Wed. Dec 18th, 2024

ഡൽഹി മദ്യനയക്കേസിൽ  പണം മുഴുവൻ ലഭിച്ചത് ബിജെപിക്കെന്ന് വ്യക്തമാക്കി എഎപി. മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത് ബിജെപിക്ക് ഇല്കടറല്‍ ബോണ്ട് വഴി നാലുകോടി നല്‍കിയ അര്‍ബിന്ദോ ഫാര്‍മ മേധാവി ശരത്ചന്ദ്ര റെഡ്ഡിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണെന്നും എഎപി മന്ത്രി അതിഷി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

കെജ്‌രിവാളിനെ കണ്ടിട്ടില്ലെന്ന് ആദ്യം മൊഴി നൽകിയ വ്യവസായി ശരത് ചന്ദ്ര റെഡ്ഡി ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ മൊഴി മാറ്റി പറയുകയായിരുന്നു. 

‘മദ്യനയ കേസില്‍  ഇഡിയും  സിബിഐയും രണ്ടുവര്‍ഷമായി അന്വേഷണം നടത്തുകയാണ്.  പണം എവിടെനിന്നുവന്നു, എങ്ങോട്ടു പോയി എന്ന ചോദ്യത്തിന് ഇതുവരേയും ഉത്തരമില്ലെന്നും ഒരു എഎപി നേതാവിന്റെയും മന്ത്രിയുടേയും പ്രവര്‍ത്തകന്റേയും പക്കല്‍നിന്നും പണം കണ്ടെത്തിയിട്ടില്ലെന്നും’ അതിഷി പറഞ്ഞു. 

ഇലക്ടറല്‍ ബോണ്ട് വഴി പണം കൈപ്പറ്റിയതിന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയ്ക്ക് എതിരെ ഇഡി അന്വേഷണം വേണമെന്നും കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 26ന് പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍ ഖരാവോ നടത്തി പ്രതിഷേധിക്കുമെന്നും അതിഷി കൂട്ടിച്ചേർത്തു. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.