Mon. Dec 2nd, 2024
Norway, Ireland, and Spain recognize Palestine as an independent state

ഇസ്രായേലിന്റെ പ്രതിഷേധത്തെയും മുന്നറിയിപ്പുകളെയും അവഗണിച്ച് ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് നോര്‍വെയും അയര്‍ലന്‍ഡും സ്‌പെയിനും. മിഡില്‍ ഈസ്റ്റില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കലണ് ഏക മാര്‍ഗമെന്നും യൂറോപ്യന്‍ രാജ്യങ്ങളായ നേര്‍വെയും അയര്‍ലന്‍ഡും സ്‌പെയിനും പറഞ്ഞു.

അയര്‍ലന്‍ഡ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ എന്നിവരാണ് ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനത്തിന് പിന്നലെ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി അയര്‍ലണ്ടിലെയും നോര്‍വേയിലെയും ഇസ്രായേല്‍ അംബാസഡര്‍മാരോട് ഉടന്‍ തന്നെ മടങ്ങാന്‍ ഉത്തരവിട്ടു.