25 C
Kochi
Wednesday, December 1, 2021
Home Authors Posts by Sunil Kumar

Sunil Kumar

145 POSTS 0 COMMENTS
video

കേരളത്തിനും വേണ്ടേ വനിത മുഖ്യമന്ത്രി?

കേരളത്തിലെ ഏതാണ്ട് എല്ലാ പാർട്ടികളും സ്ത്രീ- പുരുഷ തുല്യതക്കു വേണ്ടി വാദിക്കുന്നവരാണ്. കേരളത്തെക്കുറിച്ച് നമ്മൾ എപ്പോഴും അവകാശപ്പെടാറുള്ളത് പ്രബുദ്ധമെന്നും പുരോഗമനപരമെന്നുമാണ്. ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ- പുരുഷ തുല്യത, തൊഴിൽ, ഭക്ഷണം, വരുമാനം എല്ലാത്തിലും കേരളം മുന്നിലാണ് എന്നാണ് അവകാശവാദം. എന്നാൽ കാര്യത്തോടടുക്കുമ്പോൾ ഈ കേരള മോഡൽ ഒരു സോപ്പ്...
video

‘മെട്രോ മാൻ’ അടുത്ത മുഖ്യമന്ത്രി

അടുത്ത മുഖ്യമന്ത്രിയാകുമെന്ന് കരുതുന്ന പിണറായി വിജയനും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇത്തവണ മാറി നിൽക്കേണ്ടിവരും. നിയമസഭ തെരഞ്ഞെടുപ്പില്‍ എൽഡിഎഫും യുഡിഎഫും ജയിച്ചു വന്നാലും അവർക്ക് ഭരിക്കാൻ കഴിയില്ല. വെറുതെ പ്രതിപക്ഷത്ത് എംഎൽഎമാരായി ഇരിക്കാമെന്ന് മാത്രം.കാരണം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ...
video

ബിജെപിയെ തോൽപ്പിക്കാൻ കർഷകർ

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ബിജെപിയെ തോൽപ്പിക്കാൻ കർഷക സംഘടനകൾ പ്രചാരണം നടത്തും. കർഷക സമരം മൂന്ന് മാസം പിന്നിട്ടിട്ടും പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് വോട്ടർമാർക്കിടയിൽ ബിജെപിയുടെ 'തനിനിറം' തുറന്നുകാട്ടാൻ തീരുമാനിച്ചതെന്ന് കർഷക നേതാക്കൾ പറയുന്നു.പൊലീസിനെ ഉപയോഗിച്ചും വ്യാജ പ്രചാരണങ്ങൾ നടത്തിയും സമരം അടിച്ചമർത്താൻ കേന്ദ്ര സര്‍ക്കാര്‍...
video

ഒരു കാൽ കോൺഗ്രസിൽ, മറ്റേത് ബിജെപിയിൽ?

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുഡിഎഫും പരാജയപ്പെട്ടാല്‍ വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പറയുന്നു. കോണ്‍ഗ്രസ് ഇല്ലാതായാല്‍ പ്രവര്‍ത്തകരുടെ മുന്നിലുള്ള ഏക സാധ്യത ബിജെപി മാത്രമാണ്. സിപിഐഎമ്മിനെ രാഷ്ട്രീയ എതിരാളിയായി മനസില്‍ പ്രതിഷ്ഠിച്ചതുകൊണ്ടാണ് അതെന്നുമാണ് സുധാകരന്‍ പറയുന്നത്. കെപിസിസി അദ്ധ്യക്ഷനാക്കി...
video

‘മനുസ്മൃതി’യിലേക്ക് മടങ്ങുമോ കോടതികൾ?

