Sun. Apr 20th, 2025

ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി; കരോലിന ലെവിറ്റിന്റെ പേര് നിര്‍ദേശിച്ച് ട്രംപ്

  വാഷിങ്ടണ്‍: പ്രചാരണ വിഭാഗം മേധാവി കരോലിന ലെവിറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി പ്രഖ്യാപിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകും 27 കാരിയായ കരോലിന ലെവിറ്റ്.…

ആത്മഹത്യാ ഭീഷണി; തിരുവനന്തപുരത്ത് വീണ്ടും ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം

  തിരുവനന്തപുരം: ആത്മഹത്യാ ഭീഷണിയുമായി വീണ്ടും ശുചീകരണ തൊഴിലാളികള്‍. തിരുവനന്തപുരത്ത് നഗരസഭാ കവാടങ്ങള്‍ക്ക് മുകളില്‍ കയറിയാണ് പ്രതിഷേധം. ശുചീകരണ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അധികൃതര്‍ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും നേരത്തേ നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്നുമാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. പെട്രോളുമായാണ് പ്രതിഷേധക്കാരുടെ ഭീഷണി. പ്രതിഷേധിക്കുന്ന ശുചീകരണ…

ഝാന്‍സിയിലെ മെഡിക്കല്‍ കോളജില്‍ തീപിടിത്തം; 10 കുഞ്ഞുങ്ങള്‍ പൊള്ളലേറ്റു മരിച്ചു

  ഝാന്‍സി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിബായ് മെഡിക്കല്‍ കോളജിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. നവജാത ശിശുക്കള്‍ക്കായുള്ള തീവ്രപരിചരണ വിഭാഗത്തില്‍ (എന്‍ഐസിയു) വെള്ളിയാഴ്ച രാത്രി 10.30ഓടെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു.…

കേന്ദ്ര അവഗണന; വയനാട്ടില്‍ ഈ മാസം 19ന് ഹര്‍ത്താല്‍

  കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് നേരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഈ മാസം 19ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് യുഡിഎഫ്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പുനരധിവാസം വൈകുന്ന സാഹചര്യത്തില്‍ ഇനിയും കൈയ്യും…

സാറെയ് കാലെ ഖാന്‍ ഇനി ബിര്‍സ മുണ്ട ചൗക്ക്

  ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സാറെയ് കാലെ ഖാന്‍ ചൗക്കിന്റെ പേര് മാറ്റി. ബിര്‍സ മുണ്ട ചൗക്ക് എന്നാണ് പുതിയ പേര്. ബിര്‍സ മുണ്ടയുടെ 150-ാം ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് കേന്ദ്ര നഗരവികസന മന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പ്രഖ്യാപനം നടത്തിയത്. ഡല്‍ഹി…

ലഭിച്ചത് 47.87 കോടി; കണക്കുകള്‍ പുറത്തുവിട്ട് റഹീം നിയമസഹായ സമിതി

  കോഴിക്കോട്: റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ച തുകയുടെ കണക്ക് പുറത്തുവിട്ട് നിയമസഹായ സമിതി. 47 കോടി 87 ലക്ഷം (47,87,65,347 കോടി) രൂപയാണ് ആകെ സഹായമായി ലഭിച്ചത്. അതില്‍ 36 കോടി 27…

ബിജെപി-എന്‍സിപി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച നടന്നത് അദാനിയുടെ വീട്ടില്‍; അജിത് പവാര്‍

  മുംബൈ: മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ ബിജെപിയെ വെട്ടിലാക്കി ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ തുറന്നുപറച്ചില്‍. 2019ല്‍ ഗൗതം അദാനിയുടെ വീട്ടില്‍ വച്ചാണ് ബിജെപി-എന്‍സിപി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച നടന്നതെന്നാണ് അജിത് പവാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചര്‍ച്ചകളില്‍ അമിത് ഷാ, ദേവേന്ദ്ര…

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; കുട്ടികള്‍ക്ക് ദാരുണാന്ത്യം

  ചെന്നൈ: എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ ചെന്നൈയില്‍ കുന്ദ്രത്തൂരിലാണ് സംഭവം. വിശാലിനി (ആറ്), സായ് സുധന്‍ (ഒരു വയസ്സ്) എന്നീ കുട്ടികളാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കളായ ഗിരിധരനും പവിത്രയും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ബാങ്ക് മാനേജറാണ്…

മുനമ്പം; ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവുമധികം ബുദ്ധിമുട്ടുക ഇടതുപക്ഷമെന്ന് കുഞ്ഞാലിക്കുട്ടി

  മലപ്പുറം: മുനമ്പം വിഷയത്തിന്റെ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവുമധികം ബുദ്ധിമുട്ടുക ഇടതുപക്ഷമാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഭൂ പ്രശ്‌നത്തിന്റെ പേരില്‍ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന നിലപാടിനെ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ‘വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന വിഷയമാണിത്. അത്…

പാലക്കാട് വ്യാജ വോട്ട്; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍

  പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തില്‍ വ്യാജ വോട്ട് ചേര്‍ത്തന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. പാലക്കാട് കലക്ടറാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. തഹസില്‍ദാര്‍ക്കാണ് അന്വേഷണ ചുമതല. തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നില്‍ക്കെ ഉയര്‍ന്ന ഏറ്റവും വലിയ ആരോപണമായിരുന്നു വ്യാജ വോട്ട്. മുന്നണികളെല്ലാം തന്നെ…