Thu. Jan 23rd, 2025

 

പാലക്കാട്: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് 80000 കടന്ന് മുന്നേറുന്നു. 83169 വോട്ടിന്റെ ലീഡാണ് വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കുള്ളത്. പാലക്കാട്ട് തുടക്കത്തില്‍ ലീഡ് ബിജെപിക്കായിരുന്നെങ്കിലും മൂന്നാം റൗണ്ടില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് പിടിച്ചു. ചേലക്കരയില്‍ എല്‍ഡിഎഫിലെ യുആര്‍ പ്രദീപ് ലീഡ് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.

ബിജെപിയുടെ ശക്തി കേന്ദ്രമായ പാലക്കാട് നഗരസഭയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നിലെത്തി. വോട്ടെണ്ണല്‍ മൂന്നാം റൗണ്ട് പിന്നിട്ടപ്പോള്‍ 1228 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുല്‍ നേടിയത്. കഴിഞ്ഞ തവണ ബിജെപിയുടെ ഇ ശ്രീധരന്‍ 4,200ലേറെ വോട്ടുകള്‍ക്ക് മുന്നിട്ട് നിന്നിരുന്നു.

പാലക്കാട്ട് ബിജെപി രണ്ടാം റൗണ്ടില്‍ 858 വോട്ടിന്റെ ലീഡ് നിലനിര്‍ത്തിയിരുന്നു. കല്‍പ്പാത്തി, കുമാരപുരം, നാരായണപുരം എന്നിവ ഉള്‍പ്പെടുന്ന മേഖലകളിലെ വോട്ടാണ് ആദ്യ റൗണ്ടില്‍ എണ്ണിയത്. ഈ റൗണ്ടില്‍ മാത്രം 2,000 വോട്ടിന്റെ ലീഡാണ് ബിജെപി ഇവിടെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, 700 വോട്ടുമാത്രമാണ് ലഭിച്ചത്. കല്‍പാത്തി അടക്കമുള്ള ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ കൃഷ്ണകുമാറിന് പ്രതീക്ഷിച്ച വോട്ടുകള്‍ നേടാനായില്ല.