Sat. Jan 18th, 2025

മുംബൈ: ഡൽഹി രാംലീല മൈതാനിയിൽ ഇന്ത്യ സഖ്യം സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിയിൽ പങ്കെടുക്കുമെന്ന് ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്ത്. അരവിന്ദ് കെജ്‌രിവാളിനെ മോദി ഭയക്കുന്നുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

അരവിന്ദ് കെജ്‌രിവാള്‍ ഇപ്പോള്‍ കൂടുതല്‍ അപകടകാരിയാണെന്നും അദ്ദേഹം ജയിലില്‍ നിന്നും ജോലി ചെയ്യുകയാണെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ കെജ്‌രിവാള്‍ പറയുന്നത് കേള്‍ക്കണമെന്നും അദ്ദേഹത്തിന് പിന്തുണയുമായി വരണമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

സ്വാതന്ത്ര സമര കാലത്ത് ജയിലില്‍ പോയ നേതാക്കള്‍ ശക്തരായാണ് തിരിച്ചുവന്നതെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.

updating…