതിക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ടത്. തമിഴ്‌നാട്ടിലാണ് 24 കാരിയായ യുവതിക്ക് എച്ച്.ഐ.വി.…