Tue. Sep 10th, 2024

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി പിടിയിൽ. സിദ്ധാർത്ഥനെ മർദ്ദിച്ചതിലും ​ഗൂഢാലോചനയിലും പങ്കാളികളായ അവസാന വര്‍ഷ വിദ്യാര്‍ത്ഥി നസീഫ് വി, മൂന്നാംവര്‍ഷം വിദ്യാര്‍ത്ഥി അബി എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിന് സർക്കാർ ഇന്ന് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് 18 പ്രതികൾ അറസ്റ്റിലായിരുന്നു.

സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് 18 വിദ്യാര്‍ഥികളെ കോളേജ് നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം 19 വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷത്തേക്കും 12 വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേക്കും പഠനവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ഫെബ്രുവരി പതിനെട്ടിനാണ് ക്യാമ്പസിലെ ഹോസ്റ്റല്‍ മുറിയില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.