Sat. Nov 1st, 2025

ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആം ആദ്മി പാർട്ടി. എല്ലാ ബിജെപി ഓഫിസുകളിലേക്കും മാർച്ച് സംഘടിപ്പിക്കാൻ എഎപി ആഹ്വാനം ചെയ്തു. കെ‌ജ്‌രിവാളിന്‍റെ അറസ്റ്റിൽ രാജ്യത്ത് വ്യാപക പ്രതിഷേധമുയരുകയാണ്.

അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള ബിജെപിയുടെ വേട്ടയാടലിന്‍റെ ഭാഗമാണെന്നും ആരോപിച്ച് ഇന്ത്യ മുന്നണിയിലെ വിവിധ കക്ഷികള്‍ രംഗത്തെത്തി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കെ‌ജ്‌രിവാളിന്‍റെ വസതിയിലെത്തി കുടുംബാംഗങ്ങളെ ഇന്ന് കാണും.

അറസ്റ്റിനെ തുടർന്ന് കെ‌ജ്‌രിവാളിന്‍റെ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച രാവിലെ പരിഗണിച്ചേക്കും. ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന എഎപി അഭിഭാഷകരുടെ ആവശ്യം സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കെ‌ജ്‌രിവാളിന്റെ കസ്റ്റഡി ആവശ്യപ്പെടാനാണ് ഇഡിയുടെ നീക്കം. ഇന്നലെയാണ് ഇഡി കെ​​ജ്​​​രി​​വാ​​ളിനെ വീട്ടിലെ​​ത്തി ​അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.