Sat. Jan 18th, 2025

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ഇന്ന് പുറത്തുവിട്ടത്. 15 പേരുകളാണ് പട്ടികയില്‍ ഉള്ളത്. കേരളത്തിലെ കൊല്ലം, ഇടുക്കി, ആലത്തൂര്‍, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഈ പട്ടികയിലും പ്രഖ്യാപിച്ചിട്ടില്ല.

പുതിയ പട്ടികയില്‍ നടി രാധിക ശരത്കുമാര്‍ വിരുതുനഗറില്‍ നിന്ന് മത്സരിക്കും. എ നമശ്ശിവായം പുതുച്ചേരിയില്‍ മത്സരിക്കും. നേരത്തെ പുതുച്ചേരി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന എ നമശ്ശിവായം 2021ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപിയുടെ നാലാം സ്ഥാനാര്‍ത്ഥി പട്ടിക

പൊൻ വി ബാലഗണപതി – തിരുവള്ളൂർ
ആർ സി പോൾ കനകരാജ്- ചെന്നൈ (വടക്ക്)
എ അശ്വഥാമൻ- തിരുവണ്ണാമല
കെ പി രാമലിംഗം- നാമക്കൽ
എ പി മുരുകാനന്ദം- തിരുപ്പൂർ
കെ വസന്തരാജൻ- പൊള്ളാച്ചി
വി വി സെന്തിൽനാഥൻ- കരൂർ
പി കാർത്ത്യായിനി-ചിദംബരം (എസ്‌സി)
എസ്ജിഎം രമേശ്- നാഗപട്ടണം
എം മുരുകാനന്ദം- തഞ്ചാവൂർ
ദേവനാഥൻ യാദവ്- ശിവഗംഗ
രാമ ശ്രീനിവാസൻ- മധുര
രാധിക ശരത്കുമാർ- വിരുദുനഗർ
ബി ജോൺ പാണ്ഡ്യൻ- തെങ്കാശി (എസ്‌സി)
എ നമശ്ശിവായം- പുതുച്ചേരി