Sun. Dec 22nd, 2024

 

 

കാസര്‍ഗോഡ്: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ജയിലിലാകുമെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. സിപിഎമ്മുകാര്‍ ചെവിയില്‍ നുള്ളിക്കോ എന്നും തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ഷാജി പറഞ്ഞു.

”ഞാന്‍ പറയുന്നത് നിങ്ങള്‍ എഴുതി വെച്ചോ. ചെവിയില്‍ നുള്ളി കാത്തിരുന്നോ സിപിഎമ്മുകാരാ. ദിവസങ്ങള്‍ക്കുള്ളില്‍, ആഴ്ചകള്‍ക്കുള്ളില്‍ വീണ വിജയന് സമന്‍സ് വരും. വീണ വിജയന്‍ അകത്താവുകയും ചെയ്യും.

2020ല്‍ കേരള നിയമസഭയില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മകള്‍ക്ക് ഈ കള്ളത്തരങ്ങളില്‍ പങ്കുണ്ടെന്ന്. അന്ന് എന്റെ പേരില്‍ കേസെടുത്തു. എന്റെ പേരില്‍ കേസെടുത്താല്‍ എല്ലാം അവസാനിക്കുമോ.

ഞാന്‍ ചോദിക്കുന്നത് എംവി ഗോവിന്ദനോടാണ്. നിങ്ങള്‍ എന്തു കൊണ്ടാണ് വീണ വിജയനെ തള്ളിപ്പറയാത്തത്.”, കെഎം ഷാജി ചോദിച്ചു.