Wed. May 1st, 2024

ലോസ് ആഞ്ചൽസ്: 96ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഓപ്പൻഹൈമർ നേടി. ഓപ്പൻഹൈമറിലൂടെ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനുള്ള പുരസ്കാരവും കിലിയൻ മർഫി മികച്ച നടനുള്ള പുരസ്കാരവും നേടി.

പുവർ തിങ്സിലെ അഭിനയത്തിന് എമ്മ സ്റ്റോൺ മികച്ച നടിക്കുള്ള പുരസ്കാരം നേടി. ദ ഹോള്‍ഡോവേഴ്‌സിലെ അഭിനയത്തിന് ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ് മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം നേടി.

മികച്ച വിദേശ ഭാഷാചിത്രം – ദ സോൺ ഓഫ് ഇന്‍ററസ്റ്റ്

മികച്ച അനിമേറ്റഡ് സിനിമ – ദ ബോയ് ആൻഡ് ദ ഹെറോൺ

മികച്ച ഒറിജിനല്‍ സോങ് – വാട്ട് വാസ് ഐ മേഡ് ഫോർ (ബാർബി)

മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം – ദ വണ്ടർഫുൾ സ്റ്റോറി ആഫ് ഹെന്റി ഷുഗർ

മികച്ച സഹനടൻ – റോബർട്ട് ഡൗണി

മികച്ച ഡോക്യുമെന്‍ററി ചിത്രം – 20 ഡേയ്സ് ഇൻ മരിയുപോൾ

മികച്ച തിരക്കഥ (ഒറിജിനൽ) – അനാട്ടമി ഓഫ് എ ഫാൾ

മികച്ച തിരക്കഥ (അഡാപ്റ്റഡ്) – അമേരിക്കൻ ഫിക്ഷൻ

മികച്ച അനിമേറ്റഡ് ഷോർട്ട് ഫിലിം – വാർ ഈസ് ഓവർ

മികച്ച ഒറിജിനൽ സ്കോർ – ഓപ്പൻഹൈമർ

മികച്ച വിഷ്വൽ ഇഫക്ട് – ഗോഡ്സില്ല മൈനസ് വൺ

മികച്ച സിനിമാറ്റോഗ്രാഫി – ഓപ്പൻഹൈമർ

മികച്ച ഡോക്യുമെന്‍ററി – ദ ലാസ്റ്റ് റിപ്പയർ ഷോപ്പ്

മികച്ച കോസ്റ്റ്യൂം ഡിസൈൻ – ഹോളി വാഡിങ്ടൺ (പുവർ തിങ്സ്)

മികച്ച എഡിറ്റിങ് – ജന്നിഫർ ലെയിം (ഓപ്പൻഹൈമർ)

മികച്ച മേക്കപ്പ് – മാർക് കോളിയർ, നാദിയ സ്റ്റാസി, ജോഷ് വെസ്റ്റൺ (പുവർ തിങ്സ്)

മികച്ച പ്രൊഡക്ഷൻ ഡിസൈൻ – ഷോന ഹീത്ത്, സുസ മിഹലെക്, ജെയിംസ് പ്രൈസ് (പുവർ തിങ്സ്)

മികച്ച ശബ്ദം – ജോണി ബേൺ, ടാൻ വില്ലേഴ്സ് (ദ സോൺ ഓഫ് ഇന്‍ററസ്റ്റ്)

ഏഴ് പുരസ്കാരങ്ങളാണ് ഓപ്പൻഹൈമർ ചിത്രം നേടിയത്. 23 വിഭാഗങ്ങളിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പുരസ്‌കാര പ്രഖ്യാപന ചടങ്ങ് ലോസ് ആഞ്ചൽസിലെ ഡോള്‍ബി തിയറ്ററിലാണ്.