Wed. Sep 24th, 2025

നവവധുവിന് മർദ്ദനം; കേസെടുക്കാതിരുന്ന പോലീസിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: നവവധു ഭർത്താവിന്റെ വീട്ടിൽ ക്രൂരമായ ഗാർഹികപീഡനത്തിന് ഇരയായെന്ന് പരാതി ലഭിച്ചിട്ടും കേസെടുക്കാതിരുന്ന പോലീസിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ വിശദ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സനും ജുഡീഷ്യൽ…

ആസ്തി മൂന്ന് കോടി, കാറില്ല, വീടില്ല; മോദിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്തുക്കളുടെ വിവരങ്ങൾ പുറത്ത്. വാരണാസിയില്‍ നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മോദിയുടെ ആകെയുള്ള സ്വത്ത് മൂന്ന് കോടി രൂപയാണെന്ന് നൽകിയിരിക്കുന്നത്. കൈവശം 52920 രൂപ പണമായും 2.85 കോടിയുടെ സ്ഥിരനിക്ഷേപവും ഉണ്ടെന്നും മോദി സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.…

രാജസ്ഥാനിലെ ഖനിയിൽ 14 ജീവനക്കാർ കുടുങ്ങി

ജയ്പൂർ: രാജസ്ഥാനിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ഖനിയിൽ ജീവനക്കാർ കുടുങ്ങി. സ്ഥാപനത്തിലെ വിജിലൻസ് സംഘത്തിലെ 14 ജീവനക്കാരാണ് കുടുങ്ങിയത്. ലിഫ്റ്റ് തകർന്ന് ജീവനക്കാർ ഖനിയിൽ കുടുങ്ങുകയായിരുന്നു. ചൊവ്വാഴ്ച രാത്രി നീം കാ താനെ ജില്ലയിലെ കോലിഹാൻ ഖനിയിലാണ് സംഭവം നടന്നത്. ഖനിയിൽ…

‘എഫ്ഐആറുകള്‍ മെഡലുകൾ പോലെ’; വോട്ടർമാരുടെ ബുർഖ അഴിപ്പിച്ചുള്ള പരിശോധനയ്ക്കെതിരായ കേസിൽ മാധവി ലത

ഹൈദരബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ പോളിങ് ബൂത്തിൽ മുസ്ലീം വോട്ടർമാരുടെ ബുർഖ അഴിപ്പിച്ച് പരിശോധിച്ച സംഭവത്തിൽ പോലീസ് കേസെടുത്തതിന് പ്രതികരണവുമായി ബിജെപി സ്ഥാനാർത്ഥി മാധവി ലത. എഫ്ഐആറുകള്‍ തനിക്ക് മെഡലുകൾ പോലെയാണെന്നാണ് മാധവി ലത പറഞ്ഞത്. “വോട്ട് ചെയ്യാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രിസൈഡിങ്…

എല്‍ടിടിഇ നിരോധനം; അഞ്ച് വര്‍ഷത്തേക്ക് നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: എല്‍ടിടിഇയെ (ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം) നിരോധിച്ചത് അഞ്ച് വര്‍ഷത്തേക്ക് നീട്ടി കേന്ദ്ര സർക്കാർ. എല്‍ടിടിഇ അനുകൂലികള്‍ ഇന്ത്യാ വിരുദ്ധ പ്രചാരണം തുടരുന്നതായാണ് നിരോധനം നീട്ടികൊണ്ടുള്ള ഉത്തരവില്‍ കേന്ദ്രം വിശദീകരിക്കുന്നത്. രാജ്യത്തിന്റെ അഖണ്ഡതക്കും സുരക്ഷക്കുമെതിരായ പ്രവര്‍ത്തനങ്ങൾ എല്‍ടിടിഇ തുടരുന്നതിനാലാണ്…

പോക്സോ കേസിലെ അതിജീവിത മരിച്ച നിലയില്‍; മൃതദേഹം കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയില്‍

ഇടുക്കി: ഇരട്ടയാറിൽ പോക്സോ കേസിലെ അതിജീവിതയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തിൽ ബെൽറ്റ് മുറുകിയ നിലയിലായാണ് പതിനേഴുകാരിയുടെ മൃതദേഹം വീടിനുള്ളിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന സംശയത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ചൊവാഴ്ച്ച രാവിലെയാണ് അതിജീവിതയെ മരിച്ച നിലയിൽ അമ്മ കണ്ടത്. രണ്ടു…

ഭീമ കൊറേഗാവ് കേസ്: ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം

ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ വിചാരണത്തടവിൽ കഴിയുകയായിരുന്ന സാമൂഹ്യ പ്രവർത്തകൻ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം. വിചാരണ ഉടൻ അവസാനിക്കില്ലെന്ന് കണ്ടെത്തിയ കോടതി നവ്‌ലാഖയുടെ പ്രായം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് എം എം സുന്ദ്രേഷ്, എസ്‍ വി എം ഭാട്ടി എന്നിവരടങ്ങിയ…

ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറിലിടിച്ച് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി രോഗി മരിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ഡ്രൈവര്‍ അര്‍ജുനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് അര്‍ജുനെതിരെ കേസ്. പോലീസ് അര്‍ജുന്റെ മൊഴി രേഖപ്പെടുത്തും. ചൊവാഴ്ച്ച പുലർച്ചെ കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു…

ആലപ്പുഴയിൽ എച്ച് 1 എൻ 1 വ്യാപിക്കുന്നു

ആലപ്പുഴ: ജില്ലയിൽ എച്ച് 1 എൻ 1 പനി വ്യാപിക്കുന്നു. ഈ വർഷം ആലപ്പുഴയിൽ 35 എച്ച് 1 എൻ 1 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മതിയായ ചികിൽസ ലഭ്യമാണെന്നും ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രത മതിയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഏപ്രിൽ, മെയ്…

തൃശൂരിൽ ‘ആവേശം’ മോഡലിൽ ഗുണ്ടകളുടെ ആഘോഷം

തൃശൂർ: അടുത്തിടെ റിലീസായ ‘ആവേശം’ സിനിമ മോഡലിൽ തൃശൂരിൽ പാർട്ടി നടത്തി ഗുണ്ടാത്തലവൻ. നിരവധി കൊലപാതകക്കേസുകളിൽ പ്രതിയായ കുറ്റൂർ സ്വദേശി അനൂപാണ് പാർട്ടി നടത്തിയത്. ജയിലിൽ നിന്നിറങ്ങിയതിന്റെ ഭാഗമായിട്ടായിരുന്നു ആഘോഷം. രണ്ടാഴ്ച മുമ്പ് തൃശൂർ കൊട്ടേക്കാട് സ്വകാര്യ പാടശേഖരത്തിലാണ് ആഘോഷം നടത്തിയത്.…