Fri. Apr 19th, 2024

ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട ആല്‍ഫാ ന്യൂമറിക് കോഡുകളും ബോണ്ട് നമ്പറുകളും എസ്ബിഐ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ഇതോടുകൂടി ബോണ്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. അതിൽ 2019 ഏപ്രിൽ മുതൽ 2023 നവംബർ വരെ അദാനി ഗ്രൂപ്പുമായി ബന്ധമുള്ള നാല് കമ്പനികള്‍ 55.4 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് വാങ്ങിയത്.

എബിസി ഇന്ത്യ ലിമിറ്റഡും വെൽസ്‌പൺ ഗ്രൂപ്പിൻ്റെ മൂന്ന് അനുബന്ധ സ്ഥാപനങ്ങളാണ് ഈ കമ്പനികൾ. ബികെ ഗോയങ്കയുടെ മുംബൈ ആസ്ഥാനമായുള്ള വെൽസ്‌പൺ ഗ്രൂപ്പിൻ്റെ മൂന്ന് അനുബന്ധ സ്ഥാപനങ്ങളാണ് 55 കോടി രൂപ വാങ്ങിയത്.

തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ പ്രസിദ്ധീകരിച്ച ഡാറ്റ പ്രകാരം ഈ ബോണ്ടുകളിൽ 42 കോടി രൂപ ബിജെപി പണമാക്കി.