Mon. Apr 21st, 2025

ഡിജിറ്റല്‍ അറസ്റ്റ്; സ്ത്രീയില്‍നിന്ന് 58 ലക്ഷം രൂപ തട്ടിയെടുത്തു

  റായ്പൂര്‍: ഛത്തിസ്ഗഢ് റായ്പൂരില്‍ ഡിജിറ്റല്‍ അറസ്റ്റ് വഴി സ്ത്രീയില്‍നിന്ന് 58 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന സൈബര്‍ കുറ്റവാളികള്‍ സ്ത്രീയെ 72 മണിക്കൂര്‍ ‘ഡിജിറ്റല്‍ അറസ്റ്റില്‍’ ആക്കിയാണ് തുക കവര്‍ന്നത്. നവംബര്‍ മൂന്നിനും എട്ടിനും ഇടയിലാണ്…

മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചത് ടികെ ഹംസയുടെ കാലത്ത്; റഷീദലി ശിഹാബ് തങ്ങള്‍

  മലപ്പുറം: മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചത് താന്‍ ചെയര്‍മാനായിരുന്നപ്പോള്‍ അല്ലെന്ന് വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. സിപിഎം നേതാവ് ടികെ ഹംസ വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്നപ്പോള്‍ ആണ് നോട്ടീസ് അയച്ചതെന്നും റഷീദലി ശിഹാബ് തങ്ങള്‍…

ട്രംപിന്റെ വിശ്വസ്ത; ഇന്ത്യന്‍ വംശജ തുള്‍സി ഗബാര്‍ഡ് യുഎസ് ഇന്റലിജന്‍സ് ഡയറക്ടറാകും

  വാഷിങ്ങ്ടണ്‍: ജനപ്രതിനിധി സഭ മുന്‍ അംഗവും ഇന്ത്യന്‍ വംശജയുമായ തുള്‍സി ഗബാര്‍ഡിനെ പുതിയ ഇന്റലിജന്‍സ് മേധാവിയാക്കുമെന്ന് പ്രഖ്യാപിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നേരത്തെ ഡെമോക്രാറ്റിക് പാര്‍ട്ടി അനുയായി ആയിരുന്ന തുള്‍സി നിലവില്‍ ട്രംപിന്റെ വിശ്വസ്തയാണ്. ദേശീയ ഇന്റലിജന്‍സ്…

ബലാത്സംഗം ചെയ്യുമോ എന്ന ഭയം; സ്വയം കുത്തിമരിക്കാന്‍ തയ്യാറായി സുഡാനിലെ സ്ത്രീകള്‍

  ഖാര്‍ത്തൂം: ആഭ്യന്തര കലാപത്തില്‍ ദുരിതത്തിലായി സുഡാനിലെ സ്ത്രീകളും പെണ്‍കുട്ടികളും. റെയ്ഡ് എന്ന വ്യാജേന സൈനികര്‍ സ്ത്രീകളെ അതിക്രൂരമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുന്നതായും ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നു. ബലാത്സംഗം ചെയ്യുമെന്ന് സൈനികര്‍ ഭീഷണിപ്പെടുത്തിയാല്‍ സ്വയം കുത്തി മരിക്കണമെന്ന് ബന്ധുക്കളും…

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സംഘര്‍ഷം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

  തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സംഘര്‍ഷത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. നാവാമുകുന്ദ, മാര്‍ബേസില്‍ എന്നീ സ്‌കൂളുകളോട് സംഘര്‍ഷവുമായി ബന്ധപ്പെട്ട വിശദീകരണം തേടും. വിദ്യാഭ്യാസ വകുപ്പ്…

സംഘര്‍ഷം രൂക്ഷം; മണിപ്പൂരില്‍ 20 കമ്പനി അര്‍ധ സൈനികരെ കൂടി വിന്യസിച്ച് കേന്ദ്രം

  ന്യൂഡല്‍ഹി: സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ മണിപ്പൂരിലേക്ക് കൂടുതല്‍ സേനയെ അയച്ച് കേന്ദ്ര സര്‍ക്കാര്‍. 20 കമ്പനി അര്‍ധ സൈനിക വിഭാഗങ്ങളെയാണ് മണിപ്പൂരിലേക്ക് അയച്ചത്. എയര്‍ ലിഫ്റ്റ് ചെയ്ത് ഉടനടി വിന്യാസം പൂര്‍ത്തിയാക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. കഴിഞ്ഞ ഒരാഴ്ചക്കിടെ…

സര്‍ക്കാരില്‍ സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അതൃപ്തിയുണ്ട്; വിഡി സതീശന്‍

  പാലക്കാട്: രണ്ടാം പിണറായി സര്‍ക്കാരിനെക്കുറിച്ച് സിപിഎം നേതാക്കളിലും അണികളിലും അസംതൃപ്തിയുണ്ടെന്നും അത് യുഡിഎഫിന് വോട്ടായി മാറുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അതിന്റെ തെളിവാണ് ഇപിയുടെ പുസ്തകമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎമ്മില്‍ നിന്ന് നന്നായി വോട്ടുകിട്ടുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ചേലക്കരയിലും…

തന്റെ ബീജവും ഐവിഎഫ് ചികിത്സയും സൗജന്യമായി നല്‍കാം; ടെലിഗ്രാം സിഇഒ

  മോസ്‌കോ: റഷ്യന്‍ കോടീശ്വരനും ടെലിഗ്രാം സിഇഒയുമായി പാവല്‍ ദുറോവ് തന്റെ ബീജവും ഐവിഎഫ് ചികിത്സയും സൗജന്യമായി നല്‍കാമെന്ന വാഗ്ദാനവുമായി രംഗത്ത്. ബീജദാനത്തിലൂടെ നിരവധി കുട്ടികളുടെ ‘പിതാവായ’ ടെക് ബോസ് തന്റെ ബീജം സ്വീകരിക്കാന്‍ തയ്യാറുള്ള സ്ത്രീകള്‍ക്ക് സൗജന്യ ഐവിഎഫ് ചികിത്സ…

ഷൂട്ടിങ്ങിനായി വനഭൂമിയില്‍ നിന്ന് മരങ്ങള്‍ വെട്ടിമാറ്റി; ടോക്‌സിക്കിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കേസ്

  ബെംഗളൂരു: കന്നഡ താരം യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ‘ടോക്‌സിക്’ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കേസ്. ഷൂട്ടിങ്ങിനായി വനഭൂമിയില്‍ നിന്ന് മരങ്ങള്‍ വെട്ടിമാറ്റിയ സംഭവത്തിലാണ് കര്‍ണാടക വനം വകുപ്പ് കേസെടുത്തത്. നിര്‍മാതാവിന് പുറമേ മറ്റു രണ്ടുപേരേയും പ്രതിചേര്‍ത്തിട്ടുണ്ട്.…

ജഡ്ജിയാകാന്‍ ഭരണകര്‍ത്താക്കള്‍ക്ക് കഴിയില്ല; ബുള്‍ഡോസര്‍ രാജിന് തടയിട്ട് സുപ്രീം കോടതി

  ന്യൂഡല്‍ഹി: കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ കുറ്റക്കാരാണോ എന്ന് തീരുമാനിക്കേണ്ടത് കോടതികളും ജഡ്ജിമാരും ആണെന്ന് സുപ്രീം കോടതി. പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്ന ജഡ്ജിയാകാന്‍ ഭരണകര്‍ത്താക്കള്‍ക്ക് കഴിയില്ലെന്ന് ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, കെവി വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വിധിച്ചു. കേസുകളില്‍ ഉള്‍പ്പെട്ട…