16 വയസുള്ള പെൺകുട്ടിയെ വീട്ടിൽ കയറി പല തവണ ബലാത്സംഗം ചെയ്ത ക്രിമിനലിനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചോദിച്ചത് നിങ്ങൾക്ക് അവളെ വിവാഹം ചെയ്യാമോ എന്നാണ്. മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ മോഹിത് സുഭാഷ് ചവാനോടുള്ള ചീഫ്...
video

മുന്നണികൾക്ക് ജീവന്മരണ പോരാട്ടം

ഏപ്രില്‍ ആറിന് കേരളത്തില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഭരണപക്ഷമായ എല്‍ഡിഎഫിനും പ്രതിപക്ഷത്തുള്ള യുഡിഎഫിനും ജീവന്മരണ പോരാട്ടമാണ്. നിലവില്‍ ഒരു എംഎല്‍എ മാത്രമുള്ള ബിജെപിക്ക് സീറ്റ് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ കേരളത്തില്‍ പ്രസക്തിയുണ്ടാകൂ.ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്, പ്രത്യേകിച്ച് സിപിഎമ്മിന് അധികാരം അവശേഷിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. കുത്തകയായിരുന്ന പശ്ചിമ ബംഗാളും ത്രിപുരയും...
video

വിയോജിക്കുന്നവരെ തടവറയിലാക്കരുത്

ടൂൾ കിറ്റ് കേസിൽ ഡെൽഹി പൊലീസ് അറസ്റ്റ് ചെയ്ത പരിസ്ഥിതി പ്രവർത്തക ദിശ രവി ജയിലിൽ നിന്ന് പുറത്തിറങ്ങി. സർക്കാർ നയങ്ങളോട് വിയോജിക്കുന്നവരെയെല്ലാം ജയിലിൽ അടയ്ക്കാനാവില്ലെന്ന് ഡെൽഹി പാട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചുകൊണ്ട് പറഞ്ഞു. കർഷക സമരത്തിൽ ഗൂഢാലോചന ആരോപിച്ച് ടൂൾകിറ്റ് കേസിൽ ജയിലിലടച്ച ദിശ...
video

എംഎൽഎമാർ വിൽപ്പനക്ക്, വാങ്ങാൻ ബിജെപി

ആറ് എംഎൽഎമാർ കാലുമാറിയതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട പുതുച്ചേരിയിലെ വി നാരായണ സ്വാമി സർക്കാർ നിലംപതിച്ചു. ഒരു മാസമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിലാണ് നാരായണ സ്വാമി രാജിവെച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ ഒന്നോ രണ്ടോ മാസങ്ങൾ മാത്രം അവശേഷിക്കുമ്പോഴാണ് ഈ നാടകം അരങ്ങേറുന്നത്.33 അംഗ സഭയിൽ 19 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷം...
video

സംഘ പരിവാർ കോച്ചിൽ ‘മെട്രോ മാൻ’

ഡിഎംആർസിയുടെ ഉപദേഷ്ടാവും സാങ്കേതിക വിദഗ്ധനുമായ ഏലാറ്റുവളപ്പിൽ ശ്രീധരൻ ബിജെപിയിൽ ചേരുന്നതായി പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് അറിയിച്ചത്. കാസർകോട് നിന്ന് തുടങ്ങുന്ന ബിജെപിയുടെ വിജയ യാത്രയിൽ അദ്ദേഹത്തിന് പാർട്ടി അംഗത്വം നൽകും. നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് കെ സുരേന്ദ്രനും ശ്രീധരനും സ്ഥിരീകരിച്ചിട്ടുണ്ട്.ബിജെപിയിൽ ചേരുന്നത് നാടിനെ സേവിക്കാനാണ് എന്നാണ്...
video

പൗരത്വ സമരത്തിൽ സർക്കാരിന് ഇരട്ടത്താപ്പോ?

കേന്ദ്ര സർക്കാരിൻ്റെ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് പറയുന്നു. നിയമം കേരളത്തിൽ നടപ്പാക്കില്ല എന്ന് പറഞ്ഞാൽ നടപ്പാക്കില്ല എന്നാണ് അർത്ഥമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് എൽഡിഎഫ് കാസർകോട് നിന്നാരംഭിച്ച വടക്കൻ മേഖല ജാഥയുടെ ഉദ്ഘാടന ചടങ്ങിലാണ്.കർഷക സമരത്തിന് മുമ്പ്...