Sat. Jan 18th, 2025

ഇലക്ടറൽ ബോണ്ടിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇലക്ഷൻ കമ്മീഷന് കൈമാറി എസ്ബിഐ. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുൻപായി ഇലക്ടറൽ ബോണ്ട് സംബന്ധിച്ച മുഴുവൻ വിവരങ്ങളും നൽകണമെന്ന് എസ്ബിഐക്ക് സുപ്രീം കോടതി അന്ത്യശാസനം നൽകിയിരുന്നു. രണ്ട് പെൻഡ്രൈവുകളിലാക്കിയാണ് വിവരങ്ങൾ കൈമാറിയതെന്നാണ് റിപ്പോർട്ട്.

ബോണ്ടുകളുടെ സീരിയൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളാണ് നൽകിയിട്ടുള്ളത്. ഇത് സംബന്ധിച്ചുള്ള സത്യവാങ്മൂലവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സുപ്രീംകോടതിയിൽ സമർപ്പിച്ചു. പെൻഡ്രൈവുകളുടെ ഹാർഡ് കോപ്പി ആവശ്യമാണെങ്കിൽ അത് നൽകാൻ തയ്യാറാണെന്നും എസ്ബിഐ അറിയിച്ചു.

എസ്ബിഐ നൽകിയ വിവരങ്ങൾ ഇലക്ഷൻ കമ്മീഷൻ ഉടൻ തന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. നേരത്തെ നൽകിയ ബോണ്ട് വിവരങ്ങൾ പൂർണമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി തീയതിയും തുകയും പേരുകളും ഉള്‍പ്പെടെ എല്ലാ വിവരങ്ങളും നല്‍കാനാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും അത് ഉടൻ നൽകണെമെന്ന് താക്കീത് നൽകയും ചെയ്തിരുന്നു.

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.