Thu. Apr 24th, 2025

ഗാസസിറ്റി : റമദാനിൽ പട്ടിണികിടക്കുന്ന ഗാസയിലെ ജനങ്ങളെ പരിഹസിച്ച് ഫ്രഞ്ച് പത്രമായ ലിബറേഷൻ. ഗാസയിലെ ജനങ്ങളുടെ അവസ്ഥയെ പരിഹസിക്കുന്ന രീതിയിലുള്ള കാര്‍ട്ടൂൺ ചിത്രം അടുത്തിടെ പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. 

‘ഗാസയിലെ റമദാൻ ഒരു നോമ്പ് മാസത്തിൻ്റെ ആരംഭം’ എന്ന തലക്കെട്ടോടെയാണ്  കാര്‍ട്ടൂൺ നൽകിയിരിക്കുന്നത്. ഫ്രഞ്ച് കാർട്ടൂണിസ്റ്റായ കൊകോ എന്നറിയപ്പെടുന്ന കെറിൻ റേയിയാണ് ചിത്രം വരച്ചിരിക്കുന്നത്. എലിയെ പിടിക്കാൻ ഓടുന്ന മകനും മകനെ തടയുന്ന ഉമ്മയുടെ ചിത്രവുമാണ് കാർട്ടൂണിലുള്ളത്. ഇപ്പോഴല്ല നോമ്പ് മുറിച്ചതിന് ശേഷമെന്ന സംഭാഷണവും ചിത്രത്തോടൊപ്പം നൽകിയിട്ടുണ്ട്. 

ഗാസയിലെ ജനങ്ങൾ നേരിടുന്ന വംശഹത്യയെ പരിഹസിച്ചുകൊണ്ടുള്ള കാർട്ടൂണിനെതിരെ വലിയ വിമർശനങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ ഉയർന്നത്. സംഭവത്തിൽ പത്രം അപലപിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.