Wed. Jul 2nd, 2025

 

പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തില്‍ വ്യാജ വോട്ട് ചേര്‍ത്തന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. പാലക്കാട് കലക്ടറാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. തഹസില്‍ദാര്‍ക്കാണ് അന്വേഷണ ചുമതല.

തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നില്‍ക്കെ ഉയര്‍ന്ന ഏറ്റവും വലിയ ആരോപണമായിരുന്നു വ്യാജ വോട്ട്. മുന്നണികളെല്ലാം തന്നെ പരസ്പരം ആരോപണമുന്നയിച്ചതോടെ വിവാദം കത്തിപ്പടര്‍ന്നു.

ലോക്സഭാ തിരഞ്ഞെുപ്പ് കാലത്ത് പോലും മറ്റ് സ്ഥലങ്ങളില്‍ വോട്ടുള്ള ആളുകള്‍ക്ക് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് വോട്ടുണ്ട് എന്നതാണ് ഉന്നയിക്കപ്പെട്ട പ്രധാനപ്പെട്ട കാര്യം.

വിഷയത്തില്‍ സിപിഎം ഉള്‍പ്പടെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ അടുത്ത ദിവസം പിഎല്‍ഒമാരുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നാണ് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ നല്‍കുന്ന വിവരം.